◾https://dailynewslive.in/ ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തികളില്‍ നിന്ന് സേനയെ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി തയ്യാറാക്കി. രണ്ടു ഡിജിഎംഒമാരും ഇന്ന് വിവരം പരസ്പരം കൈമാറിയേക്കും. അതിര്‍ത്തിയില്‍ അധികം വിന്യസിച്ച സൈനികരെ കുറയ്ക്കും. അതിര്‍ത്തികളില്‍ എത്തിച്ച കൂടുതല്‍ പടക്കോപ്പുകളും പിന്‍വലിക്കും. ഡിജിഎംഒമാര്‍ ചര്‍ച്ച തുടരാന്‍ പ്രതിനിധികളെ ചുമതലപ്പെടുത്തിയേക്കും.
◾https://dailynewslive.in/ പഞ്ചാബില്‍ നിന്നും ഏപ്രില്‍ 23 ന് അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷായെ മോചിപ്പിച്ചു. ഇദ്ദേഹത്തെ ഇന്ത്യക്ക് കൈമാറി. അതിര്‍ത്തിയില്‍ ജോലി ചെയ്യുന്നതിനിടെ തണല്‍ തേടി മരച്ചുവട്ടില്‍ ഇരുന്നപ്പോഴാണ് ഇദ്ദേഹത്തെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡിജിഎംഒമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഈ വിഷയം ഉയര്‍ന്നുവന്നിരുന്നു.
◾https://dailynewslive.in/ രാജസ്ഥാനില്‍ ഇന്ത്യയുടെ അതിര്‍ത്തിക്ക് അകത്ത് നിന്നും ബിഎസ്എഫ് ജവാന്മാര്‍ പിടികൂടിയ പാകിസ്ഥാന്‍ സൈന്യത്തിലെ റേഞ്ചറെ പാകിസ്ഥാന് കൈമാറി. പാകിസ്ഥാന്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാന്‍ പികെ ഷായുടെ മോചനത്തിന് പിന്നാലെയാണ് വാഗാ അട്ടാരി അതിര്‍ത്തി വഴി പാകിസ്ഥാന്റെ സൈനികനെയും കൈമാറിയത്. പി.കെ ഷാ ഇപ്പോള്‍ ബിഎസ്എഫിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേന പുറത്തുവിട്ടിട്ടുണ്ട്.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ബിജെപിക്ക് എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ കേണല്‍ സോഫിയ ഖുറേഷിക്ക് എതിരെ വിഷ ലിപ്തമായ പ്രസ്താവന നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. മന്ത്രിയുടെ വിവാദ പ്രസംഗത്തിനിടെ ഒപ്പമുണ്ടായിരുന്ന ബിജെപി നേതാക്കളെല്ലാം ആര്‍ത്ത് അട്ടഹസിച്ചു ചിരിക്കുകയായിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
◾https://dailynewslive.in/ 40 കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നുമായി മൂന്നു സ്ത്രീകള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ്സിന്റെ പിടിയില്‍. ഇന്നലെ രാത്രി തായ്ലന്‍ഡില്‍ നിന്നും എയര്‍ഏഷ്യ വിമാനത്തില്‍ കരിപ്പൂരില്‍ ഇറങ്ങിയ ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദ്ദീന്‍ (40), കോയമ്പത്തൂര്‍ സ്വദേശിനി കവിത രാജേഷ്‌കുമാര്‍ (40), തൃശൂര്‍ സ്വദേശിനി സിമി ബാലകൃഷ്ണന്‍ (39) എന്നിവരില്‍ നിന്നാണ് 34 കിലോ ഹൈബ്രിഡ് കഞ്ചാവും 15 കിലോയോളം തൂക്കം വരുന്ന തായ്ലന്‍ഡ് നിര്‍മിത ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്‌ക്കറ്റ് എന്നിവയില്‍ കലര്‍ത്തിയ രാസലഹരിയും പിടികൂടിയത്.
◾
◾https://dailynewslive.in/ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായിരുന്ന പിഎസ്സി ചെയര്‍മാനും അംഗങ്ങള്‍ക്കും ഉയര്‍ന്ന പെന്‍ഷന്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. കേരള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് വിശദീകരണം. പെന്‍ഷന്‍ ആനുകൂല്യത്തിന് സര്‍ക്കാര്‍ സര്‍വീസിനൊപ്പം പിഎസ്സി അംഗമെന്ന നിലയിലെ സേവനകാലവും പരിഗണിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.
*കൈയ്യിലെ വിയർപ്പ് കാരണം*
*കോൺഫിഡൻസോടു കൂടി shake hand കൊടുക്കാൻ പോലും വിഷമിക്കുന്നുണ്ടോ?*
*അധിക വിയർപ്പിനാൽ പേന പിടിക്കാനും, ചെരുപ്പ് ധരിക്കാനും ബുദ്ധിമുട്ടുന്നോ?*
വിയർപ്പ് (Sweating) പലപ്പോഴും ആത്മവിശ്വാസം കളയുന്ന ഒന്നായി മാറാറുണ്ട്.വളരെ നിസ്സാരമായി തള്ളിക്കളയേണ്ട ഒന്നല്ല വിയർപ്പ്. ചൂടില്ലാത്തപ്പോൾ പോലും അമിതമായി വിയർക്കുന്ന (Excessive Sweat) ആളാണോ നിങ്ങൾ? ചൂടില്ലാതെ തന്നെ നിങ്ങൾ അമിതമായി വിയർക്കുന്നുണ്ടെങ്കിൽ അതിന് കാരണം ഹൈപ്പർഹൈഡ്രോസിസ് (Hyperhydrosis) എന്ന രോഗാവസ്ഥയാകാം.ഒരു വ്യക്തിയുടെ വസ്ത്രങ്ങൾ നനയാനും ദുർഗന്ധം വമിക്കാനും കാരണമാകുന്നു. ഇതിനൊരു പ്രതിവിധിയാണ് ബോട്ടോസ് ചികിത്സ. ബോട്ടോക്സ് കുത്തിവയ്പ്പുകൾ വർഷങ്ങളായി ഒരു ജനപ്രിയ കോസ്മെറ്റിക്, മെഡിക്കൽ നടപടിക്രമമായി മാറിയിരിക്കുന്നു. പലരും *മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ ബോട്ടോക്സ് ചികിത്സ തേടുമ്പോൾ, മറ്റുള്ളവർ മൈഗ്രെയ്ൻ, അമിതമായ വിയർപ്പ് തുടങ്ങിയ മെഡിക്കൽ അവസ്ഥകൾക്ക് ഇത് ഉപയോഗിക്കുന്നു. *മുഖത്തെ ചുളിവുകൾ കുറയ്ക്കുന്നതിനുള്ള ഫലപ്രാപ്തിക്ക് ബോട്ടോക്സ് കുത്തിവയ്പ്പുകൾ വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു*. ബോട്ടോസ് ചികിത്സ മെഡിക്കൽ പ്രൊഫഷണലുമായി കൂടിയാലോചിക്കുന്നത് നിർണായകമാണ്. *എല്ലാത്തരം ബോട്ടോസ് ചികിത്സ അമല ആശുപതിയിലെ ഡെർമറ്റോളജി – റേഡിയൻസ് വിഭാഗത്തിൽ വിദഗ്‌ധരുടെ കീഴിൽ ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക് : 70253 72630*
◾
◾https://dailynewslive.in/ തിരുവല്ല പുളിക്കീഴ് ബീവറേജസ് ഗോഡൗണിലെ തീപിടുത്തത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തും. ഇന്നലെ രാത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ പത്ത് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്ന് ബെവ്കോ സിഎംഡി ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കി. പത്തിലധികം ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ബെവ്കോ ഗോഡൗണും ഔട്ട്ലെറ്റും പൂര്‍ണമായി കത്തി നശിച്ചു.
◾https://dailynewslive.in/ വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു . സര്‍ക്കാര്‍ പ്രതിയെ സംരക്ഷിക്കുകയാണെന്നും അഭിഭാഷകയ്ക്കു ഗുരുതരമായി പരിക്കേറ്റിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാവാത്തത് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച മുതിര്‍ന്ന അഭിഭാഷകനായ ബെയ്ലിന്‍ ദാസിനെ ആറുമാസത്തേക്ക് ബാര്‍ കൗണ്‍സിലില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പും ഉടന്‍ പുറത്തുവിടും. നേരത്തെ ബെയ്ലിന്‍ ദാസിനെ ബാര്‍ അസോസിയേഷന്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
◾https://dailynewslive.in/ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ കളമശേരിയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ സാക്ഷി പറഞ്ഞ വ്യക്തിക്കെതിരെ ഭീഷണി. മലേഷ്യയില്‍ നിന്നാണ് ഫോണ്‍ കോളായി ഭീഷണി സന്ദേശമെത്തിയത്. സംഭവത്തില്‍ കൊച്ചി കളമശേരി പൊലീസ് കേസെടുത്തു. യഹോവ സാക്ഷികള്‍ വിശ്വാസി സമൂഹത്തില്‍ പെട്ട ശ്രീകുമാര്‍ എന്ന വ്യക്തിക്ക് നേരെയാണ് ഭീഷണി.
◾https://dailynewslive.in/ പത്തനംതിട്ട നിരണം പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. സിപിഎം കൊണ്ടുവന്ന അവിശ്വാസം വിജയിച്ചു. പ്രസിഡന്റ് അലക്സ് ജോണ്‍ പുത്തൂപ്പള്ളിലിനെതിരെയാണ് സിപിഎം അംഗങ്ങള്‍ അവിശ്വാസം കൊണ്ടുവന്നത്. ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും യുഡിഎഫ് അംഗവുമായ കെ പി പുന്നൂസ് , സ്വതന്ത്ര അംഗമായ അന്നമ്മ ജോര്‍ജ് എന്നിവര്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ഭരണം നഷ്ടമായത്.
◾https://dailynewslive.in/ പരാതി നല്‍കാനെത്തിയ ദളിത് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. തെന്‍മല എസ് എച്ച് ഒ ആയിരുന്ന വിശ്വംഭരന്‍, എസ് ഐ ഡി.ജെ.ശാലു എന്നിവര്‍ക്കെതിരെയാണ് കൊട്ടാരക്കര എസ് സി- എസ് ടി കോടതിയുടെ നടപടി. പരാതിക്കാരനായ രാജീവ് പൊലീസ് സ്റ്റേഷനില്‍ അതിക്രമത്തിന് ഇരയായതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി.
◾https://dailynewslive.in/ പത്തനംതിട്ട കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസില്‍ വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ കെ.യു ജനീഷ് കുമാര്‍ എംഎല്‍എ ബലമായി മോചിപ്പിച്ചു. പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ആളെയാണ് മോചിപ്പിച്ചത്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളുടെ സഹായിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച വിവരമറിഞ്ഞെത്തിയ എംഎല്‍എ വനം വകുപ്പിന്റെ കസ്റ്റഡിയില്‍ നിന്ന് ഇയാളെ മോചിപ്പിക്കുകയായിരുന്നു.
◾https://dailynewslive.in/ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ ജീവനക്കാരിലേക്ക് അന്വേഷണം. കഴിഞ്ഞ ഏഴ് മുതല്‍ പത്താം തീയതി വരെ ആടയാഭരണങ്ങളുടെ ചുമതല വഹിച്ചിരുന്ന 24 ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. ഇവരുടെ മൊബൈല്‍ ഫോണ്‍ റെക്കോര്‍ഡുകളും പരിശോധിച്ചു വരികയാണ്.
◾https://dailynewslive.in/ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കോരന്‍ചിറ സ്വദേശി മാരുകല്ലില്‍ അര്‍ച്ചന തങ്കച്ച(28)നെയാണ് കോഴിക്കോട് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലായി സ്വദേശിയായ യുവാവിനോട് വിദേശത്ത് ജോലി ശരിയാക്കിത്തരാം എന്നുപറഞ്ഞ് 2023ല്‍ രണ്ട് തവണയായി മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി.
◾https://dailynewslive.in/ എറണാകുളം കടവന്ത്രയില്‍ സ്വകാര്യ വ്യക്തി കരാറെടുത്ത് നടത്തുന്ന റെയില്‍വേയുടെ കാറ്ററിങ് സെന്റററായ വൃന്ദാവന്‍ എന്ന സ്ഥാപനത്തില്‍ നിന്ന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടി. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിലേക്ക് ഇവിടെ നിന്നും ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്നാണ് വിവരമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി വി സുരേഷ് അറിയിച്ചു.
◾https://dailynewslive.in/ ആലപ്പുഴയില്‍ കോളറ ബാധയെന്ന് വിവരം. തലവടി സ്വദേശിയായ 48കാരനാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. വിശദ പരിശോധന നടക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ഈ വര്‍ഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്.
◾https://dailynewslive.in/ പട്ടത്താനം സന്തോഷ് വധക്കേസില്‍ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. വടക്കേവിള പട്ടത്താനം സ്വദേശി സജീവിനെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം ഫോര്‍ത്ത് അഡീ. സെഷന്‍സ് കോടതിയുടേതാണ് വിധി. 1997 നവംബര്‍ 24 നാണ് ആര്‍എസ്എസ് നേതാവായിരുന്ന സന്തോഷ് കൊല്ലപ്പെട്ടത്.
◾https://dailynewslive.in/ പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ ഒരു ബിഎസ്എഫ് ജവാന്‍ കൂടി വീരമൃത്യു വരിച്ചു. ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രാംബാബു പ്രസാദാണ് മരിച്ചത്. സിവാന്‍ ജില്ലയിലെ ഗൗതം ബുദ്ധ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വാസില്‍പുര്‍ ഗ്രാമത്തിലെ താമസക്കാരനായിരുന്നു രാംബാബു.
◾https://dailynewslive.in/ തമിഴ്നാട്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ മെഗാ കപ്പല്‍നിര്‍മ്മാണ, അറ്റകുറ്റപ്പണി സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനായി തീരദേശ ഭൂമി കണ്ടെത്തി. ആദ്യ പദ്ധതികളില്‍ ഒന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ മെഗാ കപ്പല്‍നിര്‍മ്മാണ കേന്ദ്രമായിരിക്കും. ദക്ഷിണ കൊറിയയുടെ എച്ച്ഡി ഹ്യുണ്ടായ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡുമായി സഹകരിച്ചാണ് 10,000 കോടി രൂപയുടെ പദ്ധതി സ്ഥാപിക്കുക.
◾https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയെ ലക്ഷ്യം വച്ചുള്ള തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ചൈനയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളായ ഗ്ലോബല്‍ ടൈംസ്, സിന്‍ഹുവ ന്യൂസ് ഏജന്‍സി എന്നിവയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍. ഗ്ലോബല്‍ ടൈംസിന്റെ ഇന്ത്യയിലെ പ്രവേശനം നേരത്തെ നിര്‍ത്തിവച്ചതിന് ശേഷം, ഒരാഴ്ചക്കുള്ളില്‍ എടുക്കുന്ന രണ്ടാമത്തെ നടപടിയാണിത്.
◾https://dailynewslive.in/ ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങളില്‍ പാക്കിസ്ഥാനൊപ്പമെന്ന് ആവര്‍ത്തിച്ച് തുര്‍ക്കി. പാക്കിസ്ഥാനെതിരെയുള്ള മിസൈല്‍ ആക്രമണങ്ങളെ നേരത്തെയും തുര്‍ക്കി അപലപിച്ചതാണെന്നും പ്രസിഡന്റ് എര്‍ദൊഗാന്‍ ആവര്‍ത്തിച്ചു. ഇപ്പോഴത്തെ വെടിനിര്‍ത്തല്‍ തുടരണം, പാക്കിസ്ഥാന് എതിരെ കൂടുതല്‍ ആക്രമണങ്ങള്‍ പാടില്ലെന്നും തുര്‍ക്കി ആവശ്യപ്പെട്ടു.
◾https://dailynewslive.in/ തുര്‍ക്കി പബ്ലിക് ബ്രോഡ്കാസ്റ്ററായ ടിആര്‍ടി വേള്‍ഡിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇന്ത്യ ബ്ലോക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാനെ അനുകൂലിച്ച് തുര്‍ക്കി പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. ടര്‍ക്കിഷ് റേഡിയോ ആന്‍ഡ് ടെലിവിഷന്‍ കോര്‍പ്പറേഷന്‍ (ടിആര്‍ടി) നടത്തുന്ന 24 മണിക്കൂര്‍ ഇംഗ്ലീഷ് ഭാഷാ വാര്‍ത്താ ചാനലാണ് ടിആര്‍ടി വേള്‍ഡ്.
◾https://dailynewslive.in/ അരുണാചല്‍ പ്രദേശിലെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ നീക്കത്തെ തള്ളിക്കളഞ്ഞ് ഇന്ത്യ. ചൈന അവകാശവാദം ഉന്നയിക്കുന്ന അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ ചൈനീസ് പേരുകളുടെ പട്ടിക ബീജിംഗ് വീണ്ടും പുറത്തിറക്കിയതിന് പിന്നാലെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയത്.
◾https://dailynewslive.in/ റിയാദിനെ ഒരു പ്രധാന ലോക ബിസിനസ് കേന്ദ്രമാക്കിയതിന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിയാദില്‍ ബിസിനസ് ഉന്നതരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് വിമര്‍ശനങ്ങളെ മറികടന്ന് തന്റെ രാജ്യത്തെ ശക്തമായ ഒരു ബിസിനസ് കേന്ദ്രമാക്കി വളര്‍ത്തിയതിന് രാജകുമാരനെ ട്രംപ് പ്രശംസിച്ചത്.
◾https://dailynewslive.in/ ടെക്നോളജി ഭീമനായ മൈക്രോസോഫ്റ്റ് ആഗോളതലത്തില്‍ 6000 ത്തിലധികം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ടുകള്‍. സമീപകാലത്ത് മൈക്രോസോഫ്റ്റിന് ശക്തമായ സാമ്പത്തിക വളര്‍ച്ച ഉണ്ടായിരുന്നിട്ടും പിരിച്ചുവിടലുകള്‍ സംഭവിക്കുന്നു എന്നതാണ് ശ്രദ്ധേയം.
◾https://dailynewslive.in/ രാജ്യത്തെ ഏപ്രില്‍ മാസത്തെ ചില്ലറ പണപ്പെരുപ്പം 69 മാസത്തെ കുറഞ്ഞ നിരക്കില്‍. ഇതോടെ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വീണ്ടും കുറയ്ക്കാന്‍ സാധ്യത തെളിയുന്നു. പലിശ നിരക്കുകള്‍ കുറക്കാന്‍ ആര്‍.ബി.ഐ പരിഗണിക്കുന്ന വിഷയങ്ങളിലൊന്നാണ് ചില്ലറ പണപ്പെരുപ്പം. മാര്‍ച്ചില്‍ 3.34 ശതമാനമായിരുന്നു ചില്ലറ പണപ്പെരുപ്പം. ഏപ്രിലില്‍ ഇത് 3.16 ശതമാനമായി കുറഞ്ഞു. 2019 ജൂലൈയിലാണ് ഇത്രയും കുറവ് രേഖപ്പെടുത്തിയത്. പച്ചക്കറി, പയറ് വര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ കുറവാണ് പണപ്പെരുപ്പം കുറയാന്‍ പ്രധാന കാരണം. രാജ്യത്തെ ഗ്രാമീണ മേഖലയിലെ ചില്ലറ പണപ്പെരുപ്പം 2.9 ശതമാനവും നഗര മേഖലയിലെ പണപ്പെരുപ്പം 3.4 ശതമാനവുമാണെന്നും ദേശീയ സ്ഥിതിവിവരകണക്ക് ഓഫീസിന്റെ കണക്കുകള്‍ പറയുന്നു. തുടര്‍ച്ചയായ മൂന്നാമത്തെ മാസമാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യത്തേക്കാള്‍ (4 ശതമാനം) പണപ്പെരുപ്പം കുറഞ്ഞിരിക്കുന്നത്. വിലക്കയറ്റത്തില്‍ ഇക്കുറിയും കേരളം തന്നെയാണ് മുന്നില്‍. തുടര്‍ച്ചയായ നാലാം മാസമാണ് കേരളം മുന്നിലെത്തുന്നത്. 5.94 ശതമാനമാണ് കേരളത്തിലെ പണപ്പെരുപ്പം. മാര്‍ച്ചിലിത് 6.59 ശതമാനമായിരുന്നു. കഴിഞ്ഞ മാസത്തേക്കാള്‍ 0.65 ശതമാനം കുറവ് ഏപ്രിലില്‍ രേഖപ്പെടുത്തിയത് ആശ്വാസകരമാണ്. സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം 6.46 ശതമാനവും നഗരങ്ങളിലേത് 4.91 ശതമാനവുമാണ്.
