സംസ്ഥാനത്ത് ഡിജിറ്റല്‍ റീസർവെക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഏത് സേവനം വന്നാലും മനോഭാവം മാറുകയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങിങ്ങായി തെറ്റായ പ്രവണതകൾ ഉണ്ട് . അതില്ലാതാക്കണം. തെറ്റ് ചെയ്യുന്ന ആളുകളെ സർക്കാർ സംരക്ഷിക്കുകയും ഇല്ല എന്നും പിണറായി കൂട്ടിച്ചേ ർത്തു .ജനങ്ങളുമായി കൂടുതൽ ബന്ധപ്പെടുന്ന വകുപ്പുകളുടെ പ്രവർത്തനം നോക്കിയാണ് സർക്കാരിനെ വിലയിരുത്തുന്നത്. കാര്യക്ഷമവും സുതാര്യവുമായ പ്രവർത്തനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan