ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക എത്തുന്നു. ‘കൈതി 2’ ല്‍ അനുഷ്ക ഷെട്ടിയും ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനുഷ്ക ഷെട്ടി കൈതി 2 ല്‍ എത്തുന്നു എന്നതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ലെങ്കിലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുന്നു എന്നാണ് വിവരം. സിനിമയുടെ നിര്‍മാതാക്കള്‍ അനുഷ്കയുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൈതി 2 ല്‍ അനുഷ്ക ഗാങ്സ്റ്ററുടെ വേഷത്തില്‍ ആയിരിക്കും എത്തുകയെന്നാണ് അഭ്യുഹങ്ങള്‍. ലോകേഷ് – കാര്‍ത്തി കൂട്ടുകെട്ടില്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം കൈതിയുടെ രണ്ടാം ഭാഗം സംബന്ധിച്ച് പലതരത്തില്‍ ചര്‍ച്ചകള്‍ സിനിമ മേഖലയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ ശരിയായാല്‍ 2013 ല്‍ പുറത്തിങ്ങിയ അലക്സ് പാണ്ഡ്യന് ശേഷം കാര്‍ത്തിയും അനുഷ്കയും ഒന്നിക്കുന്ന ചിത്രമായിരിക്കും കൈതി 2.
‘കൈതി 2’ ല്‍ അനുഷ്ക ഷെട്ടിയും
