പുതിയ വര്‍ഷത്തിലെ ആദ്യ മാസത്തെ വില്‍പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ വാഗണ്‍ ആര്‍ ഒന്നാമന്‍. മാരുതിയുടെ ജനപ്രിയ ഹാച്ചിന്റെ 24078 യൂണിറ്റികളാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ വര്‍ഷം ഇത് 17756 യൂണിറ്റായിരുന്നു, 36 ശതമാനം വര്‍ധനവ്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ മാരുതിയുടെ വാഗണ്‍ ആറിനും ബലേനോയ്ക്കും സ്വന്തമാണ്. വാഗണ്‍ ആര്‍ 24078 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ബലേനോയുടെ വിഹിതം 19965 യൂണിറ്റുകളായിരുന്നു. ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടേയ് യുടെ മിഡ് സൈസ് എസ് യു വി യായ ക്രെറ്റയാണ് മൂന്നാം സ്ഥാനത്ത്. ക്രെറ്റയുടെ 18522 യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. നാലാം സ്ഥാനത്ത് മാരുതി സ്വിഫ്റ്റാണ്. 17081 യൂണിറ്റ് സ്വിഫ്റ്റുകളാണ് ഉപഭോക്താക്കളുടെ കൈകളില്‍ എത്തിയത്. ടാറ്റ പഞ്ചിനു അഞ്ചാം സ്ഥാനം. പഞ്ചിന്റെ 16231 യൂണിറ്റുകളും വിപണിയിലിറങ്ങി. ആറാമതും ഏഴാമതും യഥാക്രമം മാരുതിയുടെ ഗ്രാന്‍ഡ് വിറ്റാരയും മഹീന്ദ്രയുടെ സ്‌കോര്‍പിയോയുമാണ്. 15784 യൂണിറ്റാണ് ഗ്രാന്‍ഡ് വിറ്റാരയുടെ വില്‍പന കണക്ക്. 15442 യൂണിറ്റുമായി സ്‌കോര്‍പിയോയും തൊട്ടുപുറകില്‍ തന്നെയുണ്ട്. ടാറ്റ നെക്സോണും ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. 15397 യൂണിറ്റ് വിറ്റുകൊണ്ടാണ് നെക്സോണിന്റെ എട്ടാം സ്ഥാനത്തേക്കുള്ള തിരിച്ചു വരവ്. ഒമ്പതും പത്തും സ്ഥാനങ്ങളില്‍ മാരുതിയുടെ ഡിസയറും ഫ്രോങ്സുമാണ്. 15383 യൂണിറ്റാണ് ഡിസയറിന്റെ വില്‍പന. ഫ്രോങ്‌സിന്റേതാകട്ടെ 15192 യൂണിറ്റാണ്.