മുപ്പത്തിയാറ് ദിവസമായി സെക്രട്ടറിയേറ്റ് നടയിൽ രാപ്പകൽ സമരം ചെയ്യുന്നവരെ സർക്കാർ അവഗണിക്കുന്നിൽ പ്രതിഷേധിച്ചുള്ള ആശാ വർക്കർമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം നേരിടാൻ സർക്കാർ. സെക്രട്ടറിയേറ്റ് പരിസരം പൊലീസ് അടച്ചു പൂട്ടി, പ്രധാന ഗെറ്റിൽ എല്ലാം കനത്ത സുരക്ഷയൊരുക്കി നൂറ് കണക്കിന് പൊലീസ് സംഘത്തെയും വിന്യസിച്ചു. ആശമാർക്ക് പുറമെ വിവിധ സംഘടനകളും പിന്തുണയുമായി ഉപരോധത്തിൽ പങ്കാളികളാകും. 36-ാം ദിവസത്തിലേക്ക് എത്തിയ സമരം ഒത്തുതീർപ്പാക്കാൻ, സർക്കാർ ചർച്ചയ്ക്ക് മുൻകൈ എടുക്കാത്ത പശ്ചാത്തലത്തിലാണ് നിയമലംഘന സമരത്തിലേക്ക് ആശമാർ കടന്നത്.
ആശാ വർക്കർമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം നേരിടാൻ സർക്കാർ
