ഈ ലേഖനസമാഹാരം സാഹിത്യം, സമൂഹം, വ്യക്തി, അനുഭവം എന്ന നാല് ഭാഗമായി അടുക്കിയിരിക്കുന്നു. ആര്. രാമചന്ദ്രന്റെ കവിതയിലെ പരോക്ഷനര്മ്മം, ഒ.എന്‍.വിയുടെ നിരൂപണത്തിന്റെ സവിശേഷതകള്‍ എന്നിവയാണ് ആദ്യഭാഗത്തുള്ളത്. സാമൂഹ്യ ജീവിതത്തില്‍ വ്യക്തി നേരിടുന്ന കെടുതികളുടെ വിശകലനമാണ് രണ്ടാം ഭാഗം. സി.എച്ച് മുഹമ്മദ്കോയ, തായാട്ട് ശങ്കരന്, വിംസീ, പി.സി ഏട്ടനുണ്ണിരാജ എന്നീ പ്രമുഖ വ്യക്തികളുടെ വ്യക്തിത്വത്തിന്റെ അപഗ്രഥനം തുടര്‍ന്നുവരുന്നു. വൈയക്തികാനുഭവങ്ങളിലൂടെ രാഷ്ട്രീയവും സാമൂഹികവുമായ ഉള്‍ക്കാഴ്ചകള്‍ അവതരിപ്പിക്കുന്നവയാണ് അവസാന ഭാഗത്തെ ലേഖനങ്ങള്‍. ‘നമ്മുടെ മുമ്പിലെ കണ്ണാടികള്‍’. എം എന്‍ കാരശ്ശേരി. സൈന്‍ ബുക്സ്. വില 218 രൂപ.
നമ്മുടെ മുമ്പിലെ കണ്ണാടികള്‍
