ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി പ്രമുഖ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ യമഹ. ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് അപ്ഗ്രേഡ് ചെയ്ത എഫ്ഇസെഡ്-എക്സ് യമഹ അവതരിപ്പിച്ചു. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനോടുകൂടിയ പുതിയ ടിഎഫ്ടി സ്ക്രീനാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ബൈക്കിന്റെ വില ഏകദേശം 1.50 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം). ഊര്‍ജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ഹൈബ്രിഡ് സിസ്റ്റത്തില്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്ന ഒരു സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ ഉള്‍പ്പെടുന്നു. വേഗത്തിലുള്ള ആക്സിലറേഷന് വേണ്ടി നേരിയ ടോര്‍ക്ക് ബൂസ്റ്റ് നല്‍കുന്നതിന് ഇത് എന്‍ജിനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. സൈലന്റ് എന്ജിന് സ്റ്റാര്‍ട്ടിങ്, ഐഡ്ലിങ് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷന് എന്നിവയും ഈ സാങ്കേതികവിദ്യയുടെ ഗുണങ്ങളില്‍ ഉള്‍പ്പെടുന്നു. ഹൈബ്രിഡ് പതിപ്പ് ആയിരിക്കും ഇനി ടോപ്പ്-സ്പെസിഫിക്കേഷന്‍ മോഡല്‍. പുതിയ മാറ്റ് ടൈറ്റന് നിറം വാഗ്ദാനം ചെയ്യുന്ന തരത്തിലായിരിക്കും ഇതിന്റെ വിപണിയില്‍ എത്തുക.
ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി യമഹ
