‘ജാന്‍.എ.മന്’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ചീയേഴ്സ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്ന് നിര്‍മിക്കുന്ന ‘ധീരന്’ സിനിമയുടെ ട്രെയ്ലര് പുറത്തെത്തി. തീര്‍ത്തും പക്കാ ഫണ്‍ എന്റെര്‍റ്റൈനെര്‍ ആയിരിക്കും എന്നാണ് ട്രെയ്ലര് നല്കുന്ന സൂചന. ഭീഷ്മപര്‍വം എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്. രാജേഷ് മാധവന് നായകനാകുന്ന ധീരനില്‍ ജഗദീഷ്, മനോജ് കെ ജയന്, ശബരീഷ് വര്‍മ്മ, അശോകന്, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണന് എന്നിവരാണ് മറ്റ് താരങ്ങള്‍. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാര്‍ഥ് ഭരതന്, അരുണ്‍ ചെറുകാവില്‍, ശ്രീകൃഷ്ണ ദയാല്‍, ഇന്ദുമതി മണികണ്ഠന്, വിജയ സദന്, ഗീതി സംഗീത, അമ്പിളി എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.