മുത്തശ്ശിക്കഥ കേട്ടിരിക്കുന്ന കുഞ്ഞിന്റെ കൗതുകക്കണ്ണുകളോടെയാണ് കഥാകാരന് കഥകളെ കരതലത്തിലാക്കുന്നത്. അല്ല, കൈയിലൊതുക്കാതെ നിര്ബാധമൊഴുക്കുന്നത്. അത്രയും വിവരണാത്മകമാണ് ജിതിന്റെ കഥകള്‍. കഥകളുടെ കാണാത്ത ഇടങ്ങളിലൂടെയുള്ള യാത്രയിലാണ് കഥാകാരന്. എഴുത്തുകാരന് പുതിയതാണെങ്കിലും എഴുത്തിലും ആവിഷ്കാരത്തിലും ഘടനയിലും ഈ കഥകള്‍ ഇന്നിന് അന്യമായിക്കൊണ്ടിരിക്കുന്ന സാഹിത്യത്തിലെ കഴിഞ്ഞസുവര്ണ്ണകാലത്തിന്റെ ചൂടും ചൂരുമേറ്റവയാണ്. ‘രക്തസാക്ഷിക്കുന്ന്’. ജിതിന് ഉദയകുമാര്‍. ഗ്രീന്‍ ബുക്സ്. വില 170 രൂപ.