◾കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ പത്തു മുതലാണു വോട്ടെടുപ്പ്. കേരളത്തില്‍ തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തുമാത്രമാണ് വോട്ടെടുപ്പു കേന്ദ്രം. മല്ലികാര്‍ജുന ഖാര്‍ഗേയും ശശി തരൂരും തമ്മിലാണു മല്‍സരം. ടിക്ക് അടയാളം രേഖപ്പെടുത്തിയാണു വോട്ടു ചെയ്യേണ്ടത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ബുധനാഴ്ച.
◾കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണമെന്ന് സിപിഐ കേരളഘടകം. വിജയവാഡയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് ആവശ്യം ഉന്നയിച്ചത്. സി പി എം ചെയ്യുന്നതുപോലെ കോണ്‍ഗ്രസ് സഖ്യത്തില്‍ ഒളിച്ചുകളി വേണ്ട. അതേസമയം പാര്‍ട്ടിയില്‍ 75 വയസ് പ്രായപരിധി നടപ്പാക്കാന്‍ സിപിഐ തീരുമാനിച്ചു.
◾സീനിയര്‍ പ്രൊഫസര്‍മാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിവിധ സര്‍വകലാശാല വിസിമാര്‍ക്കു നോട്ടീസ് നല്‍കി. ഈ മാസം 24 ന് കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ വിരമിക്കുന്നതിനാല്‍ ചുമതല നല്‍കാനാണ് സീനിയര്‍ പ്രഫസറെ തേടുന്നത്. വിസി വിരമിച്ചാല്‍ സമീപത്തെ സര്‍വകലാശാല വിസിക്കാണു ചുമതല നല്‍കാറുള്ളത്. 15 സെനറ്റംഗങ്ങളെ അയോഗ്യരാക്കിയ നടപടിക്കു പിറകേയാണ് ഗവര്‍ണര്‍ താത്കാലിക വിസി നിയമനത്തിനുള്ള നടപടികള്‍ ആരംഭിച്ചത്.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി മല്‍സ്യത്തൊഴിലാളികളുടേയും ലത്തീന്‍ അതിരൂപതയുടെയും നേതൃത്വത്തില്‍ ഇന്നു നടത്താനിരുന്ന റോഡ് ഉപരോധം സമരം നിരോധിച്ചു. മുല്ലൂര്‍, വിഴിഞ്ഞം ജങ്ഷന്‍ എന്നിവിടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ നടത്താനിരുന്ന റോഡ് ഉപരോധമാണു ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിരോധിച്ചത്. മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്.
◾ഇലന്തൂര്‍ നരബലി കേസില്‍ ഇരകളായ സ്ത്രീകളുടെ ശരീരാവശിഷ്ടങ്ങളില്‍ ആന്തരികാവയവങ്ങള്‍ ഇല്ലെന്നു പോലീസ്. കൊലപാതകത്തില്‍ അവയവ മാഫിയക്കു ബന്ധമുണ്ടോയെന്നു പരിശോധിക്കും. മനുഷ്യ മാംസം വിറ്റാല്‍ 20 ലക്ഷം രൂപ കിട്ടുമെന്നു മുഖ്യപ്രതി ഷാഫി വിശ്വസിപ്പിച്ചതിനാലാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നു പോലീസ് പറയുന്നു. കരളിനും ഹൃദയത്തിനും മാറിടത്തിനും കൂടുതല്‍ വില കിട്ടുമെന്നും വിശ്വസിപ്പിച്ചു. വാങ്ങാന്‍ ആരും വരാതായതിനാലാണ് കുഴിച്ചിട്ടതെന്നു പോലീസ് പറയുന്നു. തെളിവെടുപ്പ് ഇന്നും തുടരും.
