S1 yt cover 1

https://dailynewslive.in/ ആശ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം 36 ദിവസത്തിലേക്ക് കടന്ന് ഉപരോധത്തിലേക്ക് നീങ്ങിയതിനിടെയാണ് ഓണറേറിയം നല്‍കുന്നതിനുള്ള പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് ഉത്തരവിറക്കിയത്. ആശാ വര്‍ക്കര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒരാവശ്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. സര്‍ക്കാര്‍ തീരുമാനം സമരത്തിന്റെ വിജയമാണെന്നും എന്നാല്‍, ഓണറേറിയം വര്‍ധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ആശാ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി. സെക്രട്ടറിയേറ്റ് ഉപരോധ സമരം ഇന്ന് വൈകിട്ട് ആറുവരെ തുടരുമെന്നും ഓണറേറിയം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്നും സമരസമിതി നേതാവ് ബിന്ദു പറഞ്ഞു. നേരത്തെ പ്രകടനമായി ആശാവര്‍ക്കര്‍മാര്‍ എത്തിയതിനെ തുടര്‍ന്ന് സെക്രട്ടറിയേറ്റ് പരിസരം പൊലീസ് അടച്ചുപൂട്ടിയിരുന്നു. വിവിധ ജില്ലകളില്‍ നിന്നുള്ള ആശമാരാണ് സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ പങ്കെടുക്കാനെത്തിയിട്ടുള്ളത്. റോഡില്‍ കിടന്നാണ് ആശ പ്രവര്‍ത്തകരുടെ പ്രതിഷേധം.

https://dailynewslive.in/ സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആശാവര്‍ക്കര്‍മാര്‍ മൂന്നാം ഘട്ട സമരം പ്രഖ്യാപിച്ചു. ഈ മാസം 20 മുതല്‍ നിരാഹാര സമരമിരിക്കുമെന്നാണ് പ്രഖ്യാപനം. സമരം ചെയ്യുന്ന മൂന്ന് മുന്‍നിര നേതാക്കള്‍ അനിശ്ചിത കാലത്തേക്ക് നിരാഹാര സമരമിരിക്കും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

https://dailynewslive.in/ സുനിത വില്യംസും ബുല്‍ വിച്ച്മോറും ഭാഗമായ ക്രൂ -9 സംഘം 19ന് പുലര്‍ച്ചെ തിരിച്ചെത്തും. നാളെ രാവിലെ എട്ടേ കാലോടെ നാല് യാത്രികരും കയറിയ ഡ്രാഗണ്‍ ഫ്രീഡം പേടകത്തിന്റെ വാതിലുകള്‍ അടയും. തുടര്‍ന്ന് 10.35ഓടെ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പ്പെടും. 17 മണിക്കൂറോളം നീളുന്ന യാത്രയ്ക്കുശേഷം 19ന് പുലര്‍ച്ചെ 3:27ഓടെയാകും പേടകം ഭൂമിയിലിറങ്ങുക. ഫ്ലോറിഡയുടെ തീരത്തോട് ചേര്‍ന്ന് കടലിലാണ് ഡ്രാഗണ്‍ പേടകം ഇറങ്ങുന്നത്.

*ഡാര്‍ജലിംഗ് ഗാങ്‌ടോക് യാത്ര ഫോര്‍ച്ചൂണിനൊപ്പം*

വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഹില്‍ സ്റ്റേഷനുകളായ സിക്കിമിലെ ഗാങ്ടോക്കും ഡാര്‍ജിലിംഗും ഉള്‍പ്പടുന്ന 6 ദിവസം നീണ്ടു നില്‍ക്കുന്ന സ്വപ്നസമാനമായൊരു യാത്ര പോകാം, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ ഉത്സവങ്ങളില്‍ ആന എഴുന്നള്ളിപ്പ് പൂര്‍ണ്ണമായി തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്ന് സുപ്രീംകോടതി നിരീക്ഷണം. ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. കേസില്‍ കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പുറപ്പടുവിച്ച ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ആനകളുടെ സര്‍വേ എടുക്കണം എന്നതടക്കമുള്ള നിര്‍ദേശമാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതി നടപടിക്കെതിരെ വിശ്വ ഗജ സമിതി നല്‍കിയ ഉത്തരവിലാണ് നടപടി.

