തൻ്റെ അഞ്ചാമത്തെയും രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെയും സമ്പൂർണ ബജറ്റ് അവതരണം ആരംഭിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനം വലിയ പ്രതിസന്ധി ഘട്ടം തരണം ചെയ്തെന്നും എല്ലാം നിലച്ച് പോകുന്ന സ്ഥിതി മറികടന്നുവെന്നും ധനമന്ത്രി പ്രതികരിച്ചു. സംസ്ഥാന ബജറ്റിൽ ആദ്യ ആശ്വാസം സർക്കാർ ജീവനക്കാർക്ക്. ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡു 1900 കോടി ഈ സാമ്പത്തിക വർഷം നൽകും. ഡി എ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇൻ പിരീഡ് ഈ സാമ്പത്തിക വർഷം ഒഴിവാക്കും. സർവീസ് പെൻഷൻ പരിഷ്ക്കരണത്തിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി.
മുണ്ടക്കൈ ചൂരൽ മല ദുരന്ത പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കാൻ 750 കോടിയുടെ ആദ്യ പദ്ധതി പ്രഖ്യാപിച്ചു . കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗര വികസനത്തിനായി മെട്രോ പൊളിറ്റൻ പ്ലാൻ,പ്രവാസികളുടെ കേരളവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ലോക കേരളം കേന്ദ്രം തുടങ്ങും, തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കും. കൊച്ചി മെട്രോയുടെ വികസനം തുടരും,വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ നടപടി എടുക്കും.