◾കാസര്‍കോട്ട് എയിംസ് സ്ഥാപിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുമായി സെക്രട്ടേറിയേറ്റിനു മുന്നില്‍ രണ്ടാഴ്ചയായി ദയാബായിയുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ തുടരുന്ന സമരം അവസാനിപ്പിക്കാന്‍ നീക്കം. 90 ശതമാനം ആവശ്യങ്ങളും നടപ്പാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. എന്നാല്‍ മുഴുവന്‍ ആവശ്യവും നടപ്പാക്കാതെ പിന്നോട്ടില്ലെന്ന് ദയാബായി നിലപാടെടുത്തു. മുഖ്യമന്ത്രി ഇടപെട്ടാണ് ചര്‍ച്ചയ്ക്കു മന്ത്രിമാരെ നിയോഗിച്ചത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖
◾സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്കെതിരെ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകത്തിന്റെ വിമര്‍ശനം. നേതൃത്വം അലസത കാണിക്കുന്നുവെന്ന് പി പ്രസാദ് ആരോപിച്ചു. നേതൃപദവിയില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിക്കണം. പദവികള്‍ അലങ്കാരമാക്കരുതെന്നും ഓര്‍മപ്പെടുത്തി. ആരേയും കുറ്റപ്പെടുത്തിയതല്ല, സ്വയം വിമര്‍ശനമാണുണ്ടായതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പിന്നീടു വിശദീകരിച്ചു.
◾എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസ് ഒതുക്കാന്‍ ശ്രമിച്ച കോവളം സിഐക്കെതിരെ പരാതിക്കാരിയായ യുവതി പരാതി നല്‍കി. കൈക്കൂലി ലക്ഷ്യമിട്ട് കേസ് അട്ടിമറിക്കാന്‍ സി ഐ കൂട്ടുനിന്നുവെന്നും മാധ്യമങ്ങളോടു പേര് വെളിപ്പെടുത്തിയെന്നുമാണ് പരാതി. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വ്യക്തിഹത്യ നടക്കുന്നുണ്ടെന്നും പരാതി നല്‍കിയിട്ടുണ്ട്.
◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ വെറും ട്രെയിനിയാണെന്നും തന്റെ മനസാക്ഷി വോട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. പാര്‍ട്ടിയെ നയിക്കാനുള്ള കഴിവ് പ്രധാനപ്പെട്ടതാണെന്നും സുധാകരന്‍.
◾കെപിസിസി പ്രസിഡന്റ് കെ സുധാകരന് എന്തും പറയാമെന്നും താന്‍ 46 വര്‍ഷം പാരമ്പര്യമുള്ള ട്രെയിനി ആണെന്നും ശശി തരൂര്‍ പറഞ്ഞു. സംസ്ഥാനങ്ങളില്‍ പ്രചരണം സുതാര്യവും നിഷ്പക്ഷവും ആയിരുന്നില്ലെന്നും ശശി തരൂര്‍ വിമര്‍ശിച്ചു.
◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് വോട്ടു രേഖപ്പെടുത്തുന്ന രീതി മാറ്റിച്ച് ശശി തരൂര്‍. ബാലറ്റില്‍ ഒന്ന് എന്ന് അക്കത്തില്‍ രേഖപ്പെടുത്തണമെന്ന അറിയിപ്പാണു തിരുത്തിയത്. ഒന്ന് എന്ന അടയാളം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒന്നാമനായ ഖാര്‍ഗേയ്ക്കു ഗുണമാകുമെന്നു ശശി തരൂര്‍ ചൂണ്ടിക്കാട്ടി. ടിക്ക് അടയാളമോ ഗുണന ചിഹ്നമോ ഉപയോഗിക്കണമെന്ന ശശി തരൂരിന്റെ നിര്‍ദേശം വരണാധികാരി അംഗീകരിച്ചു.
◾ഇടുക്കി തങ്കമണിക്കടുത്ത് യൂദാഗിരിയില്‍ മന്ത്രവാദ കേന്ദ്രത്തിലെ കോഴിബലി പരിശോധിക്കാന്‍ പോലീസ് എത്തിയെങ്കിലും ഒന്നും കണ്ടെത്താനാകാതെ മടങ്ങി. യൂദാഗിരി സ്വദേശി പറത്താനത്ത് റോബിന്‍ എന്നയാളുടെ വീടിനോട് ചേര്‍ന്ന് വര്‍ഷങ്ങളായി മന്ത്രവാദ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു പരാതി.
◾എറണാകുളം ചോറ്റാനിക്കരയിലെ മന്ത്രവാദി ജയരാജിന്റെ വീട്ടിലേക്ക് സിപിഐ മാര്‍ച്ച്. അന്വേഷണം നടത്തി നടപടിയെടുക്കാമെന്ന പൊലീസിന്റെ ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു. മരപ്പണിക്കാരനായിരുന്ന ജയരാജ് അഞ്ചു വര്‍ഷം മുമ്പ് മന്ത്രവാദത്തിലേക്കു തിരിഞ്ഞതോടെ പേര് ജയാനന്ദ ശിവസുബ്രഹ്‌മണ്യമെന്ന് മാറ്റിയിരുന്നു.
◾ചാത്തന്‍സേവയുടെ പേരില്‍ മദ്രസ അധ്യാപകന്റെ വീട്ടിലെത്തി സ്വര്‍ണവും പണവും കവര്‍ന്ന് മുങ്ങിയ പ്രതി പിടിയില്‍. കാസര്‍ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയെയാണ് പയ്യോളി പൊലീസ് പിടികൂടിയത്.
◾തെക്കന്‍ കേരളത്തെ ഇകഴ്ത്തിയുള്ള പരാമര്‍ശം പിന്‍വലിക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കുട്ടിക്കാലം മുതല്‍ മലബാറില്‍ കേള്‍ക്കുന്ന കഥയാണു പറഞ്ഞത്. വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് സുധാകരന്‍.
◾തെക്കന്‍ കേരളത്തെയും നേതാക്കളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന കെ സുധാകരന്റെ പ്രസ്താവയ്ക്കെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മലയാളികളെ ഒന്നായി കാണണം. ഐക്യം രൂപപ്പെടുത്താനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കേണ്ടതെന്നും വിഭജിക്കരുതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
◾രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തെക്കു ഭാഗത്തുള്ളവരെ അപമാനിച്ചെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഹിന്ദു ദൈവങ്ങളെ സുധാകരന്‍ അപമാനിച്ചെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തി.
◾വികസനം പഠിക്കാന്‍ മുഖ്യമന്ത്രി ലോകം ചുറ്റേണ്ടതില്ലെന്നും സാങ്കേതികവിദ്യയുടെ ഇക്കാലത്ത് കേരളത്തിലിരുന്ന് മനസിലാക്കാമെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇനി കണ്ട് മനസിലാക്കാനാണെങ്കില്‍ സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ യാത്രാവിവരണ പരിപാടി മുഖ്യമന്ത്രി കാണട്ടെയെന്നും മുരളീധരന്‍ പരിഹസിച്ചു.
◾മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്നു മുന്‍ വൈദ്യുതി മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എംഎം മണി. പാര്‍ട്ടിയുടെ ബാനറില്‍ 15 വര്‍ഷം എംഎല്‍എ ആകുകയും അതിനുമുന്‍പ് ജില്ലാ പഞ്ചായത്ത് അംഗമാകുകയും ചെയ്ത എസ് രാജേന്ദ്രന്‍ പാര്‍ട്ടിയെ വഞ്ചിക്കുകയാണ് ചെയ്തത്. ഉണ്ട ചോറിന് നന്ദി കാണിച്ചില്ലെന്നും മണി മൂന്നാറില്‍ തോട്ടം തൊഴിലാളി സമ്മേളനത്തില്‍ പ്രസംഗിച്ചു.
◾കോട്ടയം കാണക്കാരിയില്‍ ഭാര്യയുടെ കൈവെട്ടിയ കേസിലെ പ്രതിയായ ഭര്‍ത്താവ് തൂങ്ങിമരിച്ചു. കാണക്കാരി സ്വദേശി പ്രദീപാണ് അരീക്കരയില്‍ തൂങ്ങിമരിച്ചത്. ഒരാഴ്ച മുമ്പാണ് ഭാര്യ മഞ്ജുവിന്റെ ഇരു കൈകളും വെട്ടിയത്.
◾പാലക്കാട് വാളയാറില്‍ ട്രെയിനിടിച്ചു പരിക്കേറ്റ ഒരു കാട്ടാന കൂടി ചരിഞ്ഞു. കാലിന് പരിക്കേറ്റ 20 വയസുള്ള പിടിയാനയുടെ ജഡം ഇന്നലെയാണ് കണ്ടെത്തിയത്. കാടിനകത്ത് നടുപ്പതിക്ക് സമീപം ഒരു അരുവിയുടെ ഓരത്താണ് ആനയുടെ ജഡം കണ്ടെത്തിയത്.
◾മുന്നാറില്‍നിന്നു പിടികൂടി കോളര്‍ ഘടിപ്പിച്ച് പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട കടുവ ചത്തു. കടുവ സങ്കേതത്തിലെ തടാകത്തിലാണ് ജഡം കണ്ടെത്തിയത്.
◾പുല്‍പ്പള്ളി പഞ്ചായത്തിലെ കരിമം മാര്‍ക്കറ്റില്‍ ലൈസന്‍സില്ലാത്ത ബീഫ് വില്‍പ്നശാലകള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. ലൈസന്‍സില്ലാത്ത വില്‍പനശാലകളില്‍ പഞ്ചായത്ത് അധികൃതര്‍ എത്തി ബീഫില്‍ മണ്ണെണ്ണയൊഴിച്ച സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
◾തൊടുപുഴയില്‍ വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയയാള്‍ അറസ്റ്റില്‍. തൊടുപുഴ മുട്ടം കാക്കൊമ്പ് പാറേപ്പടിക്കല്‍ ജോബി മാത്യുവാണ് അറസ്റ്റിലായത്. തൊടുപുഴയിലെ ആല്‍ഫ ഇന്‍ഫര്‍മേഷന്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് അറസ്റ്റിലായ ജോബി മാത്യു.
◾നിധി നല്‍കാമെന്ന പേരില്‍ പ്രവാസികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ വയനാട് ലക്കിടി സ്വദേശി രമേശനെ പുനലൂര്‍ പൊലീസ് പിടികൂടി. പുനലൂര്‍ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
◾സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ അഞ്ച് ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെ നാവികസേന അറസ്റ്റു ചെയ്തു. കന്യാകുമാരിയില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ ദൂരെ മീന്‍പിടിക്കുകയായിരുന്നു മല്‍സ്യത്തൊഴിലാളികള്‍. ബോട്ടും നേവി പിടിച്ചെടുത്തു.
◾ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു. ഭരണഘടനയുടെ ഫെഡറല്‍ തത്ത്വങ്ങള്‍ക്കെതിരായ നീക്കമാണ് നടക്കുന്നതെന്നും സംസ്ഥാനങ്ങളുടെ ഭയവും അതൃപ്തിയും കേന്ദ്രം പരിഗണിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
◾കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ 150 സീറ്റുകളോടെ അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. ഭാരത് ജോഡോ യാത്രയ്ക്കിടയിലാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഇങ്ങനെ അവകാശപ്പെട്ടത്. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറും ബല്ലാരിയില്‍ ഇങ്ങനെ അവകാശപ്പെട്ടു.
◾മുന്‍ കാമുകന്‍ ഭീഷണിയായതോടെ ഹിന്ദി ടെലിവിഷന്‍ താരം വൈശാലി ടക്കര്‍ വീട്ടില്‍ ജീവനൊടുക്കി. ടെലിവിഷന്‍ പരമ്പരകളിലെ ജനപ്രിയ താരമാണ് വൈശാലി.
◾ഗുജറാത്തില്‍ പരാജയഭീതിമൂലം ബിജെപി സിബിഐയെക്കൊണ്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റു ചെയ്യിക്കാന്‍ നീക്കമെന്ന് ആം ആദ്മി പാര്‍ട്ടി. മദ്യയന കേസില്‍ വീണ്ടും ഇന്നു ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കേയാണ് ഇന്നുതന്നെ അറസ്റ്റുണ്ടാകുമെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.
