എല്ലാ പ്രായക്കാര്‍ക്കും, എല്ലാത്തരം ഫിറ്റ്നസ് തോതുള്ളവര്‍ക്കും പിന്തുടരാവുന്ന നല്ലൊരു വ്യായാമമാണ് നടത്തം. കാലറി കത്തിക്കാനും ഹൃദയത്തെ ശക്തിപ്പെടുത്താനും സന്ധിവേദന കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനുമെല്ലാം നടപ്പിലൂടെ സാധിക്കും. മാനസികാരോഗ്യവും മൂഡും മെച്ചപ്പെടുത്താനും ഈ വ്യായാമം സഹായിക്കും. നടപ്പിന്റെ ആരോഗ്യ ഗുണങ്ങള്‍ പൂര്‍ണ്ണമായും ലഭ്യമാക്കി കൊണ്ട് ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ടെക്നിക്കാണ് 6-6-6. എന്താണ് 6-6-6 ടെക്നിക്കെന്ന് പരിശോധിക്കാം. മന്ദഗതിയില്‍ സൗകര്യപ്രദമായ വേഗത്തില്‍ പേശികള്‍ക്ക് വാം അപ്പ് കൊടുക്കാന്‍ ആദ്യത്തെ ആറ് മിനിട്ട് ശ്രമിക്കണം. അടുത്ത 60 മിനിട്ട് വേഗം കൂട്ടി നിര്‍ത്താതെ കൈവീശി നടക്കണം. ഇത് ഹൃദയനിരക്ക് ഉയര്‍ത്തി കാലറി കത്തിച്ചു കളയാന്‍ സഹായിക്കുന്നു. അവസാനത്തെ ആറ് മിനിട്ട് അവസാനത്തെ ആറ് മിനിട്ട് വീണ്ടും വേഗം കുറച്ച് പതിയെ നടന്ന് ഹൃദയമിടിപ്പ് സാധാരണ നിലയിലേക്ക് എത്തിക്കണം. മൊത്തം 72 മിനിട്ട് നീളുന്ന നടത്തത്തെ മേല്‍പറഞ്ഞ ഘട്ടങ്ങളിലായി തിരിക്കുന്നത് ഇനി പറയുന്ന ഗുണങ്ങള്‍ നല്‍കും. പേശികളുടെ സ്ഥിരത മെച്ചപ്പെടുത്താനും കരുത്ത് വര്‍ദ്ധിപ്പിക്കാനും 6-6-6 ടെക്നിക്ക് സഹായിക്കും. വേഗം കുറച്ചും കൂട്ടിയുമുള്ള നടത്തം മാറി മാറി ചെയ്യുന്നത് കൂടുതല്‍ കാലറി കത്തിക്കാന്‍ ഇടയാക്കും. ഹൃദയമിടിപ്പും രക്തചംക്രമണവും മെച്ചപ്പെടുത്താനും രക്തസമ്മര്‍ദ്ധം കുറയ്ക്കാനും ഇത്തരത്തിലുള്ള നടപ്പ് നല്ലതാണ്.