ഗുജറാത്തിലെ ജാംനഗർ ജില്ലയിലെ പ്രധാനപട്ടണവും മുൻസിപ്പാലിറ്റി പരിധിയിൽ വരുന്ന പ്രദേശമാണ് ദ്വാരക…..!!!
പൗരാണിക ഭാരതത്തിലെ ഏഴു പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നായാണ് ദ്വാരകയെ കരുതിവരുന്നത്.കടലാക്രമണത്തിന്റെ ഫലമായി ദ്വാരകപട്ടണം ആറുതവണ നശിപ്പിക്കപ്പെട്ടതായി കരുതുന്നു.ഇന്നു നിലവിലുള്ള പട്ടണം എഴാമത്തേതാണെന്നു കരുതുന്നു.കത്തിയവാറിന്റെ പടിഞ്ഞാറേയറ്റത്ത് സ്ഥിതിചെയ്യുന്ന ദ്വാരക ഹിന്ദു തീർഥാടനകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമാണ്.
ശ്രീകൃഷ്ണന്റെ രാജധാനി ഇവിടെയായിരുന്നു എന്നാണ് വിശ്വാസം. ‘’ദ്വരവതി‘’, ‘’ദ്വാരാവതി‘’, ‘’കുശസ്ഥലി‘’ എന്നീ പേരുകളും ദ്വാരകയ്ക്കുണ്ടായിരുന്നു. ശ്രീകൃഷ്ണന്റെ നേതൃത്വത്തിലുള്ള യാദവരെ ജരാസന്ധന്റെ ആക്രമണത്തിൽനിന്ന് രക്ഷിക്കുവാനായി വിശ്വകർമാവാണ് ദ്വാരകാപുരി നിർമിച്ചതെന്നും ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണശേഷം ഈ നഗരം സമുദ്രത്തിൽ മുങ്ങിപ്പോയി എന്നും മഹാഭാരതത്തിൽ പ്രസ്താവിച്ചിരിക്കുന്നു.
മഹാഭാരതത്തെ കൂടാതെ വിഷ്ണുപുരാണം,ഭാഗവതപുരാണം,സ്കന്ദപുരാണം എന്നിവയിൽ ദ്വാരകയെകുറിച്ച് പരാമർശമുണ്ട്.ദ്വാരകനഗരം ശ്രീകൃഷ്ണന്റെ നിർദ്ദേശത്തോടെ നിർമ്മിക്കപെട്ടതാണ്. കംസനെ നിഗ്രഹിച്ചതിനുശേഷം ഉഗ്രസേനനെ മധുരയിലെ രാജാവാക്കി. പക്ഷേ ജരാസന്ധൻ മഥുരയെ 17 പ്രാവശ്യം ആക്രമിച്ചു.ഈ ആക്രമണങ്ങളിൽനിന്നും മധുരയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി യാദവവംശവുമായി ശ്രീകൃഷ്ണൻ ദ്വാരകയിൽ വരികയും അവിടെ പുതിയനഗരം സൃഷ്ടിക്കുകയും ചെയ്തു എന്നുവിശ്വസിക്കുന്നു.
ശ്രീകൃഷ്ണന്റെ നിർദ്ദേശപ്രകാരം വിശ്വകർമാവാണ് ദ്വാരക നിർമിച്ചതെന്ന് വിശ്വസിക്കുന്നു.കൃത്യമായ വാസ്തുശാസ്ത്രത്താൽ ഗോമതിനദിയുടെ തീരത്താണ് ദ്വാരക സ്ഥിതിചെയ്യുന്നത്.റോഡുകളും,സാമ്പത്തിക കാര്യാലയവും,പൊതുജനഉപയോഗസ്ഥലങ്ങളും അടക്കം എല്ലാവിധസൗകാര്യങ്ങളുമുള്ള നഗരമാണ് ദ്വാരക.പൊതുജനങ്ങൾ ഒത്തുകൂടുന്ന ഒരു വലിയ മുറി ദ്വാരകയിൽ ഉണ്ട്.അത് സുധർമസാധ എന്നറിയപ്പെടുന്നു.ദ്വാരകയിലെ പലസ്ഥലങ്ങളും സ്വർണ്ണം,വെള്ളി,കൂടാതെ വിലപിടിപുള്ള അമൂല്യ രത്നകല്ലുകളാൽ നിർമിതമാണ്.
ദ്വാരകനഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനു വേണ്ടി 2001 മെയ് 19 നു അന്നത്തെ ശാസ്ത്ര,സാങ്കേതിക മന്ത്രിയായിരുന്ന മുരളി മനോഹർ ജോഷി ഉത്തരവിട്ടു.അറബികടലിന്റെ ഭാഗമായിവരുന്ന ഘാംബട്ട് ഉൾക്കടലിൽ ഗവേഷണം നടത്തുവാൻ തീരുമാനിച്ചത്.തുടർന്ന് ഗുജറാത്തിനു പടിഞ്ഞാറ് 9 കി.മി പരപ്പിൽ 40 മി ആഴത്തിൽ കടലിന്റെ അടിത്തട്ടിൽ ദ്വാരകനഗരത്തിന്റെ അവശിഷ്ടം ലഭിച്ചു.അവിടെനിന്നും ശേഖരിച്ച പുരാവസ്തുക്കൾ ലണ്ടനിലെ ഓക്സ്ഫോർഡ്,ജർമനിയിലെ ഹാനോവർ തുടങ്ങി സ്വദേശത്തും വിദേശത്തുമായ പ്രശസ്തമായ പല ലബോറട്ടറികളിലും പരിശോധിക്കുകയും കാലപഴക്കം നിർണയിക്കുകയും ചെയ്തിടുണ്ട്.തുടർന്ന് കേന്ദ്രസംസ്ഥാന ഗവൺമെന്റുകൾ ചേർന്ന് ഈ പൈതൃകസ്വത്ത് സംരക്ഷിക്കുവാൻ തീരുമാനിക്കുകയും ചെയ്തു.