yt cover 12

https://dailynewslive.in/ നിയമം ലംഘിച്ചുള്ള സമരത്തിലേക്ക് ആശാ പ്രവര്‍ത്തകര്‍ കടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു മാസം തികയുന്ന ആശാ പ്രവര്‍ത്തകരുടെ സമരത്തോട് സര്‍ക്കാര്‍ മുഖംതിരിച്ചുനില്‍ക്കെ മാര്‍ച്ച് 17 ന് സംസ്ഥാന സെക്രട്ടേറിയേറ്റ് ഉപരോധിച്ചുകൊണ്ടുള്ള സമരത്തിനാണ് ശ്രമം. ഇതിനായി സമരത്തെ അനുകൂലിക്കുന്ന വിവിധ സംഘടനകളുടെ പിന്തുണയും സമരക്കാര്‍ തേടിയിട്ടുണ്ട്. അതേസമയം തങ്ങളെ അധിക്ഷേപിച്ച സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എന്‍ ഗോപിനാഥിനെതിരെ സമരക്കാര്‍ അപകീര്‍ത്തി നോട്ടീസ് അയച്ചു.

https://dailynewslive.in/ സിപിഎം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതിന് പിന്നാലെ പൊട്ടിത്തെറിച്ച് പരസ്യ പ്രതികരണം നടത്തിയ എ പത്മകുമാറിനെ ബിജെപി ജില്ലാ പ്രസിഡന്റും ജില്ലാ ജനറല്‍ സെക്രട്ടറിയും വീട്ടിലെത്തി കണ്ടു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നേതാക്കള്‍ വീട്ടിലെത്തിയത്. സിപിഎം ജില്ല സെക്രട്ടറി രാജു എബ്രഹാം വീട്ടിലെത്തി ചര്‍ച്ച നടത്തിയിട്ടും പാര്‍ട്ടി തീരുമാനം തെറ്റെന്നും തനിക്കെതിരെ നടപടി വന്നോട്ടെയെന്നുമുള്ള നിലപാടിലാണ് പത്മകുമാര്‍. വീണ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കിയിട്ടും തന്നെ തഴഞ്ഞതാണ് പത്മകുമാറിനെ ചൊടിപ്പിച്ചത്.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*മാര്‍ച്ച് 10 ലെ വിജയി : ഷാന്റോ തോമാസ്, മണക്കാട് പോസ്റ്റ്, തൊടുപുഴ, ഇടുക്കി*

https://dailynewslive.in/ എസ്ഡിപിഐയില്‍ ചേര്‍ന്നാലും ബിജെപിയില്‍ ചേരില്ലെന്ന് പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റിയംഗം പത്മകുമാര്‍. ബിജെപി ജില്ലാ പ്രസിഡന്റും മറ്റൊരാളും താന്‍ ഇല്ലാത്ത സമയത്താണ് വീട്ടില്‍ വന്നതെന്നും അനുവാദം വാങ്ങാതെയാണ് വീട്ടിലെത്തിയതെന്നും പത്മകുമാര്‍ വ്യക്തമാക്കി. താന്‍ ഒരിക്കലും ബിജെപിയിലേക്ക് ഇല്ലെന്ന് ജില്ലാ പ്രസിഡന്റ് വി എ സൂരജിനെ പരസ്യമായി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ ലൗ ജിഹാദ് പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ തൊടുപുഴയില്‍ പരാതി. യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്. കേരളത്തില്‍ ഒരു കേസ് പോലും ലൗ ജിഹാദിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പി സി ജോര്‍ജ് നടത്തുന്നത് കള്ള പ്രചരണം ആണെന്നും പരാതിയില്‍ പറയുന്നു.

https://dailynewslive.in/ ഇരിങ്ങാലക്കുട ക്ഷേത്രത്തില്‍ ജാതി വിവേചനം നടന്നിട്ടില്ലെന്ന് യോഗക്ഷേമസഭ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി. തന്ത്രി സമൂഹത്തെയും ക്ഷേത്രത്തെയും അപകീര്‍ത്തി പെടുത്താനുള്ള നീക്കം അപലപനീയമാണെന്നും ഇതിനെ ജാതി വിവേചനമായി ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കൂടല്‍മാണിക്യ ക്ഷേത്രത്തെയും അവിടുത്തെ ആചാരങ്ങളെയും മനസ്സിലാക്കാതെയുള്ള പ്രവര്‍ത്തികളാണിതെന്നും യോഗക്ഷേമ സഭ ജില്ലാ കമ്മിറ്റി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

