ദില്ലിയിലും ഹിമാചലിലും അറസ്റ്റിലായ ചൈസ് ചാരവനിതകളില്‍ നിന്ന് കിട്ടിയത് അതീവ ഗൗരവമുള്ള വിവരങ്ങളെന്ന് രഹസ്യാന്വേഷണ വിഭാഗം. ദലൈലാമയുടെ പിന്‍ഗാമിയുടെ വിവരങ്ങൾ ചോർത്താനാണ് ചാരവനിതകൾ ലക്ഷ്യമിട്ടത് എന്ന് കണ്ടെത്തി. ടിബറ്റൻ ബുദ്ധസന്ന്യാസിയുടെ വേഷത്തിലാണ് രണ്ട് വർഷമായി ചൈനീസ് ചാരവനിത ദില്ലിയിൽ കഴിഞ്ഞിരുന്നത്. ബുദ്ധ വിഹാരത്തിൽ മതപഠന ക്ലാസുകൾ എടുത്തിരുന്ന യുവതിയാണ് ഹിമാചലില്‍ പിടിയിലായത്. ദില്ലിയിലെയും ഹിമാചലിലേയും വനിതാൽ തമ്മിൽ ബന്ധമുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു.
അറസ്റ്റിലായ ചൈനീസ് വനിതകൾ ലക്ഷ്യം വച്ചത് ദലൈലാമയുടെ പിന്‍ഗാമിയുടെ വിവരങ്ങൾ ചോർത്താൻ
