വന്യജീവി ആക്രമണം തടയാനായി കർമ്മപദ്ധതിയുമായി വനം വകുപ്പ്. ഇതിനായി വനം വകുപ്പ് 10 മിഷനുകൾ രൂപീകരിച്ചു. എല്ലാ ഫോറസ്റ്റ് ഡിവിഷനിലും ആന താരകൾ നിർമ്മിക്കാനും വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാര പാതകൾ നിരീക്ഷിക്കുവാനും കർമ്മപദ്ധതിയിൽ തീരുമാനമായി. വന്യമൃഗങ്ങളുടെ സ്വഭാവ മാറ്റങ്ങൾ പഠിക്കാൻ വിദഗ്ധസമിതി രൂപീകരിക്കുമെന്നും വനാതിർത്തികളിൽ സൗരോർജ്ജ വേലികൾ സ്ഥാപിക്കുവാനും കർമ്മപദ്ധതിയിൽ തീരുമാനിച്ചു.ഫോറസ്റ്റ് ഡിവിഷനിൽ ആനത്താരകൾ നിർമ്മിക്കും, വന്യജീവി സംഘർഷമേഖലയിൽ സന്നദ്ധപ്രതികരണ സേന, വനാതിർത്തികളിൽ സൗരോർജ്ജ വേലി, അടിക്കാടുകൾ നീക്കം ചെയ്യും, യാത്രക്കാർക്ക് സുരക്ഷാ നിർദേശം, ഹോട്ട് സ്പോട്ടുകളിൽ റിയൽ ടൈം മോണിറ്ററിംഗ് സംവിധാനം-എന്നിവയാണ് കർമ്മപദ്ധതിയിലുള്ളത്.
വന്യജീവി ആക്രമണം തടയാനായി കർമ്മപദ്ധതിയുമായി വനം വകുപ്പ്