https://dailynewslive.in/ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 1343 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. 231 കോടിയുടെ തട്ടിപ്പ് നടന്നതില്‍ ഇതുവരെ 1343 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 665 കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറും. 48,384 പേര്‍ തട്ടിപ്പിനിരയായെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കേസിലെ മുഖ്യപ്രതികളെല്ലാം അറസ്റ്റിലായി എന്നും ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്നും സീഡ് വഴിയും എന്‍ജിഒ കോണ്‍ഫഡറേഷനും വഴിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള ആളുകളും കബളിപ്പിക്കപ്പെടുന്നവരും മലയാളികളാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. അതിബുദ്ധിമാന്മാരാണെന്നും മിടുക്കന്മാരാണെന്നുമാണ് മലയാളികളുടെ പൊതു ധാരണയെന്നും സതീശന്‍ പരിഹസിച്ചു. ജഡ്ജിമാര്‍ പോലും പറ്റിക്കപ്പെടുന്നുവെന്ന് സ്പീക്കര്‍ ഇതിനു മറുപടി നല്കി . എന്നെയൊന്നു പറ്റിച്ചോളൂ എന്നു പറഞ്ഞ് പോയി നില്‍ക്കാതിരിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. പാതിവില തട്ടിപ്പുമായുള്ള ചര്‍ച്ചകളിലാണ് ഈ പരാമര്‍ശങ്ങള്‍.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*

നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ അട്ടപ്പാടിയില്‍ ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് വന്‍ ഭൂമി വില്‍പന. കോട്ടത്തറ വില്ലേജ് ഓഫീസര്‍ നല്‍കിയ സാക്ഷ്യപത്രത്തിന്റെ ബലത്തില്‍ 575 ഏക്കര്‍ വിറ്റെന്ന് രജിസ്ട്രേഷന്‍ വകുപ്പ്. ഇതിനെതിരെ ആധാരമെഴുത്ത് അസോസിയേഷന്‍ നല്‍കിയ പരാതിയിലും എതിര്‍ പരാതിയിലും അന്വേഷണത്തിന് നിര്‍ദ്ദേശിച്ചെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് കിട്ടിയില്ലെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിയമസഭയെ അറിയിച്ചു.

https://dailynewslive.in/ പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയില്‍ അഴിമതിയാരോപണം ഉന്നയിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിനെതിരെ വക്കീല്‍ നോട്ടീസയച്ച് സിപിഎം ജില്ലാ സെക്രട്ടറി. എലപ്പുള്ളി വിവാദ മദ്യക്കമ്പനി ഒയാസിസില്‍ നിന്ന് രണ്ട് കോടി കൈപ്പറ്റിയെന്ന ആരോപണം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

https://dailynewslive.in/ മുനമ്പത്ത് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവിട്ടത്. സര്‍ക്കാരിന് ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാനുള്ള അധികാരമുണ്ട്. പക്ഷേ മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന് നേരത്തെ സിവില്‍ കോടതി കണ്ടെത്തിയിരുന്നു. ആ സാഹചര്യത്തില്‍ വഖഫ് ഭൂമിയില്‍ തീരുമാനമെടുക്കാനുള്ള അവകാശം വഖഫ് ബോര്‍ഡിനാണെന്നാണ് നിയമമെന്ന് കോടതി ചൂണ്ടിക്കാട്ടി.

https://dailynewslive.in/ മലപ്പുറത്തെ ഇഫ്താര്‍ സംഗമത്തില്‍ കെ ടി ജലീല്‍ എം എല്‍ എ നടത്തിയ പ്രസംഗം വിവാദമായി. മദ്രസയില്‍ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്ത് കേസുകളിലൊക്കെ പിടിയിലാകുന്നതെന്നും മതപഠനമോ മത വിദ്യഭാസമോ കിട്ടാത്ത മറ്റ് സമുദായങ്ങളിലെ ചെറുപ്പക്കാര്‍ക്കുള്ള ധാര്‍മ്മിക ബോധം പോലും മുസ്ലിം സമുദായത്തിലെ ആളുകള്‍ക്ക് ഉണ്ടാകുന്നില്ലെന്നും കെ ടി ജലീല്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ മതത്തിന്റെ പേരില്‍ വേര്‍തിരിച്ചുകാണേണ്ട വിഷയമല്ലിതെന്നും ഇത്തരം അഭിപ്രായങ്ങള്‍ മത ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ സഹായിക്കുമെന്നും സമസ്ത മറുപടി നല്‍കി.

https://dailynewslive.in/ കരുവന്നൂര്‍ കേസില്‍ സിപിഎം നേതാവും എംപിയുമായ കെ രാധാകൃഷ്ണന്‍ ഇന്ന് ഇ ഡിക്ക് മുമ്പില്‍ ഹാജരാകില്ല. അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കണമെന്നതിനാല്‍ ഇഡിയോട് സാവകാശം തേടും. കെ രാധാകൃഷ്ണന്‍ ചേലക്കരയിലാണ് ഇപ്പോഴുള്ളത്. കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആയിരുന്നു നോട്ടിസ്. കരുവന്നൂര്‍ ഇടപാടുകളുടെ സമയത്ത് സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി ആയിരുന്നു കെ രാധാകൃഷ്ണന്‍.

https://dailynewslive.in/ നിര്‍മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കും. പാറശ്ശാല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തിയത് കോടികളുടെ തട്ടിപ്പാണ്. കേരളത്തില്‍ പണം നഷ്ടപ്പെട്ടവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്.

