ആഗോള സാമ്പത്തിക മേഖലയില്‍ ഇടപെടാനുള്ള യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് തടയിട്ട് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. മൊത്തകടം 36 ലക്ഷം കോടി ഡോളര്‍ (ഏകദേശം 3,000 ലക്ഷം കോടി രൂപ) പിന്നിട്ടതോടെ യു.എസിന്റെ ക്രെഡിറ്റ് റേറ്റിംഗ് ട്രിപ്പിള്‍ എയില്‍ നിന്നും ഡബിള്‍ എ വണ്ണിലേക്ക് വെട്ടിക്കുറച്ചു. 1919ലാണ് മൂഡീസ് യു.എസിന് ് ട്രിപ്പിള്‍ എ റേറ്റിംഗ് നല്‍കുന്നത്. കുമിഞ്ഞുകൂടിയ വായ്പകളും പലിശ ചെലവുകളും കുറക്കാന്‍ യു.എസ് ഭരണകൂടവും കോണ്‍ഗ്രസും പരാജയപ്പെട്ടെന്ന് മൂഡീസ് കുറ്റപ്പെടുത്തി. യു.എസിന് നല്‍കിയിരുന്ന സുസ്ഥിര റേറ്റിംഗ് നെഗറ്റീവാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ഒരു രാജ്യത്തിന് വായ്പ തിരിച്ചടക്കാനുള്ള ഉയര്‍ന്ന ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് മൂഡീസിന്റെ ട്രിപ്പിള്‍ എ ക്രെഡിറ്റ് റേറ്റിംഗ്. 2023ല്‍ യു.എസിന്റെ ട്രിപ്പിള്‍ എ ക്രെഡിറ്റ് റേറ്റിംഗ് ഭീഷണിയിലാണെന്ന് മൂഡീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മറ്റ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളായ ഫിച്ച് റേറ്റിംഗ്സ് 2023ലും എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്സ് 2011ലും യു.എസിന്റെ സവിശേഷ റേറ്റിംഗ് വെട്ടിക്കുറച്ചിരുന്നു.