മാസപ്പടി കേസിലെ മൊഴി സംബന്ധിച്ച വീണ വിജയന്റെ വിശദീകരണം തെറ്റാണെന്ന് പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്. എസ് എഫ് ഐ ഓ റിപ്പോർട്ടിൽ വ്യക്തമായി വീണ സേവനം നൽകിയിട്ടില്ലെന്ന് പറയുന്നുവെന്നും വീണമാത്രമല്ല എക്സാലോജിക്കിലെ ഉദ്യോഗസ്ഥരും സി എം ആർ എൽ ഐടി ഹെഡും സേവനം ഒന്നും നൽകിയിട്ടില്ലെന്ന് മൊഴി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എംപവർ ഇന്ത്യ എന്ന കർത്തയുടെ കമ്പനിയിൽ നിന്നും വീണ 1 കോടി കൈപ്പറ്റിയെന്നും 12% പലിശക്കും വീണ ഇതേകമ്പനിയിൽ നിന്നും വായ്പയെടുത്തു ഒരുരൂപപോലും തിരിച്ചSക്കാതിരുന്നപ്പോൾ വീണ്ടും പണം നൽകിയെന്നും അദ്ദേഹം പറഞ്ഞു. 25ലക്ഷം ആദ്യവും വീണ്ടും 25 ലക്ഷവും വാങ്ങി എന്നാൽ 5ലക്ഷം മാത്രമാണ് തിരിച്ചSച്ചത് ഇക്കാര്യവും ഇ ഡി അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan