ടൊവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘നരിവേട്ട’യിലെ പുതിയ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു. മായു മായു മായു മായു മണ്ണെ.. എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി കെസി ആണ്. ജേക്സ് ബിജോയ് സംഗീതം ഒരുക്കിയ ഗാനം എഴുതിയിരിക്കുന്നത് വിനു കിടച്ചുള്ളന്‍ ആണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനുരാജ് മനോഹര്‍ ആണ്. ‘മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. മുത്തങ്ങ സമരം, ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിര്‍ണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
‘നരിവേട്ട’യിലെ പുതിയ ലിറിക്കല്‍ വീഡിയോ