https://dailynewslive.in/ വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ നിന്നും ദൗത്യസംഘം പിടികൂടിയ കടുവ ചത്തു. ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് ദൗത്യസംഘം വലയിലാക്കിയിരുന്നു. ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ കടുവ ശ്രമം നടത്തിയതായും അധികൃതര്‍ അറിയിച്ചിരുന്നു. ഇന്ന് രാവിലെ അരണക്കല്ലിലെത്തിയ കടുവ ഒരു പശുവിനെയും നായയെയുമാണ് പിടിച്ചത്. വെറ്ററിനറി ഡോക്ടര്‍ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചത്.

https://dailynewslive.in/ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം നേരിട്ട തിരുവനന്തപുരം ആര്യനാട് സ്വദേശി വിഎ ബാലു ജോലിയില്‍ തിരികെ പ്രവേശിച്ചില്ല. അവധി നീട്ടി ചോദിച്ച് ബാലു ക്ഷേത്രത്തിലെ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് കത്ത് നല്‍കി. 15 ദിവസത്തേക്കാണ് അവധി നീട്ടി ചോദിച്ചത്. ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്നാണ് കത്തില്‍ പറയുന്നത്.

https://dailynewslive.in/ കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് പിടിയിലായ മുഖ്യപ്രതി കൊല്ലം സ്വദേശി അനുരാജ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച് വിപണനം തുടങ്ങിയിട്ട് 6 മാസമായെന്ന് പൊലീസ് കണ്ടെത്തല്‍. നാല് കിലോ കഞ്ചാവാണ് അനുരാജ് വാങ്ങിയത്. എന്നാല്‍ 2 കിലോ മാത്രമാണ് പിടിച്ചെടുത്തത്. കാണാതായ രണ്ട് കിലോ കഞ്ചാവിന് വേണ്ടി പൊലീസ് തെരച്ചില്‍ തുടരുകയാണ്.

https://dailynewslive.in/ കൈക്കൂലി കേസില്‍ പിടിയിലായ ഐ ഒ സി ഡപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്സ് മാത്യുവിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. സാമ്പത്തിക തട്ടിപ്പിന് പണം വാങ്ങി കൂട്ടുനിന്നുവെന്ന ആരോപണങ്ങളുമായി തൊഴിലാളി നേതാക്കളും രംഗത്തെത്തി. ഐഒസിയുമായി ബന്ധപ്പെട്ട പരാതികള്‍, അന്വേഷണ ഉദ്യോഗസ്ഥനായ ഡിജിഎം അലക്സ് മാത്യു അട്ടിമറിച്ചെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ വെങ്ങോലത്ത് ആരോപിച്ചു.

https://dailynewslive.in/ വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതി അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മ ഷെമീനയുടെ മൊഴി. മകന്‍ ചെയ്ത കൂട്ടക്കൊല തിരിച്ചറിഞ്ഞിട്ടും കട്ടിലില്‍ നിന്നും വീണുണ്ടായ അപകടമെന്ന മുന്‍മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് ഷെമീന. ആശുപത്രിയില്‍ നിന്നും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ഷെമിയുടെ മൊഴി പൊലീസ് ഇന്നലെ വീണ്ടും രേഖപ്പെടുത്തിയിരുന്നു.

https://dailynewslive.in/ പത്തനംതിട്ട തിരുവല്ല റൂട്ടില്‍ ഇലന്തൂരില്‍ ബ്ലോക്ക് പടിക്ക് സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വീടിനു മതിലിലേക്ക് ഇടിച്ച് അപകടം. കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. അപകടത്തില്‍ പരിക്കേറ്റ കണ്ടക്ടറെ ഇലന്തൂരിലെ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി.

https://dailynewslive.in/ സൈനികന്‍ ഓടിച്ച കാറിനുള്ളില്‍ നിന്നും കഞ്ചാവും വലിക്കാനായി ഉപയോഗിക്കുന്ന കടലാസ് അടക്കമുള്ളവയും പൊലീസ് കണ്ടെത്തി. കാറോടിച്ചിരുന്ന പ്ലാവൂര്‍ സ്വദേശി ഹിറോഷിനെ(31) പൊലീസ് കസ്റ്റഡിയിലെടുത്തു. മാറനല്ലൂര്‍ മാവുവിളയ്ക്ക് സമീപം ഞായറാഴ്ച പുലര്‍ച്ചെ അപകടമുണ്ടാക്കിയ കാറില്‍ നിന്നുമാണ് കഞ്ചാവ് പൊതി കണ്ടെത്തിയത്.

https://dailynewslive.in/ കോഴിക്കോട് കോവൂരില്‍ ഓടയില്‍ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി. പാലാഴി റോഡ് സൈഡിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സംഘം സ്ഥലത്തെത്തി. ഇന്നലെ രാത്രി എട്ടരയോടെയാണ് കോവൂരില്‍ താമസിക്കുന്ന കളത്തിന്‍പൊയില്‍ ശശി ഓടയില്‍ വീണത്. അബദ്ധത്തില്‍ കാല്‍ വഴുതി ഓവുചാലില്‍ വീഴുകയായിരുന്നു.

