ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ആര്‍വി ബ്ലേസ്എക്സ് പുറത്തിറക്കി റിവോള്‍ട്ട് മോട്ടോഴ്സ്. 1,14,990 രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. ആധുനിക സൗകര്യങ്ങള്‍ക്കൊപ്പം മലിനീകരണമില്ലാത്ത സുസ്ഥിരമായ യാത്രകളും ആര്‍വി ബ്ലേസ്എക്സ് വാഗ്ദാനം ചെയ്യുന്നു. ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ യാത്ര ചെയ്യാനാവുമെന്നതാണ് മറ്റൊരു സവിശേഷത. 4 കിലോവാട്ട് മോട്ടോറാണ് ആര്‍വി ബ്ലേസ്എക്സിലുള്ളത്. പരമാവധി വേഗത മണിക്കൂറില്‍ 85 കിലോമീറ്ററും റേഞ്ച് 150 കിലോമീറ്ററുമാണ്. എടുത്തുമാറ്റാവുന്ന 3.24കിലോവാട്ട് ലിത്തിയം അയേണ്‍ ബാറ്ററി(ഐപി67-റേറ്റഡ്) ഡ്യുവല്‍ ചാര്‍ജിങ് സൗകര്യവും നല്‍കുന്നു. ഫാസ്റ്റ് ചാര്‍ജിങ് ഉപയോഗിച്ച് 80 ശതമാനം ബാറ്ററി ചാര്‍ജിലെത്താന്‍ 80 മിനുറ്റ് മതിയാവും. അതേസമയം സാധാരണ ഹോം ചാര്‍ജറാണെങ്കില്‍ മൂന്നര മണിക്കൂറാണ് ചാര്‍ജിങ് സമയം. മൂന്നു വര്‍ഷം/45,000 കിലോമീറ്ററാണ് ആര്‍വി ബ്ലേസ്എക്സിന് റിവോള്‍ട്ട് മോട്ടോഴ്സ് നല്‍കുന്ന വാറണ്ടി. ഔദ്യോഗിക വെബ് സൈറ്റ് വഴിയോ ഡീലര്‍ഷിപ്പുകള്‍ വഴിയോ ആര്‍വി ബ്ലേസ്എക്സ് ബുക്കു ചെയ്യാനാവും. മാര്‍ച്ച് ആദ്യ വാരം മുതല്‍ വിതരണം ആരംഭിക്കും.