*ഹൈദരാബാദിലേക്കൊരു യാത്ര ഫോര്‍ച്ചൂണിനൊപ്പം

*

ആധുനികവും പുരാതനവുമായ സാംസ്‌കാരിക ആകര്‍ഷണങ്ങള്‍ ഇടകലര്‍ന്ന ഹൈദരാബാദിലേക്ക് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സ്വപ്നസമാനമായൊരു യാത്ര പോകാം കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്‌സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ജാതി വിവേചനത്തിന് ഇരയായ ബാലു. ഇനി കഴകം ജോലിക്ക് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്കില്ലെന്നും ദേവസ്വം പുനഃക്രമീകരിച്ച ഓഫീസ് ജോലിക്കാണെങ്കില്‍ വരാമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ മയക്കു മരുന്ന് വ്യാപനത്തിനെതിരെ കേരള എക്സൈസ് നടത്തിയ ഓപറേഷന്‍ ക്ലീന്‍ സ്ലേറ്റില്‍ ആദ്യ അഞ്ച് ദിവസം കൊണ്ട് 360 എന്‍ഡിപിഎസ് കേസുകളിലായി 368 പേരെ അറസ്റ്റ് ചെയ്തു. മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. വിവിധ കേസുകളിലായി 378 പേരെ പ്രതിചേര്‍ത്തു. മയക്കുമരുന്നിനെതിരെ കൂടുതല്‍ നടപടികളുമായി എക്സൈസ് മുന്നോട്ടുപോകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

https://dailynewslive.in/ താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തില്‍ പ്രതികളായ വിദ്യാര്‍ത്ഥികളെ എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ അനുവദിച്ചതിനെതിരായ ഹര്‍ജി ഹൈക്കോടതി നാളത്തേക്ക് മാറ്റി. ഷഹബാസിന്റെ പിതാവാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇരയ്ക്കും അവകാശങ്ങളുണ്ടെന്നാണ് ഷഹബാസിന്റെ പിതാവ് കോടതിയില്‍ വാദിച്ചത്. ചെറിയ കുറ്റകൃത്യങ്ങളില്‍ പോലും പ്രതികളായവരെ ഡീ ബാര്‍ ചെയ്യാറുണ്ടെന്നും ഷഹബാസിന്റെ പിതാവ് ഹൈക്കോടതിയില്‍ വാദിച്ചു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*

നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ പരുന്തുംപാറയില്‍ വന്‍കിട കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാന്‍ പണിത കുരിശ് റവന്യൂസംഘം പൊളിച്ചു മാറ്റി. ചങ്ങനാശ്ശേരി സ്വദേശി സജിത്ത് ജോസഫ് കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ച കുരിശാണ് പൊളിച്ചുമാറ്റിയത്. കര്‍ശന നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി നിയമസഭയില്‍ അറിയിച്ചു. രണ്ട് മാസത്തേക്ക് പരുന്തുംപാറയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയെന്നും 15 ഉദ്യോഗസ്ഥരെ ഒഴിപ്പിക്കല്‍ നടപടിക്കായി നിയോഗിച്ചെന്നും മന്ത്രി അറിയിച്ചു.

https://dailynewslive.in/ കേരള സംസ്ഥാന യുവജന കമ്മീഷന്‍ 2024-25 വര്‍ഷത്തെ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങള്‍ക്കാണ് കമ്മീഷന്‍ അവാര്‍ഡ് നല്‍കുന്നത്. മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയയായ അഭിനേത്രി നിഖില വിമല്‍ അവാര്‍ഡിനര്‍ഹയായി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ സജന സജീവനാണ് കായികരംഗത്തു നിന്ന് അവാര്‍ഡിനര്‍ഹയായത്.

https://dailynewslive.in/ തന്റെ സംസ്‌കാരചടങ്ങുകള്‍ എങ്ങനെ വേണമെന്നത് സംബന്ധിച്ച് അന്തരിച്ച സിപിഎം മുതിര്‍ന്ന നേതാവ് എം എം ലോറന്‍സ് പറയുന്ന വീഡിയോ ഉണ്ടെന്ന അവകാശ വാദവുമായി പെണ്‍മക്കള്‍. സ്വര്‍ഗത്തില്‍ പോകണമെന്നും യേശുവിനെ കാണണമെന്നും മകള്‍ പറയുന്നിടത്ത് അടക്കണമെന്നും വീഡിയോയില്‍ എം എം ലോറന്‍സ് പറയുന്നുണ്ടെന്നാണ് മക്കളുടെ അവകാശ വാദം. മുഖം ഇല്ലാതെ ശബ്ദം മാത്രമുള്ള വീഡിയോ ആണ് പെണ്‍മക്കള്‍ പുറത്ത് വിട്ടിരിക്കുന്നത്.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*

ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ഇന്നലെ കൊടിയേറി. ഇതോടെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് തുടക്കം കുറിച്ചു. ഈ മാസം 19 നാണ് ആറാട്ട്.

https://dailynewslive.in/ ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടത്തില്‍ ജേതാവായി ഗുരുവായൂര്‍ ബാലു. മഞ്ജുളാല്‍ പരിസരത്തു നിന്നും ഓട്ടം തുടങ്ങി ക്ഷേത്രനടയില്‍ ആദ്യം ഓടിയെത്തുന്ന ആനയാണ് വിജയിക്കുന്നത്. വിജയിച്ച ഗുരുവായൂര്‍ ബാലുവിനെ നിറപറ വെച്ച് പാരമ്പര്യാവകാശികള്‍ ക്ഷേത്രത്തിന് ഉള്ളിലേക്ക് വരവേറ്റു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചെന്താമരാക്ഷനാണ് രണ്ടാം സ്ഥാനത്ത് എത്തിയത്.

https://dailynewslive.in/ ആലപ്പുഴ കൈനടിയില്‍ സ്‌കൂളിലുണ്ടായ അപകടത്തില്‍ പാചക തൊഴിലാളി മരിച്ചു. കിഴക്കേ ചേന്നങ്കരി സെന്റ് ആന്റണീസ് എല്‍പി സ്‌കൂളിലെ താത്കാലിക തൊഴിലാളി മേരി (65) ആണ് മരിച്ചത്. ഇന്നലെ സ്‌കൂളില്‍ ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനിടെ സാരിക്ക് തീപിടിച്ചപ്പോള്‍ ഭയന്നോടിയ മേരി തലയടിച്ച് വീണാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

https://dailynewslive.in/ സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇനി നേതൃ തലത്തില്‍ തര്‍ക്കമൊന്നും ഉണ്ടാകില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ഉറപ്പ് നല്‍കിയെന്ന് മാണി സി കാപ്പന്‍. കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി വിപുലീകരണം ചര്‍ച്ചയായില്ലെന്നും എന്നാല്‍ കേരള യുഡിഎഫിലേക്ക് കോണ്‍ഗ്രസ് എം തിരികെ വരുന്നതില്‍ പ്രശ്നമില്ലെന്നും പറഞ്ഞ അദ്ദേഹം പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നും വ്യക്തമാക്കി.

https://dailynewslive.in/ തിരുവല്ലയിലെ എംഡിഎംഎ കേസില്‍ പൊലീസിനെതിരെ പ്രതിയുടെ ഭാര്യ. പ്രതി ലഹരി കടത്തിനായി സ്വന്തം മകനെ ഉപയോഗിച്ചെന്നത് പൊലീസ് ഉണ്ടാക്കിയ കെട്ടുകഥയെന്നാണ് ആരോപണം. മകന്റെ ശരീരത്തില്‍ എംഡിഎംഎ പൊതികള്‍ ഒട്ടിച്ച് വില്‍പ്പന നടത്തിയിട്ടില്ലെന്നും ഒരു വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയാണെന്നും ഇവര്‍ പറഞ്ഞു. ആരോപണം തള്ളിയ പൊലീസ് കുട്ടിയെ ലഹരി വില്‍പനയ്ക്ക് ഉപയോഗിച്ചെന്ന കേസ്, അമ്മയുടെ മൊഴിപ്രകാരം രജിസ്റ്റര്‍ ചെയ്തതാണെന്ന് വ്യക്തമാക്കി.

https://dailynewslive.in/ തൊഴിലാളികളെ മറന്ന ഇടത് സര്‍ക്കാര്‍ ബ്രൂവറി കമ്പനികള്‍ക്കും വ്യവസായ നിക്ഷേപ സംഗമങ്ങള്‍ക്കും പിന്നാലെ പോകുകയാണെന്ന് നിയമസഭയില്‍ വിമര്‍ശിച്ച് പ്രതിപക്ഷം. ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷന്‍ കുടിശ്ശിക നല്‍കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു കുറ്റപ്പെടുത്തല്‍. എന്നാല്‍ മുഴുവന്‍ കുടിശ്ശികയും ഉടന്‍ തീര്‍ക്കുമെന്നും പ്രതിപക്ഷത്തിന്‍േറത് മുതലക്കണ്ണീരാണെന്നും ധനമന്ത്രി മറുപടി നല്‍കി.

https://dailynewslive.in/ ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. സ്ഥിരം ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകളും സമയ പുനഃക്രമീകരണവും പ്രഖ്യാപിച്ചു.

https://dailynewslive.in/ ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യമെന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങി സര്‍ക്കാര്‍. ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ നേതാക്കളും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറും നടത്തിയ ചര്‍ച്ചയിലാണ് സ്റ്റിക്കര്‍ നിര്‍ബന്ധമാക്കില്ലെന്ന് തീരുമാനിച്ചത്. മീറ്റര്‍ ഇടാതെ ഓടിയാല്‍ യാത്ര സൗജന്യം എന്ന സ്റ്റിക്കര്‍ പതിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കും.

https://dailynewslive.in/ ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി വെടിക്കെട്ട് നടത്തിയതിന് പിന്നാലെ മരട് ദേവീക്ഷേത്രം വടക്കേ ചേരുവാരം ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്ഫോടക വസ്തു നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമാനുസൃത അനുമതിയില്ലാതെ ഉപയോഗിക്കാന്‍ പാടില്ലാത്ത സ്ഫോടക വസ്തുക്കള്‍ വെടിക്കെട്ടില്‍ ഉള്‍പ്പെടുത്തിയതിനാണ് കേസ്.

https://dailynewslive.in/ തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്താനൊരുങ്ങി എന്‍ഡിഎ. ഇത് സംബന്ധിച്ച് സംസ്ഥാന ഘടകത്തിന് ബി.ജെ.പി. കേന്ദ്ര നേതൃത്വത്തില്‍നിന്ന് നിര്‍ദേശമുണ്ട്. പരമാവധി സീറ്റുകളില്‍ വിജയം നേടാനും ഇതിനായി മുന്‍കൂട്ടി സ്ഥാനാര്‍ഥികളെ കണ്ടെത്താനും കൊച്ചിയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ തീരുമാനമായി.

https://dailynewslive.in/ ലീഗിനെ പലരും മാടിവിളിക്കുകയാണെന്നും എന്നാല്‍ ലീഗിന് ലീഗിന്റേതായ സ്വപ്നങ്ങളുണ്ടെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിം ലീഗ് സ്ഥാപകദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗില്ലാതെ ഇന്ത്യയ്ക്കും ഇന്ത്യയില്ലാതെ ലീഗിനും വളരാനാകില്ലെന്നും ന്യൂനപക്ഷ- പിന്നാക്ക സമൂഹങ്ങളുടെ ഉന്നമനമാണ് മുസ്ലിം ലീഗിന്റെ സ്വപ്നമെന്നും സാദിഖ് അലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ തമിഴ്നാട്ടിലെ നിരത്തുകളിലേക്ക് പിങ്ക് ഓട്ടോകളെത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഗുണഭോക്താക്കളായ വനിതകള്‍ക്ക് ഓട്ടോകള്‍ കൈമാറി. നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. സംസ്ഥാന സാമൂഹികക്ഷേമ, വനിതാ ശാക്തീകരണ വകുപ്പിന്റെ നേതൃത്വത്തിലാണ് 100 പിങ്ക് ഓട്ടോകള്‍ നിരത്തുകളിലേക്ക് ഇറക്കിയത്.

https://dailynewslive.in/ കേരളത്തില്‍ നിന്നുള്ള ബ്രാന്‍ഡഡ് പുട്ടുപൊടിയും അരിപ്പൊടിയുമെന്ന പേരില്‍ കടത്തിയത് 33 കോടിയുടെ ലഹരി വസ്തുക്കള്‍. തൂത്തുക്കുടിയില്‍ നിന്ന് മാലിദ്വീപിലേക്ക് കടത്താന്‍ ശ്രമിച്ച 30 കിലോ ഹഷീഷ് ഓയിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധിപ്പേരെ ഡിആര്‍ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷ്വേ ലിന്‍ യോനെ എന്ന ടഗ് ബോട്ടിലാണ് വലിയ രീതിയില്‍ ലഹരി വസ്തുക്കള്‍ കടത്തിയത്.

https://dailynewslive.in/ രാജ്യത്ത് റെയില്‍വെ നിയമത്തില്‍ ഭേദഗതി ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന റെയില്‍വെ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി. ഇടത് എംപിമാരുടെ ഭേദഗതി തള്ളിക്കൊണ്ടാണ് ബില്ല് പാസാക്കിയത്. തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി സ്റ്റേഷന് പുറത്ത് പുതിയ കാത്തിരിപ്പ് കേന്ദ്രം തുറക്കാന്‍ ബില്ല് ശുപാര്‍ശ ചെയ്യുന്നുണ്ട്.

https://dailynewslive.in/ ബിഹാറില്‍ തനിഷ്‌ക് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ഷോറൂമില്‍ മുഖംമൂടി ധരിച്ച് അതിക്രമിച്ച് കയറിയ ആറംഗ സംഘം ഉപഭോക്താക്കളെയും ജീവനക്കാരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി 25 കോടി രൂപയുടെ ആഭരണങ്ങളും പണവും കവര്‍ന്നു. അറാ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗോപാലി ചൗക്കിലുള്ള തനിഷ്‌ക് ബ്രാഞ്ചിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ രാവിലെ 10:30 ന് ഷോറൂം തുറന്നതിന് തൊട്ടുപിന്നാലെയാണ് സംഭവം.

https://dailynewslive.in/ ഛത്തീസ് ഗഡില്‍ കോണ്‍ഗ്രസിന്റെ ഭരണകാലത്ത് നടപ്പാക്കിയ മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലിന്റെയും മകന്‍ ചൈതന്യ ബാഗേലിന്റെയും വസതിയിലടക്കം 14 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. റെയ്ഡിന് പിന്നാലെ ചൈതന്യ ബാഗേലിനെ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കി. തന്റെയും കുടുബാംഗങ്ങളുടെ അടക്കം വീടുകളില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ 33 ലക്ഷം രൂപ ഇഡി കൊണ്ടുപോയെന്നും കൃഷിയില്‍ നിന്നടക്കമുള്ള വരുമാനമാണിതെന്നും ഭൂപേഷ് ബാഗേല്‍ പറഞ്ഞു. പണം സംബന്ധിച്ച കണക്ക് ഇഡിക്ക് നല്‍കുമെന്നു പറഞ്ഞ ബാഗേല്‍ രാഷ്ട്രീയ പകപ്പോക്കലാണ് നടക്കുന്നതെന്ന് ആരോപിച്ചു.

https://dailynewslive.in/ ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം. ഭൂപേഷ് ബഗേലിന്റെ മകനും മദ്യ കുംഭകോണത്തില്‍ പ്രതിയുമായ ചൈതന്യ ബഗേലിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇവരുടെ ഭിലായിലെ ഭിലായിലെ വീട്ടില്‍ ഇഡി വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. അതിനിടെ ഒരു സംഘമാളുകള്‍ ഇഡി ഉദ്യോഗസ്ഥരെ വളയുകയും കൂട്ടമായി ആക്രമിക്കുകയുമായിരുന്നു.

https://dailynewslive.in/ ഹോളി ദിനത്തില്‍ മുസ്ലീങ്ങള്‍ വീടിന് പുറത്തിറങ്ങിപ്പോവരുതെന്ന ബിഹാറിലെ ബി.ജെ.പി. എം.എല്‍.എ. ഹരിഭൂഷന്‍ ടാക്കൂര്‍ ബചോലിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ ..ഭാഷയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. ഈ സംസ്ഥാനം എം.എല്‍.എയുടെ അച്ഛന്റെ സ്വന്തമാണോ എന്ന് ചോദിച്ച തേജസ്വി യാദവ്, എം.എല്‍.എയെ ശാസിക്കാനും മാപ്പുപറയിപ്പിക്കാനും മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടു.

https://dailynewslive.in/ ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള മട്ടന്‍ കടകള്‍ക്ക് മല്‍ഹാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ. ഹലാല്‍ സര്‍ട്ടിഫിക്കറ്റിന് തുല്യമാണ് മല്‍ഹാര്‍ സര്‍ട്ടിഫിക്കറ്റെന്നും എല്ലാ ജട്ക മട്ടണ്‍ കടകളും പുതുതായി ആരംഭിച്ച മല്‍ഹാര്‍ സര്‍ട്ടിഫിക്കറ്റിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനം ആരംഭിച്ചെന്നും ഇത്തരം കടകള്‍ ഹിന്ദുക്കള്‍ മാത്രമായി നടത്തുന്നതാണെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് ഇന്നലെ മണിക്കൂറുകളോളം പണിമുടക്കി. ആപ്പ് പ്രവര്‍ത്തിക്കുന്നില്ലെന്ന് ആയിരക്കണക്കിന് ഉപയോക്താക്കളാണ് പരാതിപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍. എക്സിനെതിരായി തുടര്‍ച്ചയായി ആഗോള തലത്തില്‍ ആക്രമണം നടത്തുന്നെന്നും ഈ അതിക്രമത്തിന് പിന്നില്‍ സംഘടിതമായ വലിയ ഏതെങ്കിലും ഗ്രൂപ്പോ അല്ലെങ്കില്‍ രാജ്യമോ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും ഇലോണ്‍ മസ്‌ക് കുറ്റപ്പെടുത്തി.

https://dailynewslive.in/ യുഎസിലെ കൊളംബിയ സര്‍വകലാശാലയില്‍ പലസ്തീന്‍ അനുകൂല പ്രക്ഷോഭത്തിനു ചുക്കാന്‍ പിടിച്ച വിദ്യാര്‍ഥി മഹ്‌മൂദ് ഖലീലിനെ അറസ്റ്റ് ചെയ്തു. ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭത്തെ ഇല്ലാതാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനത്തിന്റെ ചുവടുപിടിച്ചായിരുന്നു ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ പരിശോധനയും അറസ്റ്റും. വിദ്യാര്‍ഥി പ്രക്ഷോഭത്തെ നേരിടുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് കൊളംബിയ സര്‍വകലാശാലയ്ക്കുള്ള 40 കോടി ഡോളര്‍ സഹായം ട്രംപ് കഴിഞ്ഞദിവസം മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്.

https://dailynewslive.in/ യുക്രൈന്‍ പ്രസിഡന്റ് വൊളൊദിമിര്‍ സെലന്‍സ്‌കിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബൈഡന്റെ ഭരണകാലത്ത് കോടികണക്കിന് ഡോളര്‍ അമേരിക്കയില്‍നിന്ന് സ്വീകരിച്ചിട്ടും അതിന്റെ നന്ദി കാണിക്കാത്ത ആളാണ് സെലന്‍സ്‌കിയെന്നാണ് ട്രംപ് കുറ്റപ്പെടുത്തിയിരിക്കുന്നത്.

https://dailynewslive.in/ 2027 ഏകദിന ലോകകപ്പില്‍ കളിക്കുമെന്നോ ഇല്ലെന്നോ ഇപ്പോള്‍ പറയാനാവില്ലെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഈ നിമിഷം തന്റെ ശ്രദ്ധ മുഴുവന്‍ നന്നായി കളിക്കുന്നതിലാണെന്നും അത്തരത്തിലുള്ള പ്രസ്താവനകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും രോഹിത് പറഞ്ഞു.

https://dailynewslive.in/ പ്രമുഖ ഐടി കമ്പനിയായ എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ നിയന്ത്രണം ശിവ് നാടാര്‍ കുടുംബത്തില്‍ തന്നെ നിലനിര്‍ത്തി മകള്‍ക്ക് ഇഷ്ടദാനം. കുടുംബ പിന്തുടര്‍ച്ച പദ്ധതിയുടെ ഭാഗമായി, എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ സ്ഥാപകനായ ശിവ് നാടാര്‍ വാമ സുന്ദരി ഇന്‍വെസ്റ്റ്‌മെന്റ്‌സ് (ഡല്‍ഹി) പ്രൈവറ്റ് ലിമിറ്റഡിലും എച്ച്‌സിഎല്‍ കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡിലുമുള്ള തന്റെ 47 ശതമാനം ഓഹരികള്‍ മകള്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്രയ്ക്ക് ഇഷ്ടദാനമായി കൈമാറി. വാമ സുന്ദരിയും എച്ച്‌സിഎല്‍ കോര്‍പ്പറേഷനും എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ പ്രൊമോട്ടര്‍ ഗ്രൂപ്പുകളാണ്. എച്ച്‌സിഎല്‍ ടെക്‌നോളജീസില്‍ വാമ സുന്ദരിക്ക് 44.17 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. എച്ച്‌സിഎല്‍ കോര്‍പ്പറേഷന് 0.17 ശതമാനവും. ശിവ് നാടാര്‍ മകള്‍ക്ക് ഇഷ്ടദാനം നല്‍കിയതോടെ എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഇനി റോഷ്‌നി നാടാര്‍ മല്‍ഹോത്ര നയിക്കും. ശിവ് നാടാറിന്റെ ഏക മകളാണ് റോഷ്നി. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍, കമ്പനി 86,809 കോടി രൂപയുടെ വരുമാനവും 13,000 കോടി രൂപയുടെ ലാഭവുമാണ് നേടിയത്. 2008ലാണ് വാമ സുന്ദരി ഇന്‍വെസ്റ്റ്മെന്റും എച്ച്‌സിഎല്‍ കോര്‍പ്പറേഷനും ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി പരസ്പരം ലയിച്ചത്.

https://dailynewslive.in/ ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ‘എമ്പുരാന്‍’. വന്‍ ഹൈപ്പാണ് ചിത്രത്തിന് ഉള്ളത്. ബുക്ക് മൈ ഷോയില്‍ എമ്പുരാന്‍ സിനിമയ്ക്ക് താല്‍പര്യം പ്രകടിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാന്‍ സിനിമ മാര്‍ച്ച് 27ന് റിലീസാകുമ്പോള്‍ പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകര്‍. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്. സംവിധായകന്‍ പൃഥിരാജും മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിന്‍ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ് വ്യക്തമായിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്.

https://dailynewslive.in/ നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ കെ കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘ഹത്തനെ ഉദയ’ (പത്താമുദയം) ഏപ്രില്‍ പതിനെട്ടിന് പ്രദര്‍ശനത്തിനെത്തുന്നു. കാസര്‍കോഡ് തൃക്കരിപ്പൂരിലെ നാടക കലാകാരന്മാര്‍ക്ക് പ്രാധാന്യം നല്‍കി ഒരുങ്ങുന്ന ഈ ചിത്രത്തില്‍ വടക്കേ മലബാറിലെ പൗരാണികമായ നേര്‍ക്കാഴ്ചകളാണ് ദൃശ്യവത്കരിക്കുന്നത്. നിരവധി ജില്ലാ, സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഒട്ടേറെ നാടകങ്ങള്‍ക്ക് രചനയും രംഗഭാഷയും നിര്‍വ്വഹിച്ച എ.കെ. കുഞ്ഞിരാമ പണിക്കരുടെ ആദ്യ സിനിമയാണ് ഹത്തനെ ഉദയ. അഭിനയം വികാരമായും സിനിമ സ്വപ്നവുമായും കൊണ്ടു നടക്കുന്ന ഒരു കൂട്ടം നാടക പ്രവര്‍ത്തകരില്‍ നിന്നും കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായവരെ കണ്ടെത്തിയ ദേവരാജ് കോഴിക്കോട്, റാം വിജയ്, രാജീവന്‍ വെള്ളൂര്‍, സന്തോഷ് മാണിയാട്ട്, ഷിജിന സുരേഷ്, കപോതന്‍ ശ്രീധരന്‍ നമ്പൂതിരി, രാകേഷ് റാം വയനാട്, ശശി ആയിറ്റി, ആതിര, വിജിഷ, ഷൈനി വിജയന്‍, അശ്വതി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സിതാര കൃഷ്ണകുമാര്‍, വൈക്കം വിജയലക്ഷ്മി, സച്ചിന്‍ രാജ് എന്നിവരാണ് ഗായകര്‍.

https://dailynewslive.in/ ഫ്‌ളാഗ്ഷിപ്പ് എസ്യുവി എല്‍എക്‌സ് 500ഡിയുടെ 2025 മോഡല്‍ പുറത്തിറക്കി ടൊയോട്ടയുടെ ആഡംബര വാഹന ബ്രാന്‍ഡായ ലെക്‌സസ്. അര്‍ബന്‍, ഓവര്‍ട്രെയില്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ലെക്‌സസ് എല്‍എക്‌സ് 500ഡി ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. ഇവക്ക് യഥാക്രമം മൂന്നു കോടി രൂപയും 3.12 കോടി രൂപയുമാണ് എക്‌സ് ഷോറൂം വില. എന്‍ജിനില്‍ മാറ്റമില്ലെങ്കിലും ഫീച്ചറുകളിലും സാങ്കേതികവിദ്യയിലും പുതുമകളുണ്ട്. 3.3 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി6 ഡീസല്‍ എന്‍ജിനാണ് കരുത്ത്. ലെക്‌സസിന്റെ ഏക ഡീസല്‍ മോഡല്‍ കൂടിയാണിത്. 4,000 ആര്‍പിഎമ്മില്‍ 304ബിഎച്ച്പി കരുത്തും 1,600-2,600 ആര്‍പിഎമ്മില്‍ 700എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 10 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സും ഫോര്‍വീല്‍ ഡ്രൈവ് സിസ്റ്റവുമുണ്ട്. സ്റ്റാന്‍ഡേഡായി സെന്റര്‍ ലോക്കിങും ഓവര്‍ട്രെയില്‍ വകഭേദത്തില്‍ മുന്നിലും പിന്നിലും പ്രത്യേകം ലോക്കിങ് സംവിധാനവുമാണുള്ളത്. ആക്ടീവ് ഹൈറ്റ് കണ്‍ട്രോളും അഡാപ്റ്റീവ് സസ്‌പെന്‍ഷനുമുള്ള മോഡലാണ് ലെക്‌സസ് എല്‍എക്‌സ് 500ഡി.

https://dailynewslive.in/ ഈ പുസ്തകത്തില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന 32 വ്യകതിത്വങ്ങളും സ്ത്രീകളാണ്. ഇതില്‍ ആയിരത്തിത്തൊള്ളായിരം തൊട്ട് രണ്ടായിരം കാലഘട്ടം വരെ ഏകദേശം ഒരുനൂറ്റാണ്ടില്‍ ലോകത്തെ പ്രചോദിപ്പിച്ച സ്ത്രീകളുടെ കഥകളാണ്. പലപ്പോഴും സാഹചര്യങ്ങള്‍ കൊണ്ടും സാമൂഹിക ചുറ്റുപാടുകള്‍ കൊണ്ടും മാറ്റി നിര്‍ത്തപ്പെട്ട ഒരു വിഭാഗമാണ് സ്ത്രീകള്‍ അത്തരം അവഗണനകളെ പിന്തള്ളിക്കൊണ്ട് ജീവിതത്തില്‍ ഉയര്‍ച്ചനേടിയ സ്ത്രീകളുടെ കഥകള്‍ എപ്പോഴും പ്രചോദനാത്മകമാണ്. ‘പ്രോജ്ജ്വല വനിതകള്‍’. മോന്‍സി വര്‍ഗ്ഗീസ്. ടെല്‍ബ്രെയ്ന്‍ ബുക്സ്. വില 152 രൂപ.

https://dailynewslive.in/ കാഴ്ചയില്‍ മാത്രമല്ല സ്തനാരോഗ്യം സംരക്ഷിക്കുന്നതിനും ഓറഞ്ച് വളരെ മികച്ചതാണ്. ഓറഞ്ചിലുള്ള വൈറ്റമിന്‍ സി സ്തനകോശങ്ങളെ കേടുപാടുകളില്‍ നിന്നു സംരക്ഷിക്കുന്നു. ഇതില്‍ നരിന്‍ജെനിന്‍, ഹെസ്പെരിഡിന്‍ തുടങ്ങിയ ഫ്ലേവനോയിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇതു സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു. ആരോഗ്യകരമായ ഹോര്‍മോണുകളുടെ അളവു നിയന്ത്രിക്കുന്ന സംയുക്തങ്ങള്‍ ഓറഞ്ചിലുണ്ട്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഓറഞ്ച് വളരെ ഗുണകരമാണ്. ഇതില്‍ പ്രോലാക്റ്റിന്‍ പോലുള്ള പാലുല്‍പാദനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഹോര്‍മോണുകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഓറഞ്ചിലെ ഡി. ലിമോണിന്‍ എന്ന സംയുക്തം സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം, ത്വക് കാന്‍സര്‍ എന്നിവ തടയുന്നു. ഇതിലുള്ള വൈറ്റമിന്‍ ബി9 ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉല്‍പാദനം മെച്ചപ്പെടുത്തി രക്തം ശുദ്ധീകരിക്കാനും സഹായിക്കുന്നു. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും സൂര്യതാപം കാരണം ചര്‍മത്തിന് ഉണ്ടാകുന്ന കേടുപാടുകള്‍ കുറയ്ക്കാനുമുള്ള കഴിവ് ഓറഞ്ചിനുണ്ട്. ഇതിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദത്തെ നിയന്ത്രിക്കുന്നു. ഫ്ലേവനോയിഡുകളും മറ്റു പോഷകങ്ങളും കൊണ്ടു സമ്പന്നമായ ഓറഞ്ച് ഹൃദയാരോഗ്യത്തിനു നല്ലതാണ്. നാരുകള്‍ സമൃദ്ധമായിട്ടുള്ളതിനാല്‍ ദഹനത്തിന് ഉത്തമമാണ്. മലബന്ധം പോലുള്ള പ്രശ്നങ്ങളെയും തടയുന്നു. ഓറഞ്ചിലുള്ള കാത്സ്യം അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിച്ചു വിളര്‍ച്ച തടയുന്നു. കൊളാജന്‍ ഉല്‍പാദനത്തിനു സഹായിച്ചു ശരീരത്തിലെ മുറിവുകളെ വേഗം സുഖപ്പെടുത്താന്‍ ഓറഞ്ച് സഹായിക്കുന്നു.

*ശുഭദിനം*

*കവിത കണ്ണ്ന്‍*

അവള്‍ അവരുടെ ഏകമകളായിരുന്നു. സ്വന്തം ജീവിതത്തെക്കുറിച്ച് അവള്‍ക്ക് വലിയ സ്വപ്നങ്ങളായിരുന്നു. പഠിച്ച് ജോലി നേടി, വിവാഹം കഴിച്ച് കുട്ടികളുമായുളള സന്തോഷജീവിതമായിരുന്നു അവളുടെ മനസ്സില്‍. പക്ഷേ, വിവാഹം കഴിഞ്ഞ് അധികം കഴിയുംമുമ്പേ ബന്ധത്തില്‍ വിളളല്‍ വീണു. അവള്‍ വിവാഹമോചിതയായി. മനോവേദനയില്‍ വെന്തുരുകിയിരുന്ന അവള്‍ പിന്നീട് ജീവിതത്തെ ധൈര്യപൂര്‍വ്വം നേരിടുന്നത് കണ്ട് കൂട്ടുകാരി അവളോട് ചോദിച്ചു: നിനക്കീ ചങ്കൂറ്റം എവിടെനിന്നും കിട്ടി. അവള്‍ പറഞ്ഞു: പണ്ട് നീ പ്രകടിപ്പിച്ചിരുന്ന ക്ഷമയും ധൈര്യവുമാണ് എന്റെ പ്രചോദനം. ചരിത്രപുരുഷന്‍മാരുടേയും സെലിബ്രിറ്റികളുടേയും സ്വാധീനംകൊണ്ടല്ല എല്ലാവരും തങ്ങളുടെ വഴി കണ്ടെത്തുന്നതും രൂപാന്തരം പ്രാപിക്കുന്നതും. അദൃശ്യമായി ഇടപെടുന്ന ചില വൃക്തികള്‍ ഭൂരിഭാഗം പേരുടേയും ജീവിതത്തിലുണ്ടാകും. ഒരിക്കല്‍ മാത്രം കണ്ടവരോ, സഹയാത്രികരോ, ഒപ്പം ഉണ്ടായിട്ടും ഒന്നും ഉരിയാടാതെ പോയവരോ, തെറ്റിദ്ധാരണകൊണ്ട് ശത്രുക്കളായി മാറിയവരോ, സഹപ്രവര്‍ത്തകരോ ഒക്കെ ആ വേഷമണിയുന്നുണ്ടാകും. എല്ലാവരില്‍ നിന്നും നമുക്ക് എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാകും. കണ്ടുമുട്ടുന്ന ഓരോരുത്തരില്‍നിന്നും ഗുണങ്ങള്‍ കണ്ടെത്താനും ഉള്‍ക്കൊള്ളാനും തയ്യാറായാല്‍ ഓരോ ദിവസവും നമുക്ക് ഓരോ പുതിയ പാഠങ്ങള്‍ ലഭിക്കും. കണ്ടമുട്ടുന്ന എല്ലാവരേയും നമുക്ക് പാഠപുസ്തകങ്ങളാക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *