ബിജു മേനോന്, ഗുരു സോമസുന്ദരം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘നാലാം മുറ’. ദീപു അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂരജ് വി ദേവ് ആണ് രചന. ‘നാലാം മുറ’യിലെ അതിമനോഹരമായ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘ആ ഒരു നോട്ടം മതി’ എന്ന ഗാനത്തിന്റെ വീഡിയായാണ് പുറത്തുവിട്ടിരിക്കുന്നത്. കൈലാസ് മേനോന്റെ സംഗീത സംവിധാനത്തില്‍ ശ്രീജീത്ത് ഉണ്ണികൃഷ്ണന് ആണ് വരികള്‍ എഴുതിയിരിക്കുന്നത്. ദേവിക ബാബുവാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗുരു സോമസുന്ദരത്തിന്റെ ‘നാലാം മുറ’യിലെ ഗാനം ‘ആ ഒരു നോട്ടം മതി’