◾https://dailynewslive.in/ എസ് സീരീസിലെ ഏറ്റവും കനം കുറഞ്ഞ ഫോണ്‍ പുറത്തിറക്കി സാംസംഗ്. ഇക്കൊല്ലം സെപ്റ്റംബറില്‍ ഐഫോണ്‍ സീരീസില്‍ സ്ലിം ഫോണ്‍ ഇറക്കുമെന്ന് ആപ്പിളും പ്രഖ്യാപിച്ചിരുന്നു. ഇതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഗാലക്‌സി എസ് 25 എഡ്ജ് വിപണിയിലെത്തിച്ചാണ് സാംസംഗ് ഞെട്ടിച്ചിരിക്കുന്നത്. 163 ഗ്രാം ഭാരവും 5.8 മില്ലിമീറ്റര്‍ കനവുമുള്ള എസ് 25 ടൈറ്റാനിയം ഫ്രെയിമിലാണ് നിര്‍മിച്ചിരിക്കുന്നത്. സുരക്ഷക്കായി മുന്‍വശത്ത് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് 2 ഉള്‍പ്പെടുത്തി. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സുരക്ഷയാണ് പിന്‍ഭാഗത്തുള്ളത്. ഐ.പി 68 റേറ്റിംഗില്‍ വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്‍സും ഉറപ്പാക്കിയിട്ടുണ്ട്. 6.7 ഇഞ്ച് ക്വാഡ് എച്ച്.ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ 120 ഹെര്‍ട്‌സിന്റെ റിഫ്രഷ് റേറ്റും നല്‍കും. ആന്‍ഡ്രോയിഡ് 15ല്‍ അധിഷ്ഠിതമായ വണ്‍ യു.ഐ 7ലാണ് ഫോണിന്റെ പ്രവര്‍ത്തനം. ഫൈവ് ജി, ബ്ലൂടൂത്ത് 5.4, എന്‍.എഫ്.സി, ജി.പി.എസ്, യു.എസ്.ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12 ജി.ബി റാമില്‍ 256 ജി.ബി, 512 ജി.ബി സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോണ്‍ ലഭ്യമാവുക. 12 ജി.ബി-256 ജി.ബി പതിപ്പിന് 1,09,999 രൂപയാണ് ഇന്ത്യയിലെ വില. 512 ജി.ബി പതിപ്പിന് 1,21,999 രൂപയാകും. ടൈറ്റാനിയം സില്‍വര്‍, ടൈറ്റാനിയം ജെറ്റ്ബ്ലാക്ക് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുന്നത്.
