ദേശീയപാതകളിൽ ഉണ്ടായ തകർച്ച വിശദമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പാതാ അതോറിറ്റിയുമായി ആലോചിച്ച് നിർമ്മാണത്തിൽ പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നീണ്ട പാതയുടെ നേട്ടത്തിനായി മൽസരിച്ച സംസ്ഥാന സർക്കാർ, റോഡ് തകർന്നപ്പോൾ ഉത്തരവാദിത്തം ആർക്കെന്ന് പറയുന്നതേയില്ല. നിർമ്മാണച്ചുമതല കേന്ദ്രത്തിനാണെന്നാണ് ഇടത് സൈബർ ഹാൻഡിലുകളുടെ പ്രതിരോധം. വാർഷിക നാളിലെ റോഡ് തകർച്ച പ്രതിപക്ഷത്തിന് കിട്ടിയ മികച്ച ആയുധമാണെന്നാണ് വിലയിരുത്തൽ.കേന്ദ്ര സർക്കാറിന്റെ പദ്ധതിയുടെ ക്രഡിറ്റ് കേരളം കൊണ്ട് പോകുന്നതിൽ വലിയ രാഷ്ട്രീയ പ്രചാരണങ്ങൾ നടത്തിയ ബിജെപിയും പാത തകർന്നപ്പോൾ മിണ്ടുന്നില്ല.