https://dailynewslive.in/ പാലക്കാട് ശ്രീകൃഷ്ണപുരം കുലിക്കിലിയാട് അയ്യപ്പന്‍കാവിലെ ക്ഷേത്രക്കുളത്തില്‍ വീണ് വയോധികന്‍ മരിച്ചു. ക്ഷേത്രത്തിനടുത്തു തന്നെ താമസിക്കുന്ന പൊരുപ്പത്ത് ശിവദാസന്‍ (60) ആണ് കുളത്തില്‍ വീണു മരിച്ചത്.

https://dailynewslive.in/ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ അറസ്റ്റില്‍. പൊലീസ് അനുമതിയില്ലാതെ പ്രതിഷേധിച്ചതിനാണ് അറസ്റ്റ്. സര്‍ക്കാരിന് കീഴിലുള്ള മദ്യവിപണ സംവിധാനമായ ടാസ്മാക്കില്‍ 1000 കോടിയുടെ ക്രമക്കേടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ചെന്നൈ എഗ്മോറിലെ ടാസ്മാക്ക് ആസ്ഥാനത്തിന് മുന്നില്‍ വച്ച് പ്രതിഷേധം നടത്താനിറങ്ങിയ അണ്ണാമലെയെ അക്കാറൈയിലെ വീടിന് സമീപത്ത് വച്ചാണ് അറസ്റ്റ് ചെയ്തത്. അതേസമയം തമിഴ്നാട്ടില്‍ ബിജെപി നേതാക്കള്‍ വ്യാപകമായി വീട്ടുതടങ്കലിലെന്നാണ് പരാതി.

https://dailynewslive.in/ ഇന്ത്യന്‍ രൂപ ചിഹ്നം ഒഴിവാക്കിയ തമിഴ്നാട് സര്‍ക്കാര്‍ നടപടിയില്‍ നിരാശയില്ലെന്ന് ചിഹ്നം തയ്യാറാക്കിയ തമിഴ്നാട് സ്വദേശി ഡി.ഉദയകുമാര്‍. രൂപ ചിഹ്നം തയ്യാറാക്കിയതിന് മുന്‍ മുഖ്യമന്ത്രി കരുണാനിധി തന്നെ പ്രത്യേകം അഭിനന്ദിച്ചതാണെന്നും കൂടിക്കാഴ്ചയില്‍ കരുണാനിധി ഏറെ സന്തോഷവാനായിരുന്നുവെന്നും ഉദയകുമാര്‍ പറഞ്ഞു.

https://dailynewslive.in/ ജമ്മു കശ്മീരിലെ കുപ്വാരയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരവാദികളാണ് ആക്രമണത്തിന് പിന്നില്‍. മൂന്ന് ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നതായി വ്യക്തമായിട്ടുണ്ട്. ഭീകരവാദികളും സുരക്ഷാ സേനയും തമ്മില്‍ രൂക്ഷമായ വെടിവെപ്പ് നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീര്‍ പോലീസ്, സി.ആര്‍.പി.എഫ്. എന്നിവരുടെ സംയുക്ത സംഘമാണ് ഭീകരവാദികളെ നേരിടുന്നത്.

https://dailynewslive.in/ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മദ്യപിച്ചതിന് ബോളിവുഡിലെ ബിഎഫ്എഫ് എന്ന അറിയപ്പെടുന്ന ഓറി അഥവാ ഓര്‍ഹാന്‍ അവത്രമണിക്കും മറ്റ് ഏഴ് പേര്‍ക്കെതിരെ ജമ്മു കശ്മീര്‍ പോലീസ് കേസെടുത്തു. കത്രയിലെ നിരോധിത മേഖലയില്‍ മദ്യപിച്ചതിന് ഓറി ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ സംസ്ഥാന പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

https://dailynewslive.in/ തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശന പരിശോധനാ നടപടികള്‍ തുടരുന്നു. മാര്‍ച്ച് ആറ് മുതല്‍ 12 വരെ 23,865 ത്തോളം നിയമലംഘകരാണ് പിടിയിലായത്.

https://dailynewslive.in/ യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ഇന്ത്യക്കാരുടെയടക്കം അഞ്ച് പേരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യക്കാരനായ പ്രവാസിക്ക് ദുബൈ പോലീസിന്റെ ആദരവ്. ദുബൈയില്‍ ട്രെയിനി ഓഡിറ്ററായ 28കാരന്‍ ഷാവേസ് ഖാനാണ് ആദരവ് ഏറ്റുവാങ്ങിയത്. ഷാവേസ് ഖാനെ മെഡലും 1000ദിര്‍ഹം കാഷ് അവാര്‍ഡും നല്‍കിയാണ് ആദരിച്ചത്.

https://dailynewslive.in/ മയക്കുമരുന്ന് കേസില്‍ വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞിരുന്ന വെറ്ററന്‍മാരും സൈനിക കോണ്‍ട്രാക്ടര്‍മാരും ഉള്‍പ്പെടെയുള്ള ഒരു കൂട്ടം അമേരിക്കന്‍ തടവുകാരെ കുവൈത്ത് മോചിപ്പിച്ചു. രണ്ട് സഖ്യകക്ഷികള്‍ തമ്മിലുള്ള സൗഹാര്‍ദ്ദത്തിന്റെ സൂചനയായി ഇത് കണക്കാക്കപ്പെടുന്നുവെന്ന് തടവുകാരുടെ പ്രതിനിധി പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ ഉന്നത പ്രതിനിധിയായ ആദം ബോഹ്ലര്‍ അടുത്തിടെ കുവൈത്ത് സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് ഈ മോചനം.

https://dailynewslive.in/ ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പ ക്രൂശിത രൂപത്തിനു മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്ന ചിത്രം പുറത്തുവിട്ട് വത്തിക്കാന്‍. ഇന്ന് രാവിലെ, ജെമെല്ലി പോളിക്ലിനിക്കിന്റെ പത്താം നിലയിലുള്ള അപ്പാര്‍ട്ട്മെന്റിന്റെ ചാപ്പലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു എന്ന കുറിപ്പോടെയാണ് വത്തിക്കാന്‍ ചിത്രം പങ്കുവെച്ചത്. മാര്‍പാപ്പ വെളുത്ത മേലങ്കിയും പര്‍പ്പിള്‍ ഷാളും ധരിച്ച്, വീല്‍ചെയറില്‍ ഇരുന്ന് പ്രാര്‍ത്ഥന നടത്തുന്നതാണ് ചിത്രം.

https://dailynewslive.in/ വിമാനങ്ങളില്‍ ഇസ്രയേലിനെ നീക്കിയുള്ള മാപ്പ് കാണിച്ചതിന് പിന്നാലെ ക്ഷമാപണം നടത്തി എയര്‍ കാനഡ. എയര്‍ കാനഡയിലെ ബോയിംഗ് 737 മാക്സ് വിമാനങ്ങളില്‍ എന്റര്‍ടെയിന്‍മെന്റ് സംവിധാനത്തിന്റെ ഭാഗമായി കാണിച്ച മാപ്പിലാണ് ഇസ്രയേലിന് പകരം പാലസ്തീന്‍ ടെറിറ്ററീസ് എന്ന് കാണിച്ചത്. അപ്ഡേറ്റിന് പിന്നാലെ ഈ മാപ്പ് ഡീ ആക്ടിവേറ്റ് ചെയ്യുകയും ചെയ്തിരുന്നു.

https://dailynewslive.in/ കടുത്ത യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡൊണാള്‍ഡ് ട്രംപ് രണ്ടാം തവണയും അധികാരത്തിലേറിയതിന് പിന്നാലെ നടപ്പാക്കിയ കര്‍ശനമായ കുടിയേറ്റ നയങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ നിയന്ത്രണങ്ങള്‍ എന്നാണ് സൂചന. 43 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ ബാധിക്കുന്ന കടുത്ത യാത്രാ നിയന്ത്രണങ്ങള്‍ ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയേക്കും. ഈ രാജ്യങ്ങളെ റെഡ്, ഓറഞ്ച്, യെല്ലോ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായി തരംതിരിച്ചിട്ടുണ്ടെന്നാണ് വിവരം.

https://dailynewslive.in/ യുഎസ് ഗവണ്‍മെന്റിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന വോയ്‌സ് ഓഫ് അമേരിക്കയില്‍ കൂട്ടപ്പിരിച്ചു വിടല്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റാണ് പിരിച്ചു വിടല്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയില്‍ വഴിയാണ് സന്ദേശമെത്തിയത്. മാര്‍ച്ച് അവസാനത്തോടെ പിരിഞ്ഞു പോകണമെന്നാണ് അറിയിപ്പ്.

https://dailynewslive.in/ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെ മനുഷ്യത്വ വിരുദ്ധമായ നാടുകടത്തല്‍ രീതികള്‍ തുടര്‍ന്ന് അമേരിക്ക. കോടതി ഉത്തരവ് മറികടന്ന് വെനസ്വേലന്‍ തടവുകാരെ എല്‍ സാവദോറിലേക്ക് ട്രംപ് ഭരണകൂടം നാടുകടത്തി. കുറ്റവാളികള്‍ എന്ന് ആരോപിച്ച് 200ലേറെ വെനസ്വേലക്കാരെയാണ് അമേരിക്ക എല്‍ സാല്‍വഡോറിലെ ജയിലിലേക്ക് കയറ്റി അയച്ചത്. യുഎസ് കോടതിയുടെ വിലക്ക് തള്ളിയാണ് ട്രംപ് സര്‍ക്കാരിന്റെ നടപടി.

https://dailynewslive.in/ സ്‌പൈസ്ജെറ്റ് സ്ഥാപകനും പ്രമോട്ടറുമായ അജയ് സിംഗ് 13.14 കോടി വാറന്റുകള്‍ തതുല്യമായ ഇക്വിറ്റി ഓഹരികളാക്കി മാറ്റുന്നതു വഴി 294.09 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു. പ്രമോട്ടര്‍ ഗ്രൂപ്പ് കമ്പനിയായ സ്‌പൈസ് ഹെല്‍ത്ത്‌കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് സ്‌പൈസ്ജെറ്റിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും കൂടിയായ അജയ് സിംഗ് മൂലധന നിക്ഷേപം നടത്തുന്നത്. വാറന്റുകള്‍ ഓഹരികളാക്കി മാറ്റുന്നതോടെ സ്‌പൈസ്ജെറ്റിന്റെ പ്രമോട്ടര്‍ ഗ്രൂപ്പിന്റെ ഓഹരി വിഹിതം നിലവിലെ 29.11 ശതമാനത്തില്‍ നിന്ന് 33.47 ശതമാനമായി ഉയരും. നേരത്തെ പ്രഖ്യാപിച്ച ധനസമാഹരണ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോഴത്തെ ഈ നീക്കം. പ്രമോട്ടര്‍ ഗ്രൂപ്പ് സ്ഥാപനം വഴി വാറന്റ്‌സ് ഓഹരികളാക്കി മാറ്റുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് സ്‌പൈസ്‌ജെറ്റ് ഓഹരി വില ഇന്ന് ഏഴ് ശതമാനം ഉയര്‍ന്നു. ഇന്ന് രാവിലെ 45.20 രൂപയില്‍ വ്യാപാരം ആരംഭിച്ച സ്‌പൈസ്ജെറ്റ് ഓഹരി വില പിന്നീട് 48.58 രൂപയായി ഉയര്‍ന്നു. ഇന്ന് ഓഹരിക്ക് നേട്ടത്തില്‍ അവസാനിപ്പിക്കാന്‍ ആയാല്‍ ഏഴ് ദിവസത്തോളം നീണ്ട നഷ്ടത്തിനും വിരാമമാകും. കഴിഞ്ഞ ഏഴ് വ്യാപാര സെഷനുകളില്‍ കമ്പനിയുടെ വിപണി മൂല്യത്തില്‍ 10 ശതമാനം ഇടിവാണുണ്ടായത്.

https://dailynewslive.in/ ഐ.പി.എല്‍ സീസണിന് മുന്നോടിയായി വന്‍ ഓഫറുകളുമായി ജിയോ. മാര്‍ച്ച് 22 മുതല്‍ 90 ദിവസത്തെ സൗജന്യ ജിയോ ഹോട്ട്സ്റ്റാര്‍, ക്രിക്കറ്റ് മത്സരങ്ങളുടെ 4 കെ സ്ട്രീമിംഗ്, ജിയോഫൈബര്‍/ എയര്‍ഫൈബറിലേക്ക് 50 ദിവസത്തെ സൗജന്യ കണക്ഷന്‍ തുടങ്ങിയ ഓഫറുകളാണ് കമ്പനി നല്‍കുന്നത്. നിലവിലുള്ളതും പുതിയതുമായ ജിയോ സിം കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഓഫര്‍ ലഭ്യമാകും. ഓഫറിലെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ 299 രൂപയോ അതില്‍ കൂടുതലോ ഉളള പ്ലാന്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ റീചാര്‍ജ് ചെയ്യേണ്ടതാണ്. ഓഫറുകള്‍ ലഭിക്കാനായി 2025 മാര്‍ച്ച് 17 നും മാര്‍ച്ച് 31 നും ഇടയില്‍ റീചാര്‍ജ് ചെയ്യുകയോ പുതിയ സിം വാങ്ങുകയോ വേണം. മാര്‍ച്ച് 17 ന് മുമ്പ് റീചാര്‍ജ് ചെയ്ത നിലവിലുള്ള ജിയോ സിം ഉപയോക്താക്കള്‍ക്ക് 100 രൂപയുടെ ആഡ്-ഓണ്‍ പായ്ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ജിയോ സിമ്മിന്റെ പുതിയതും നിലവിലുള്ളതുമായ ഉപയോക്താക്കള്‍ കുറഞ്ഞത് 299 രൂപ (1.5 ജി.ബി/ദിവസം) അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള പ്ലാനില്‍ റീചാര്‍ജ് ചെയ്യേണ്ടതാണ്. മത്സരങ്ങള്‍ ടി.വി യിലോ മൊബൈല്‍ ഫോണിലോ 4കെ നിലവാരത്തില്‍ കാണാന്‍ സാധിക്കും. 50 ദിവസത്തെ സൗജന്യ ജിയോഫൈബര്‍ ട്രയലില്‍ 800 ലധികം ചാനലുകളിലേക്കുള്ള ആക്‌സസ്, 11 ലധികം ഒ.ടി.ടി ആപ്പുകള്‍, പരിധിയില്ലാത്ത വൈഫൈ എന്നിവ ഉള്‍പ്പെടുന്നു.

https://dailynewslive.in/ ‘എമ്പുരാന്‍’ റിലീസിന് ഒരാഴ്ച മുമ്പ് ‘ലൂസിഫര്‍’ തിയറ്ററുകളിലെത്തും. സിനിമയുടെ റീ റിലീസ് ട്രെയിലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. മാര്‍ച്ച് 20നാണ് ലൂസിഫര്‍ തിയറ്ററുകളിലെത്തുന്നത്. എമ്പുരാന്‍ മാര്‍ച്ച് 27നാണ് റിലീസ്. 2019 മാര്‍ച്ച് 28നാണ് ലൂസിഫര്‍ തിയറ്ററുകളിലെത്തുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധായക വേഷമണിഞ്ഞ ചിത്രത്തിന് തിരക്കഥ എഴുതിയത് മുരളി ഗോപിയായിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരനും അബ്റാം ഖുറേഷിയെന്ന അധോലോക നായകനായും മോഹന്‍ലാല്‍ ഇരട്ട ഗെറ്റപ്പില്‍ തിളങ്ങിയ സിനിമയില്‍ ടൊവിനോ തോമസ്, വിവേക് ഒബ്റോയ്, മഞ്ജു വാരിയര്‍, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ തുടങ്ങിയ വലിയ താരനിര അണിനിരന്നിരുന്നു. അതേസമയം, എമ്പുരാന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയുടെ സമയക്രമം തീരുമാനിച്ചു. മാര്‍ച്ച് 27ന് പുലര്‍ച്ചെ ആറിന് ചിത്രം ആദ്യ പ്രദര്‍ശനം ആരംഭിക്കും. യുഎസില്‍ സിനിമയുടെ അഡ്വാന്‍സ് ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.

https://dailynewslive.in/ ബ്രാഡ് പിറ്റിനെ നായകനാക്കി ജോസഫ് കൊസിന്‍സ്‌കി സംവിധാനം ചെയ്യുന്ന സ്പോര്‍ട് ആക്ഷന്‍ ചിത്രം ‘എഫ് 1’ ട്രെയിലര്‍ എത്തി. ഫോര്‍മുല വണ്‍ ഡ്രൈവറായിരുന്ന സോണി ഹെയ്സിന്റെ കഥയാണ് ചിത്രം പറയുന്നത്. ഡാംസണ്‍ ഇഡ്രിസ്, ജാവിയര്‍ ബാര്‍ഡെം, കെറി കൊന്‍ഡന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ടോപ്ഗണ്‍: മാവെറിക് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ബ്രാഡ് പിറ്റും ജോസഫും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രം വാര്‍ണര്‍ ബ്രദേഴ്സ് വിതരണത്തിനെത്തിക്കുന്നു. ഹാന്‍സ് സിമ്മര്‍ ആണ് സംഗീതം. ജൂണ്‍ 27ന് ചിത്രം തിയറ്ററുകളില്‍ എത്തും.

https://dailynewslive.in/ ഏപ്രില്‍ മുതല്‍ വാഹനങ്ങളുടെ വില നാലു ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്ന് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. ഘടക വസ്തുക്കളുടെ വിലയില്‍ ഉണ്ടായ വര്‍ധന മൂലം ഉണ്ടായ ചെലവ് നികത്തുന്നതിനായാണ് വില വര്‍ധിപ്പിക്കുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ റെഗുലേറ്ററി ഫയലിങ്ങില്‍ അറിയിച്ചു. വിവിധ മോഡലുകളെ അടിസ്ഥാനമാക്കി വില വര്‍ധനയില്‍ വ്യത്യാസമുണ്ടാകും. ചെലവ് പരമാവധി കുറയ്ക്കാന്‍ ശ്രമിച്ച് ഉപഭോക്താക്കളിന്മേലുള്ള ആഘാതം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എങ്കിലും പുതിയ സാഹചര്യത്തില്‍ വര്‍ദ്ധിച്ച ചെലവിന്റെ ഒരു ഭാഗം വിപണിയിലേക്ക് കൈമാറേണ്ടിവന്നിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. എന്‍ട്രി ലെവല്‍ ആള്‍ട്ടോ കെ-10 മുതല്‍ മള്‍ട്ടിപ്പിള്‍ പര്‍പ്പസ് വെഹിക്കിള്‍ ഇന്‍വിക്‌റ്റോ വരെയുള്ള മോഡലുകള്‍ ആഭ്യന്തര വിപണിയില്‍ മാരുതി സുസുക്കി വില്‍ക്കുന്നുണ്ട്. ഫെബ്രുവരി 1 മുതല്‍ വിവിധ മോഡലുകള്‍ക്ക് 32,500 രൂപ വരെ വില വര്‍ധിപ്പിക്കുമെന്ന് ജനുവരിയില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. അതിനിടെ ബിഎസ്ഇയില്‍ മാരുതി സുസുക്കി ഇന്ത്യയുടെ ഓഹരികള്‍ 0.61 ശതമാനം ഉയര്‍ന്ന് 11,578.50 രൂപയായി.

