പതിനെട്ടുകാരിയായ മകള്‍ സോയയുടെ നിര്‍ബന്ധത്താല്‍ ഒരുകൂട്ടം സ്ത്രീകള്‍ക്കൊപ്പം യാത്ര പോയതാണ് യമ. മനോഹരമായൊരു നഗരത്തില്‍വച്ച് യമയും ആര്യനും പരസ്പരം കാണുകയാണ്. രണ്ടുപേര്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്ക് പേരുകള്‍ ഇല്ലെന്ന് പറയുന്നിടത്തോളം അബദ്ധം മറ്റൊന്നുമില്ലെന്ന് അവര്‍ കണ്ടെത്തുന്നു. ഒന്നുകില്‍ അത് മനസ്സിനോട്, അല്ലെങ്കില്‍ ഉടലിനോട് അതുമല്ലെങ്കില്‍ ആത്മാവിനോട്… ഉടല് തൊടുന്നവര്‍ ആത്മാവിന്റെ ഭാഷയറിയുന്നവര്‍ കൂടിയായാലോ? ആദിയില്‍ ഒരാത്മാവ് ആയിരുന്നവര്‍ പരസ്പരം വേര്‍പിരിഞ്ഞുപോയി, അത് കണ്ടെത്തുന്നതാണെങ്കിലോ? ആര്യനും യമയും ആ യാത്രയിലാണ്… ‘പ്രേമാശ്രമം’. ശ്രീപാര്‍വ്വതി. ഡിസി ബു്സ്. വില 237 രൂപ.