ബാല്യകൗമാരങ്ങളിലൂടെയുള്ള എഴുത്തിന്റെ ഗണിതമാണീ കഥകള്‍. ആത്മാവിന്റെയും പ്രണയത്തിന്റെയും സ്വപ്നങ്ങളിലൂടെയുള്ള സഞ്ചാരത്തില്‍ എഴുത്തുകാരന് വരയ്ക്കാന്‍ ശ്രമിച്ച കഥകള്‍. ഉയര്‍ന്ന സ്ഥലത്തോട് അകാരണഭയമുള്ള കാമുകിയുമായി ഏറുമാടത്തില്‍ കേറിയ കാമുകന്റെ അവസ്ഥ പറയുന്ന ‘ഏറുമാടത്തിലെ പ്രണയം’, സ്കൂള്‍ അവധിക്ക് ആരും കാണാതെ തേന്‍വരിക്ക ആഞ്ഞിലിച്ചക്ക പറിക്കാന്‍ ഒറ്റയ്ക്ക് തെക്കേലെ വീട്ടിലെ ഏറ്റവും വലിയ ആഞ്ഞിലിയില്‍ കേറി പെട്ടുപോയ കേശുവിനെ, മരിച്ചുപോയ അമ്മൂമ്മയുടെ ആളഹാവ് വന്ന് അടുത്തുള്ള കുളത്തിലേക്ക് ചാടിച്ച ‘പടിഞ്ഞാറേതോട്’, ഒരു ബീച്ചിനടുത്തുള്ള ബിയര്‍ പാര്റില് ജിജോ കൂട്ടുകാരൊത്ത് ചില്ലടിക്കുമ്പോള് അടുത്ത ടേബിളിലുള്ളവരുമായി അടിപിടിയായി പൊലീസ് പിടിച്ചുകൊണ്ടു പോകുമ്പോള്‍ കാമുകിയെ വിളിച്ചു വരുത്തി സ്റ്റേഷനില്‍ നിന്നിറക്കിയ ‘മീനാക്ഷി’…ഇങ്ങനെ കുറച്ച് ചെറുകഥകളാല്‍ താളുകള്‍ നിറഞ്ഞ ‘ഏറുമാടത്തിലെ പ്രണയം’. പ്രജി പി.കെ. ഗ്രീന്‍ ബുക്സ്. വില 199 രൂപ.
ഏറുമാടത്തിലെ പ്രണയം
