കൂത്തുപറമ്പ് വെടിവയ്പ്പിൽ റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ടെന്ന്
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. കൂത്തുപറമ്പിൽ ആദ്യം നടന്ന ലാത്തിച്ചാർജ് ആണ് വെടിവെയ്പ്പിൽ കലാശിച്ചത്. ലാത്തിച്ചാർജിന് തുടക്കം കുറിച്ചത് റവാഡ ചന്ദ്രശേഖർ അല്ല മന്ത്രിയുടെ എസ്കോർട്ടിൽ ഉണ്ടായിരുന്ന ഡിവൈഎസ്പി ഹക്കീം ബത്തേരിയാണ് അതിന് തുടക്കം കുറിച്ചത്. വെടിവയ്പ്പിന് മുമ്പ് റവാഡ എം വി രാഘവനെ കണ്ടുവെന്ന പരാതി തങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും എം വി ജയരാജൻ വ്യക്തമാക്കി.