വിപണിയില്‍ മാരുതി സുസുക്കി ബലേനോയുടെ ആധിപത്യം തുടരുന്നതായി കണക്കുകള്‍. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ വന്‍ ഡിമാന്‍ഡാണ് ബലേനോയ്ക്ക്. 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 10 മാസങ്ങളില്‍ ഈ കാര്‍ വന്‍തോതില്‍ വില്‍പ്പന നടന്നിട്ടുണ്ട്. 2024 ഏപ്രില്‍ മുതല്‍ 2025 ജനുവരി വരെയുള്ള 10 മാസത്തിനിടെ ഇതിന്റെ 1,39,324 യൂണിറ്റുകള്‍ വിറ്റു. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 6.70 ലക്ഷം രൂപയാണ്. സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ നാല് വേരിയന്റുകളിലാണ് ബലേനോ വില്‍ക്കുന്നത്. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 6.70 ലക്ഷം രൂപയാണ്. 1.2 ലിറ്റര്‍, നാല് സിലിണ്ടര്‍ കെ12എന്‍ പെട്രോള്‍ എഞ്ചിനാണ് ബലേനോയ്ക്ക് കരുത്തേകുന്നത്. ഈ എഞ്ചിന് 83 ബിഎച്പി കരുത്ത് ഉത്പാദിപ്പിക്കും. അതേസമയം, മറ്റൊരു ഓപ്ഷനായി 90 ബിഎച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിന് ഉണ്ടായിരിക്കും. ഇതിന് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ഓപ്ഷനുകള്‍ ഉണ്ട്. 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് പെട്രോള്‍ എഞ്ചിനാണ് ബലേനോ സിഎന്‍ജിയില്‍ ഉപയോഗിക്കുന്നത്. ഇത് 78 പിഎസ് പവറും 99 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.