കന്യാകുമാരിയിൽ പള്ളി പെരുന്നാൾ അലങ്കാരത്തിനിടെ വൈദ്യുതാഘാതമേറ്റ് നാല് പേർ മരിച്ചു. പുത്തൻ തുറ സ്വദേശികളായ മൈക്കിൾ പിൻറോ, മരിയ വിജയൻ, ആൻ്റണി, ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. കന്യാകുമാരി ജില്ല ഇനം പുത്തൻ തുറയിൽ സെൻ്റ് ആൻ്റണീസ് ചർച്ചിലാണ് സംഭവം. പള്ളിപെരുന്നാളുമായി ബന്ധപ്പെട്ട് അലങ്കാര ക്രമീകരണത്തിനിടെ ഇരുമ്പ് ഗോവണി വൈദ്യുത ലൈനിൽ തട്ടി വന്ന് അപകടം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ നാല് പേരും മരിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
കന്യാകുമാരിയിൽ പള്ളി പെരുന്നാൾ അലങ്കാരത്തിനിടെ വൈദ്യുതാഘാതമേറ്റ് നാല് പേർ മരിച്ചു