◾പഞ്ചാബിലെ അമൃത്സര്‍ മേഖലയിലെ ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ സ്‌പോര്‍ട്‌സ് ഡ്രോണ്‍ ഇന്ത്യന്‍ സേന വെടിവച്ചിട്ടു. ഡ്രോണില്‍ കടത്തുകയായിരുന്ന ചില ചരക്കുകള്‍ പിടിച്ചെടുത്തു. ഈ അതിര്‍ത്തിയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്.
◾യുക്രേനിയന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ റഷ്യന്‍ സൈനികര്‍ക്കു വയാഗ്ര നല്‍കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥ പ്രമീല പാറ്റന്‍. 1971 ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ പാക്കിസ്ഥാനി സൈനികര്‍ സ്ത്രീകളെ സമാനമായി ദ്രോഹിച്ചിരുന്നെന്ന് പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലീമ നസ്റിന്‍ ആരോപിച്ചു.
◾സൗദി അറേബ്യയില്‍ വിനോദസഞ്ചാരത്തിനുള്ള ഏറ്റവും വലിയ കടല്‍പാലം ഗതാഗതത്തിനായി തുറന്നു. റെഡ്സീ ടൂറിസം പദ്ധതിയുടെ ഭാഗമാണ് ‘ശൂറ’ എന്ന പാലം. ചെങ്കടല്‍ വിനോദസഞ്ചാര മേഖലയിലെ ദ്വീപുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ദ്വീപിലെ 11 റിസോര്‍ട്ടുകളുടെയും നിര്‍മാണം വേഗത്തിലാക്കാന്‍ പാലം പ്രധാന പങ്കുവഹിക്കും.
◾കേരള ബ്ലാസ്റ്റേഴ്സിനെ ഗോള്‍ മഴയില്‍ മുക്കി മോഹന്‍ ബഗാന്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. എ.ടി.കെ മോഹന്‍ ബഗാന്‍ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് കേരളത്തെ തകര്‍ത്തു വിട്ടത്. മോഹന്‍ ബഗാനുവേണ്ടി ദിമിത്രി പെട്രറ്റോസ് ഹാട്രിക്ക് നേടി.
◾ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യന്‍ ടീമിന്റെ ആദ്യ സന്നാഹ മത്സരം ഇന്ന് നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഓസ്ട്രേലിയയുമായി. ഇന്ത്യന്‍ സമയം രാവിലെ 9.30നാണ് സന്നാഹ മത്സരം തുടങ്ങുക. ഒക്ടോബര്‍ 19ന് ന്യൂസിലന്‍ഡിനെതിരെയും ഇന്ത്യ സന്നാഹ മത്സരം കളിക്കുന്നുണ്ട്.
◾മെറ്റയുടെ കീഴിലുള്ള ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. ഇപ്പോള്‍ വാട്ട്സ്ആപ്പ് പുതിയ ഫീച്ചറിന്റെ അണിയറയിലാണ് എന്നാണ് വാര്‍ത്ത. ഈ ഫീച്ചര്‍ നേരത്തെ പ്രവചിക്കപ്പെട്ടതാണ്, ഇപ്പോള്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. എഡിറ്റിംഗ് ഫീച്ചറാണ് വാട്ട്സ്ആപ്പ് ഉടന്‍ അവതരിപ്പിക്കാന്‍ പോകുന്നത്. അതിന്റെ ഇന്റേണല്‍ ടെസ്റ്റിംഗ് നടക്കുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അതിന്റെ ചില സ്‌ക്രീന്‍ ഷോട്ടുകള്‍ വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ പുറത്തുവിട്ടിട്ടുണ്ട്. ഇതുപ്രകാരം അയച്ച സന്ദേശത്തില്‍ തന്നെ എഡിറ്റ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ നിശ്ചിത സമയത്തേക്ക് മാത്രമേ ഇത്തരത്തില്‍ സന്ദേശം എഡിറ്റ് ചെയ്യാന്‍ സാധിക്കൂ. ഏറ്റവും പുതിയ വിവരം അനുസരിച്ച് ഇത് 15 മിനുട്ട് ആയിരിക്കും. മുന്‍പ് ഡിലീറ്റ് സന്ദേശത്തിന്റെ സമയം വര്‍ദ്ധിപ്പിച്ച പോലെ ഭാവിയില്‍ വാട്ട്സ്ആപ്പ് ഈ സമയം വര്‍ദ്ധിപ്പിച്ചേക്കാം.
◾യുഎസ് ഡോളറിന്റെ മുന്നേറ്റത്തില്‍ കറന്‍സികളുടെ മൂല്യമിടിവ് തടയാന്‍ ഏഷ്യയിലെ വിവധ രാജ്യങ്ങള്‍ സെപ്റ്റംബറില്‍ ചെലവഴിച്ചത് 50 ബില്യണ്‍ ഡോളര്‍. ഡോളിന്റെ നിരന്തരമായ മുന്നേറ്റത്തില്‍നിന്ന് കറന്‍സികളെ പ്രതിരോധിക്കാനണ് ഇത്രയും തുക വിപണിയിലിറക്കിയത്. ചൈന ഒഴികെയുള്ള ഏഷ്യയിലെ വികസ്വര രാജ്യങ്ങള്‍ 30 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചതായാണ് കണക്ക്. ചൈന ഒഴികെയുള്ള ഏഷ്യയിലെ വികസ്വര രാജ്യങ്ങള്‍ 30 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചതായാണ് കണക്ക്. ജപ്പാനും കൂടി ചേരുമ്പോള്‍ ഈ തുക 50 ബില്യണാകും. 2020 മാര്‍ച്ചിനുശേഷമുള്ള ഉയര്‍ന്ന വില്പനയാണിത്. ആഗോള മൂലധന നീക്കം നിരീക്ഷിക്കുന്ന എക്സാന്റെ ഡാറ്റ- എന്ന സ്ഥാപനത്തിന്റേതാണ് വിലയിരുത്തല്‍.
◾ഒരിടവേളക്ക് ശേഷം നിത്യ ദാസ് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ‘പള്ളിമണി’ എന്ന സിനിമയുടെ ഗാനം പുറത്ത്. ശ്രീജിത്ത് രവി സംഗീതം നല്‍കിയ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് കെ ആര്‍ നാരായണന്‍ ആണ്. ‘ഈ വഴിയില്‍..’ എന്ന് തുടങ്ങുന്ന മനോഹര മെലഡി ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ ആണ്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്വേത മേനോനും കൈലാഷും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അനിയന്‍ ചിത്രശാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സജീഷ് താമരശേരിയാണ് ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍. രതീഷ് പല്ലാട്ടാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍. നാരായണന്‍ ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
◾നര്‍മ്മരസ പ്രധാനമായ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രിയം നേടിയ നടി മോളി കണ്ണമാലി ഒരു ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കുന്നു. ‘ടുമോറോ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും നിര്‍മ്മാണവും സംവിധാനവും ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി ജോയ് കെ മാത്യുവാണ്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. ഏഴ് കഥകള്‍ ഉള്‍പ്പെടുത്തിയുള്ള ആന്തോളജി ചിത്രത്തില്‍ രാജ്യാന്തര താരങ്ങളാണ് അഭിനയിക്കുന്നത്. സഹകരണത്തിന്റെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്ജ്വല മുഹൂര്‍ത്തങ്ങളാവുന്ന മനുഷ്യസാന്നിധ്യങ്ങളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് അണിയറക്കാര്‍ പറയുന്നു. മോളി കണ്ണമാലിയെക്കൂടാതെ ടാസോ, റ്റിസ്റ്റി, ജോയ് കെ മാത്യു, എലൈസ്, ഹെലന്‍, സാസ്‌കിയ, പീറ്റര്‍, ജെന്നിഫര്‍, ഡേവിഡ്, അലന, ജൂലി, ക്ലെം, ദീപ, റോഡ് തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.
◾ഉടന്‍ പുറത്തിറങ്ങുന്ന പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിന്റെ സംവിധായകന് 4.02 കോടി രൂപയുടെ ഫെരാരി എഫ് 8 ട്രിബ്യൂട്ടോ സമ്മാനിച്ച് നിര്‍മാതാവ് ഭൂഷണ്‍ കുമാര്‍. നേരത്തേ ടി സീരീസിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്ത കാറാണ് സംവിധായകന്‍ ഓം റൗട്ടിന് നല്‍കിയത്. ഓം റൗട്ട് മുംബൈ നഗരത്തിലൂടെ വാഹനം ഓടിച്ചുപോകുന്ന വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഫെരാരിയുടെ സൂപ്പര്‍ഹിറ്റ് കാറുകളിലൊന്നാണ് എഫ് 8 ട്രിബ്യൂട്ടോ. 2020ലാണ് വാഹനം ഇന്ത്യന്‍ വിപണിയിലെത്തിയത്. റിയര്‍വീല്‍ ഡ്രൈവ് കാറായ എഫ് 8ന് കരുത്തു പകരുന്നത് 3.9 ലീറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനാണ്. 710 ബിഎച്ച്പി കരുത്തും 770 എന്‍എം ടോര്‍ക്കുമുണ്ട്. 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 2.9 സെക്കന്‍ഡും 200 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 7.8 സെക്കന്‍ഡും മതി.
◾ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ നോവലിസ്റ്റും വിമര്‍ശകനും ജനാധിപത്യവാദിയുമായ ഇ.എം. ഫോസ്റ്ററുടെ, ഇന്ത്യന്‍ ജീവിതം കേന്ദ്ര പ്രമേയമാക്കിയ ക്ലാസിക് നോവല്‍ ആദ്യമായി മലയാളത്തില്‍. പുറത്തിറങ്ങി നൂറു വര്‍ഷം തികയുന്ന വേളയില്‍ മലയാളത്തിലെ മികച്ച വിവര്‍ത്തകയായ രമാ മേനോന്‍ നിര്‍വ്വഹിച്ച പരിഭാഷ.എക്കാലത്തെയും മികച്ച 100 നോവലുകളുടെ പട്ടികയില്‍ ടൈം മാഗസിന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ കൃതി വിഖ്യാത സംവിധായകന്‍ ഡേവിഡ് ലീന്‍ ചലച്ചിത്രമാക്കി. ‘ഇന്ത്യയിലേക്കുള്ള പാത’. മാതൃഭൂമി ബുക്സ്. വില 437 രൂപ.
◾വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ഇക്കൂട്ടര്‍ ചെയ്യേണ്ടത്. അതോടൊപ്പം മുതിര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മുതിരയില്‍ കലോറി വളരെ കുറവാണ്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണം ആണ് മുതിര. 100 ഗ്രാം മുതിരയില്‍ 22 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ വിശപ്പിനെ നിയന്ത്രിക്കാന്‍ ഇവ സഹായിക്കും. കൂടാതെ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം മുതിരയില്‍ 8 ഗ്രാം ഫൈബറുണ്ട്. അതുകൊണ്ട് വിശപ്പിനെ നിയന്ത്രിക്കാനും അതുവഴി വണ്ണം കുറയ്ക്കാനും മുതിര ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂടാതെ, ഇത് നമ്മളുടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ലെവല്‍ കുറയ്ക്കാനും സഹായിക്കും. അതോടൊപ്പം ശരീരത്തിന് ഗുണകരമാകുന്ന നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും ഇത് സഹായിക്കുന്നുണ്ട്. അതിനാല്‍ ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ഹൃദയാഘാതം വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു. ദഹനത്തിനും മുതിര മികച്ചതാണ്. പ്രമേഹ രോഗികള്‍ക്കും ഇവ കഴിക്കുന്നത് ഗുണം ചെയ്യും. മുതിര, ശരീരത്തിലെ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ലെവല്‍ നിയന്ത്രിക്കുകയും രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മുതിര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചില്‍, അണുബാധകള്‍ എന്നിവ കുറയ്ക്കാന്‍ മുതിര സഹായിക്കും. ഇതില്‍ ആന്റിബാക്ടീരിയല്‍, ആന്റിമൈക്രോബയല്‍, ആന്റിഓക്‌സിഡന്റ് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
ഹൈദ്രാബാദിന്റെ നൈസാമായിരുന്ന മിര്‍ ഉസ്മാന്‍ അലിഖാന്‍ രത്‌നക്കല്ലുകളും സ്വര്‍ണ്ണക്കട്ടികളും ചാക്കുകളില്‍ നിറച്ച് നിലവറയില്‍ സൂക്ഷിച്ചിരുന്നു. അവിടെ പ്രവേശിക്കാന്‍ മറ്റാരേയും അദ്ദേഹം അനുവദിച്ചിരുന്നില്ല. ഇടയ്ക്കിടയ്ക്ക് അവയൊക്കെ പുറത്തെടുത്ത് കാണുന്നതിലായിരുന്നു അദ്ദേഹത്തിന്റെ സംതൃപ്തിയും സന്തോഷവും. അതിഥിയുമൊരുമിച്ച് ഒരു ചായ കഴിക്കുകയാണെങ്കില്‍ രണ്ട് ബിസ്‌കറ്റ് മാത്രമേ മേശയില്‍ വെയ്ക്കുമായിരുന്നുള്ളൂ. വിലകുറഞ്ഞ ഷര്‍ട്ടും മുട്ടുവരെ ഇറക്കമുള്ള പൈജാമയുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. അദ്ദേഹത്തിന്റെ തൊപ്പിക്ക് 35 വര്‍ഷത്ത പഴക്കമുണ്ടായിരുന്നു. ആരെങ്കിലും വിലകൂടിയ ഒരു സിഗരറ്റ് പാക്കറ്റ് നീട്ടിയാല്‍ അതില്‍ നിന്ന് നാലഞ്ചു സിഗരറ്റെടുത്ത് പോക്കറ്റിലാക്കും. ഏകദേശം അന്‍പുതകോടിയുടെ ആഭരണങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അവയുടെ ലിസ്റ്റെല്ലാം സദാ പോക്കറ്റില്‍ സൂക്ഷിക്കുകയും ഇടയ്ക്കിടെ എടുത്ത് നോക്കുകയും ചെയ്യും. ആരെയും വിശ്വാസമില്ലാതിരുന്ന അദ്ദേഹത്തിന് ശരിക്കൊന്ന് ഉറങ്ങാന്‍ പോലും സാധിച്ചിരുന്നില്ല. തന്റെ സ്വത്ത് എങ്ങനെ സൂക്ഷിക്കണം എന്ന ചിന്തയാല്‍ അസ്വസ്ഥമായിരുന്നു അയാളുടെ മനസ്സ്. അവസാനം രാജ്യങ്ങളുടെ സംയോജനവേളയില്‍ ഇന്ത്യാഗവണ്‍മെന്റ് ഇദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയാണ് ഉണ്ടായത്. ഔദാര്യമില്ലാത്തവന് ഒരിക്കലും ശാന്തി കണ്ടെത്താന്‍ സാധിക്കുകയില്ല. സ്വാര്‍ത്ഥത കൊണ്ട് സ്വരുക്കൂട്ടി വെയ്ക്കുന്ന ധനം നമുക്കും നമ്മോട് ഇടപെടുന്നവര്‍ക്കും ദുഖമേ നല്‍കൂ. നമ്മുടെ സ്‌നേഹത്തിന്റെ തെര്‍മോമീറ്ററാണ് നാം നല്‍കുന്ന ദാനങ്ങള്‍. വാങ്ങുന്നതിനേക്കാള്‍ കൊടുക്കുന്നതില്‍ സന്തോഷം കണ്ടെത്താന്‍ നമുക്ക് സാധിക്കട്ടെ – ശുഭദിനം.