◾https://dailynewslive.in/ പ്രഭാസിനെ നായകനാക്കി അനിമല്‍ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗ ഒരുക്കുന്ന സ്പിരിറ്റ് എന്ന ചിത്രമാണ് ദീപികയ്ക്ക് കരിയറിലെ ഏറ്റവും വലിയ പ്രതിഫലം നേടിക്കൊടുക്കുന്നത്. 20 കോടിയാണ് ചിത്രത്തിലെ വേഷത്തിന് ദീപിക വാങ്ങുന്നതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ദീപികയുടെ ഭര്‍ത്താവും ബോളിവുഡ് താരവുമായ രണ്‍വീര്‍ സിംഗിന് അടുത്ത കാലത്ത് ലഭിച്ച പ്രതിഫലത്തില്‍ നിന്നും ഉയര്‍ന്നതാണ് ദീപികയ്ക്ക് സ്പിരിറ്റില്‍ ലഭിക്കുന്ന തുക. സമീപകാലത്ത് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായതാണ് ദീപികയുടെ പ്രതിഫലത്തില്‍ വര്‍ധന വരാനുള്ള കാരണം. പ്രഭാസിനും സന്ദീപ് റെഡ്ഡി വാംഗയ്ക്കുമൊപ്പം ദീപിക പദുകോണ്‍ കൂടി എത്തുന്നതോടെ സ്പിരിറ്റില്‍ പ്രേക്ഷകരുടെ കാത്തിരിപ്പും വര്‍ധിക്കുകയാണ്. വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് സ്പിരിറ്റ്. ചിത്രത്തിന്റെ ബജറ്റ് 500 കോടി ആണെന്ന് നേരത്തെ തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചിത്രം ഒരു പൊലീസ് ഡ്രാമയാണ്. കരിയറില്‍ ആദ്യമായാണ് പ്രഭാസ് ഒരു പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
◾https://dailynewslive.in/ മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ടീമിന്റെ ‘തുടരും’ എന്ന സിനിമ റെക്കോഡുകള്‍ തിരുത്തി ജൈത്രയാത്ര തുടരുകയാണ്. ചിത്രം കേരളാ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 100 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നത്. ഇതിന്റെ സന്തോഷം മോഹന്‍ലാലും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ‘കേരള ബോക്‌സ് ഓഫീസില്‍ മാത്രം 100 കോടി നേടുന്ന ആദ്യ സിനിമ എന്ന റെക്കോഡും തുടരും എന്ന സിനിമ നേടിയിട്ടുണ്ട്. നമ്മള്‍ ഒരുമിച്ച് സൃഷ്ടിച്ച ഒരു നാഴികക്കല്ല്! കേരളത്തിന് നന്ദി,’ എന്ന് മോഹന്‍ലാല്‍ കുറിച്ചു. അതേസമയം, ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് തുടരും 200 കോടി കടന്നിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബില്‍ ഇടം പിടിക്കുന്ന രണ്ടാമത്തെ മോഹന്‍ലാല്‍ ചിത്രമാണ് തുടരും. മാര്‍ച്ച് മാസത്തില്‍ പുറത്തിറങ്ങിയ എംപുരാനും 200 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്.
◾https://dailynewslive.in/ ടിവിഎസ് ഐക്യൂബിനേക്കാള്‍ വിലകുറഞ്ഞ പുതിയ ഇവി സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഉത്സവ സീസണിന് മുമ്പ് പുറത്തിറക്കാന്‍ ലക്ഷ്യമിടുന്ന ഈ സ്‌കൂട്ടറിന് ഏകദേശം 90,000 രൂപ മുതല്‍ ഒരുലക്ഷം രൂപ വരെ എക്സ്-ഷോറൂം വില വരും. 2020-ല്‍ ടിവിഎസ് ഐക്യൂബ് സ്‌കൂട്ടര്‍ പുറത്തിറക്കി. ഇത് മൂന്ന് ബാറ്ററി ശേഷിയുള്ള അഞ്ച് വേരിയന്റുകളില്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ എന്‍ട്രി ലെവല്‍ ഐക്യൂബിനേക്കാള്‍ വിലകുറഞ്ഞ ഒരു സ്‌കൂട്ടറില്‍ കമ്പനി പ്രവര്‍ത്തിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബാറ്ററിയുടെയും രൂപത്തിന്റെയും കാര്യത്തില്‍ ഇത് കൂടുതല്‍ മികച്ചതായിരിക്കും. ഉത്സവ സീസണിന് മുമ്പ് വിപണിയില്‍ തങ്ങളുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാനാണ് ടിവിഎസ് ലക്ഷ്യമിടുന്നത്. ഇതിന് ഏകദേശം 90,000 രൂപ മുതല്‍ ഒരുലക്ഷം രൂപ വരെ എക്സ്-ഷോറൂം വില വരാം. ജൂപ്പിറ്ററിന്റെ സിഎന്‍ജി പതിപ്പുമായി ടിവിഎസ് ഏതാണ്ട് തയ്യാറാണെന്നും ജൂപ്പിറ്റര്‍ ബ്രാന്‍ഡ് നാമത്തില്‍ പുതിയ ഇവി പുറത്തിറങ്ങിയാല്‍, പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് പവര്‍ട്രെയിന്‍ എന്നിവയുള്ള ആദ്യത്തെ സ്‌കൂട്ടറായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
◾https://dailynewslive.in/ ആല്‍കെമിസ്റ്റിന്റെ രചയിതാവില്‍നിന്ന് പ്രചോദനാത്മകമായ മറ്റൊരു കൃതി കൂടി. ഒരു ജ്ഞാനിയില്‍നിന്നും അറിവു സമ്പാദിക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ആര്‍ച്ചര്‍ പൗലോ കൊയ്‌ലോയുടെ എഴുത്തുജീവിതത്തിലെ മറ്റൊരു അമൂല്യഗ്രന്ഥമായി മാറുന്നു. അമ്പെയ്ത്തില്‍ അഗ്രഗാമിയും പ്രശസ്തനുമായിരുന്ന തെത്സുയയുടെ കഥയാണ് ആര്‍ച്ചര്‍. ജീവിതവും ആത്മാവും തമ്മിലുള്ള അഭേദ്യബന്ധത്തെ ഓര്‍മ്മപ്പെടുത്തുന്ന കൃതികൂടിയാണിത്. തിരസ്‌കരണത്തെയോ പരാജയത്തെയോ ഭയക്കാതെ ക്ഷമയും ധൈര്യവും വളര്‍ത്തിയെടുക്കാനും വിധിയുടെ അപ്രതീക്ഷിത വാഗ്ദാനങ്ങളെ സ്വീകരിക്കാനും ഈ കൃതി നമ്മളെ പ്രാപ്തരാക്കുന്നു. ‘ആര്‍ച്ചര്‍’. പൗലൊ കൊയ്ലൊ. വിവര്‍ത്തനം: കബനി സി. ഡിസി ബുക്സ്. വില 250 രൂപ.
◾https://dailynewslive.in/ കഫീന്‍ ഉപഭോഗം സ്ത്രീകളിലെ പിസിഒഎസ് നിയന്ത്രിക്കാന്‍ സഹായിക്കുമോ? ലോകത്ത് സ്ത്രീകളില്‍ വന്ധ്യതയ്ക്കുള്ള ഏറ്റവും സാധാരണമായ കാരണങ്ങളില്‍ ഒന്നാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്). സ്ത്രീകളില്‍ ശരീരത്തിലെ ചില ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഹോര്‍മോണ്‍ ഡിസോര്‍ഡര്‍ ആണ് പിസിഒഎസ്. നേച്ചര്‍ ജേണലില്‍ അടുത്തിനിടെ പ്രസിദ്ധീകരിച്ച പഠനത്തില്‍ കാപ്പി, ചായ പോലുള്ള പാനീയങ്ങളില്‍ അടങ്ങിയ കഫീന്റെ ഉപഭോഗം പിസിഒഎസ് ലക്ഷണങ്ങളെ നിയന്ത്രിക്കുമെന്ന് കണ്ടെത്തി. അമിത ശരീരഭാരമുള്ള എലികളില്‍ പിസിഒഎസ് ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ കഫീന്‍ ഉപഭോഗം സഹായിച്ചുവെന്നാണ് കണ്ടെത്തല്‍. മിതമായ അളവിലുള്ള കഫീന്‍ ഉപഭോഗം ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും മെറ്റബോളിസത്തെ പിന്തുണയ്ക്കുന്നതിലൂടെയും പിസിഒഎസ് മാനേജ്മെന്റ് മികച്ചതാക്കുമെന്നും പൊണ്ണത്തടിയുള്ള സ്ത്രീകളില്‍ ഇത് ഗുണം ചെയ്യാമെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. അമിതമായ കഫീന്‍ ഉപഭോഗം ഉത്കണ്ഠ, ഉറക്കമില്ലായ്മ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. നഗരവല്‍ക്കരണം, ഉദാസീനമായ ജീവിത ശൈലി, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയാണ് ഇന്ത്യയില്‍ സ്ത്രീകളില്‍ പിസിഒഎസ് വര്‍ധിക്കാനുള്ള കാരണമെന്ന് ഐസിഎംആര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.