സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ ഉയർന്ന താപനില മുന്നറിയിപ്പ് . ഇന്നും നാളെയും കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 38°സെലഷ്യസ് വരെയും കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 37°സെലഷ്യസ് വരെയും, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 36°സെലഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 3°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്കൻ കേരളത്തിൽ ഉയർന്ന താപനിലയിൽ ആശ്വാസം ഉണ്ടാകും.
സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ ഉയർന്ന താപനില മുന്നറിയിപ്പ്
