മലയാളികള്‍ അറിയാതെ 50 മില്യന്‍ അടിച്ച് ഒരു മലയാളം പാട്ട്. ‘മൈ ബിഗ് ഫാദര്‍’ എന്ന സിനിമയിലെ ‘നിറ തിങ്കളെ നറു പൈതലേ’ എന്ന ഗാനമാണ് 53 മില്യന്‍ കാഴ്ചക്കാരെ യൂട്യൂബില്‍ സ്വന്തമാക്കിയത്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ വരികള്‍ എഴുതി അലക്സ് പോള്‍ സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് കെ.ജെ.യേശുദാസാണ്. ഗിന്നസ് പക്രുവും ഇന്നസെന്റുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അച്ഛന് മകനോടുള്ള വാത്സല്യമാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. സാധാരണ അച്ഛന്മാരില് നിന്ന് വ്യത്യസ്തമായി പൊക്കം കുറഞ്ഞ അച്ഛനെയാണ് പാട്ടില്‍ കാണിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തും വലിയ സ്വീകാര്യതയാണ് പാട്ടിന് ലഭിക്കുന്നതെന്നാണ് കമന്റുകളില്‍ നിന്ന് മനസ്സിലാകുന്നത്. വിഡിയോയ്ക്ക് താഴെ മലയാളത്തിലുള്ളതിനേക്കാള്‍ കൂടതല്‍ മറ്റ് ഭാഷകളിലെ കമന്റുകളാണ് നിറഞ്ഞിരിക്കുന്നത്.