https://dailynewslive.in/ മണ്ണും മനുഷ്യനും സ്ത്രീ പുരുഷ ബന്ധങ്ങളും പ്രാദേശിക സ്വത്വബോധവും കലര്‍ന്ന നോവല്‍. ദേശത്തെ എഴുതുന്നതാണ് സാഹിത്യം എന്ന തിരിച്ചറിവില്‍ ഗ്രാമീണ കാര്‍ഷിക സംസ്‌കാരവും ഭൂമിശാസ്ത്രവും സമന്വയിപ്പിക്കുന്ന കാവ്യാത്മകവും വികാരസാന്ദ്രവുമായ ഭാഷയും ആഖ്യന ചാരുതയും ഈ കൃതിയെ ഹൃദ്യമാക്കുന്നു. ഒരു ജനകീയ നോവല്‍. ‘കടന്നപ്പള്ളി അംശം-ദേശം’. പി.ആര്‍ പ്രഭാകരന്‍. കൈരളി ബുക്സ്. വില 285 രൂപ.

https://dailynewslive.in/ ലോകത്ത് പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിച്ചു വരുകയാണ്. മാറിയ ജീവിതശൈലികളാണ് കൂടുതല്‍ പേര്‍ക്കും പ്രമേഹ രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണം. ഭക്ഷണത്തിന് മുമ്പുളള രക്തത്തിലെ പഞ്ചസാരയുടെ അളവും ഭക്ഷണം കഴിച്ചതിനു ശേഷമുള്ള പഞ്ചസാരയുടെ അളവും സന്തുലിതമായി നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണക്രമത്തിന് പുറമേ വ്യായാമത്തിലൂടെയും നടത്തത്തിലൂടെയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം. സത്യത്തില്‍ നടത്തത്തിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കഴിയുമോ? അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്റെ അഭിപ്രായത്തില്‍, പ്രമേഹ രോഗികള്‍ നന്നായി വ്യായാമം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. കൂടുതല്‍ സമയം നടക്കുമ്പോള്‍ പഞ്ചസാരയുടെ അളവ് വേഗത്തില്‍ കുറയുന്നുവെന്നും വിദഗ്ധര്‍ പറയുന്നു. വേഗത്തില്‍ നടക്കുന്നത് പാന്‍ക്രിയാസ് കോശങ്ങള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. ഈ രീതി പഞ്ചസാരയുടെ മെറ്റബോളിസത്തെ വേഗത്തിലാക്കും, ഭക്ഷണം വേഗത്തില്‍ ദഹിപ്പിക്കാന്‍ ഇത് സഹായിക്കും. രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നതിനെ ഇത് തടയുന്നു. അതുകൊണ്ട് തന്നെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ നടത്തം പ്രധാനമാണ്. അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്റെ അഭിപ്രായത്തില്‍, ദിവസേന 10,000 സ്റ്റെപ്പുകള്‍ അല്ലെങ്കില്‍ കുറഞ്ഞത് 30 മിനിറ്റ് നടക്കുന്നത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഒറ്റ പ്രാവശ്യമായി 30 മിനിറ്റ് നടക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍, രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ദിവസം 10 മിനിറ്റ് വീതം നടക്കുക. ഈ സമയങ്ങളില്‍ ഭക്ഷണക്രമവും നിയന്ത്രിക്കുക, പ്രത്യേകിച്ച് കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കുക. അതിനാല്‍ പ്രമേഹ രോഗികള്‍ രാവിലെയോ വൈകുന്നേരമോ കൂടുതല്‍ സമയം നടക്കാന്‍ ശ്രമിക്കണം. ഈ സമയം ഓരേ വേഗതയില്‍ തുടര്‍ച്ചയായി നടക്കാന്‍ ശ്രദ്ധിക്കണം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 86.83, പൗണ്ട് – 112.39, യൂറോ – 94.46, സ്വിസ് ഫ്രാങ്ക് – 98.24, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.05, ബഹറിന്‍ ദിനാര്‍ – 230.42, കുവൈത്ത് ദിനാര്‍ -281.88, ഒമാനി റിയാല്‍ – 225.52, സൗദി റിയാല്‍ – 23.15, യു.എ.ഇ ദിര്‍ഹം – 23.64, ഖത്തര്‍ റിയാല്‍ – 23.79, കനേഡിയന്‍ ഡോളര്‍ – 60.46.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *