മിന്നൽപ്രളയം ഉണ്ടായ ധരാലി ഗ്രാമം സന്ദർശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. വ്യോമ മാർഗമാണ് മുഖ്യമന്ത്രി ധരാലിയിലേക്ക് എത്തിയത്. രക്ഷാപ്രവർത്തനം നടത്തുന്നതിനായി കൂടുതൽ സേന ധരാലിയിലേക്ക് എത്തും. ആശയ വിനിമയ സംവിധാനങ്ങളിൽ തടസ്സം നേരിടുന്നുണ്ട്. ഇതുവരെ 130ലധികം ആളുകളെ രക്ഷപ്പെടുത്തി. കാലാവസ്ഥ മോശമായതും ദുരന്ത ബാധിത പ്രദേശത്തേക്ക് എത്തിപ്പെടുന്നതിലെ ബുദ്ധിമുട്ടും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ രക്ഷാപ്രവർത്തനത്തെ കുറിച്ച് പ്രധാനമന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.
മിന്നൽപ്രളയം ഉണ്ടായ ധരാലി ഗ്രാമം സന്ദർശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി
