yt cover 18

https://dailynewslive.in/ അമേരിക്കയില്‍ ഇനി ട്രംപ് യുഗം. അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 1861-ല്‍ എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും 1955-ല്‍ തന്റെ അമ്മ നല്‍കിയ ബൈബിളും തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ. ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയില്‍ നിന്നടക്കമുള്ള ലോക നേതാക്കളെ സാക്ഷി നിര്‍ത്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സും ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു.

https://dailynewslive.in/ മെക്സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും ട്രാന്‍സ്ജെന്‍ഡേഴ്സിനെ നിരാകരിച്ചും പനാമ കനാലിനെ തിരിച്ചെടുക്കുമെന്ന് ആവര്‍ത്തിച്ചും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കന്നി പ്രസംഗം. അമേരിക്കയുടെ സുവര്‍ണ കാലത്തിന്റെ തുടക്കമാണിതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ലോകമാകെയുള്ള അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ പ്രവര്‍ത്തിച്ചപ്പോള്‍ സ്വന്തം അതിര്‍ത്തി സംരക്ഷിക്കാന്‍ മറന്ന അധികാര കാലത്തിനാണ് അവസാനമായിരിക്കുന്നതെന്നും കഴിഞ്ഞ 8 വര്‍ഷം താന്‍ നേരിട്ട വെല്ലുവിളികള്‍ മറ്റൊരു പ്രസിഡന്റും നേരിട്ടിട്ടില്ലെന്നും വിശ്വാസവഞ്ചനയുടെ കാലം ഇവിടെ അവസാനിക്കുന്നുവെന്നും ഇനി മുതല്‍ പുരോഗതി മാത്രമാണ് അമേരിക്കയ്ക്ക് മുന്നിലുള്ളതെന്നും ട്രംപ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ജനുവരി 20 ലെ വിജയി : ജിഷ നന്ദകുമാര്‍, വലപ്പാട് പോസ്റ്റ്, തൃശൂര്‍*

https://dailynewslive.in/ അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ചുമതലയേറ്റ ഡോണള്‍ഡ് ട്രംപിന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമ മോദി. വിജയകരമായ മറ്റൊരു ഭരണകാലം ഉണ്ടാകട്ടെയെന്ന് ആശംസിച്ച മോദി ഇരു രാജ്യങ്ങളും തമ്മിലുള്ള ഐക്യവും സഹകരണവും തുടരണമെന്നും എക്സില്‍ കുറിച്ചു.

https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവും വിലയേറിയ രത്‌നങ്ങളും കൊണ്ടുപോകാന്‍ ഇ വേ ബില്‍ നിര്‍ബന്ധമാക്കി. 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള സ്വര്‍ണത്തിന്റെയും വജ്രത്തിന്റെയും കേരളത്തിന് അകത്തുള്ള ചരക്ക് നീക്കത്തിനാണ് ഇ-വേ ബില്‍ ബാധകമാക്കിയത്. ഇന്ന് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.

https://dailynewslive.in/ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെന്‍ഷന്‍കൂടി ഉടന്‍ വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.62 ലക്ഷത്തോളം പേര്‍ക്കാണ് 3200 രൂപവീതം ലഭിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ കാസര്‍കോട് – തിരുവനന്തപുരം ആറുവരി ദേശീയപാതയുടെ പണി ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാകുന്നതോടെ മലബാര്‍ മേഖലയിലെ ടൂറിസം രംഗത്ത് കുതിച്ചുചാട്ടമുണ്ടാകുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മലബാറിലെ ടൂറിസം വികസനത്തിലൂടെ സംസ്ഥാനത്തിന്റെയാകെ വികസനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ കലാ രാജുവിന്റെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ സിപിഎം ചെല്ലക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ വി.മോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദൃശ്യങ്ങള്‍ പരിശോധിച്ച് പിടികൂടിയതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. കേസില്‍ പൊലീസിനെതിരെ വിമര്‍ശനം ശക്തമാകുമ്പോഴാണ് നടപടി. കലാ രാജുകൂറുമാറുമെന്ന ഭീതിയില്‍ സിപിഎം നേതാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. അതേസമയം കലാരാജുവുമായി കോണ്‍ഗ്രസ് സാമ്പത്തിക ഇടപാട് നടത്തിയെന്നും കോണ്‍ഗ്രസിന്റെ തോക്കിന്‍ മുനയില്‍ നിന്നാണ് കല രാജു ഇപ്പോള്‍ സംസാരിക്കുന്നതെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സിപിഎം ഏരിയാ സെക്രട്ടറി പി.ബി രതീഷ് പ്രതികരിച്ചു.

https://dailynewslive.in/ കൂത്താട്ടുകുളം നഗരസഭയിലെ നാടകീയ സംഭവങ്ങളില്‍ സിപിഎമ്മിനെതിരേ വിമര്‍ശം ശക്തമാക്കി കൗണ്‍സിലര്‍ കലാ രാജു. തന്നെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന സി.പി.എം വാദത്തെ തള്ളിയ കലാ രാജു പാര്‍ട്ടിയുമായി ഇനി സംസാരിക്കാനില്ലെന്നും പറഞ്ഞു. ഒരു പാര്‍ട്ടിയില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും കലാ രാജു കൂട്ടിച്ചേര്‍ത്തു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ

◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ സംസ്ഥാന കോണ്‍ഗ്രസ്സില്‍ നേതൃമാറ്റത്തിലും പുനസംഘടനയിലും നേതാക്കളുമായി ഒറ്റക്കൊറ്റക്ക് ചര്‍ച്ച നടത്തി എഐസിസി നേതൃത്വം. വിവിധ നേതാക്കളില്‍ നിന്നും എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി അഭിപ്രായം തേടി. ഇതിനിടെ പ്രതിപക്ഷനേതാവിന്റെ ശൈലിക്കെതിരെ രാഷ്ട്രീയകാര്യ സമിതിയില്‍ ഉയര്‍ന്ന കടുത്ത കുറ്റപ്പെടുത്തലുകള്‍ ഹൈക്കമാന്‍ഡിന് മുന്നിലെ പുതിയ പ്രതിസന്ധിയാണ്. വിമര്‍ശനത്തില്‍ വിഡി സതീശന്‍ കടുത്ത അതൃപ്തിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പുകള്‍ക്കതീതമായി ഉയര്‍ന്ന കുറ്റപ്പെടുത്തലുകള്‍ക്ക് ആസൂത്രണ സ്വഭാവമുണ്ടോ എന്ന സംശയവും സതീശന്‍ പക്ഷത്തിനുണ്ട്.

https://dailynewslive.in/ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള ചര്‍ച്ച സിപിഎമ്മിന്റെയും മാധ്യമങ്ങളുടെയും അജണ്ടയാണെന്ന് കോണ്‍ഗ്രസ്. ഈ ചര്‍ച്ചകളെ പൂര്‍ണമായും തള്ളുന്നുവെന്നും കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണെന്നും ഇന്നലെ ചേര്‍ന്ന രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് ശേഷം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

https://dailynewslive.in/ കണ്ണൂരില്‍ 25 ദിവസം പ്രായമുളള കുഞ്ഞിന്റെ കാലില്‍ സൂചിക്കഷ്ണം തറച്ചു കയറിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോള്‍ വന്ന പിഴവാണെന്ന് കാട്ടി അച്ഛന്‍ ശ്രീജു നല്‍കിയ പരാതിയിന്മേലാണ് നടപടി. കുഞ്ഞിനെ ചികിത്സിച്ച ഡോക്ടര്‍ക്കും നഴ്സിംഗ് സ്റ്റാഫിനുമെതിരെയാണ് കേസ്.

https://dailynewslive.in/ പത്തനംതിട്ട കൂട്ടബലാല്‍സംഗ കേസില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ട് ഡിജിപിക്കും, ചീഫ് സെക്രട്ടറിക്കും നോട്ടീസ് നല്‍കി. കേസന്വേഷത്തിലെ നിലവിലെ സ്ഥിതി, പെണ്‍കുട്ടിയുടെ ആരോഗ്യ സ്ഥിതി, ചികിത്സ, കൗണ്‍സിലിംഗ്, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ചും വിവരങ്ങള്‍ കൈമാറാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ സംസ്ഥാന സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിംഗിലെ ദ്വയാര്‍ഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിനെതിരായ പോക്‌സോ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ അരുണ്‍കുമാര്‍, റിപ്പോര്‍ട്ടര്‍ ഷഹബാസ് എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ജസ്റ്റീസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്.

https://dailynewslive.in/ പാറശ്ശാല ഷാരോണ്‍ വധക്കേസിലെ പ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള നെയ്യാറ്റിന്‍കര കോടതിയുടെ വിശദമായ വിധി പകര്‍പ്പ് പുറത്ത്. വിഷം നല്‍കി കൊലപ്പെടുത്താനായി ഗ്രീഷ്മ ഗവേഷണം നടത്തിയെന്നും ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മക്ക് കൃത്യമായ പദ്ധതിയുണ്ടായിരുന്നുവെന്നും വിധിയില്‍ വ്യക്തമാക്കുന്നു. അളവില്‍ കൂടുതല്‍ ഗുളിക ജൂസില്‍ കലക്കിയാല്‍ മരണം സംഭവക്കുമെന് മനസിലാക്കാന്‍ 23 പ്രാവശ്യം മൊബൈലില്‍ ഗ്രീഷ്മ സെര്‍ച്ച് ചെയ്തുവെന്നും ആദ്യ വധശ്രമം പരാജയപ്പെട്ടപ്പോള്‍ അതേ രീതി വീണ്ടും പരീക്ഷിച്ചുവെന്നും കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയെന്നും വിധി പകര്‍പ്പില്‍ പറയുന്നു.

https://dailynewslive.in/ പ്രതിപക്ഷ സര്‍വ്വീസ് സംഘടനകളും സിപിഐ സംഘടനകളും പ്രഖ്യാപിച്ച നാളത്തെ പണിമുടക്കിനെ നേരിടാന്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. പണിമുടക്ക് ദിവസത്തെ ശമ്പളം കുറവ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്. അവശ്യസാഹചര്യങ്ങളില്‍ ഒഴികെ അവധി നല്‍കരുതെന്ന് വകുപ്പ് മേധാവികള്‍ക്ക് ചീഫ് സെക്രട്ടറി കര്‍ശന നിര്‍ദ്ദേശം നല്‍കി. ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാനും തീരുമാനിച്ചു.

https://dailynewslive.in/ നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ ഭാഗമായി ആയുഷ് മേഖല സംബന്ധിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ജൂലൈ 2022 മുതല്‍ ജൂണ്‍ 2023 വരെ നടത്തിയ ദേശീയ ആയുഷ് സാമ്പിള്‍ സര്‍വേയില്‍ കേരളത്തിന് മുന്‍തൂക്കം. ആയുര്‍വേദം, ഹോമിയോപതി, യോഗ, പ്രകൃതി ചികിത്സ, സിദ്ധ, യുനാനി എന്നിവ ഉള്‍പ്പെടുന്ന ആയുഷ് ആരോഗ്യ ശാഖകളെ സംബന്ധിച്ചാണ് ആദ്യമായി അഖിലേന്ത്യാ സര്‍വേ നടത്തിയത്.

https://dailynewslive.in/ വയനാട് മാനന്തവാടിയില്‍ ആദിവാസി സ്ത്രീക്ക് ഒരു വര്‍ഷത്തോളം നീളുന്ന ക്രൂരപീഡനം. മന്ത്രവാദത്തിന്റെ പേരിലാണ് തിരുനെല്ലി സ്വദേശിനിയായ സ്ത്രീയെ മരുന്നുകളും മറ്റും നല്‍കി ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തില്‍ കേസടുത്ത പൊലീസ് പുളിമൂട് സ്വദേശിയായ വര്‍ഗീസിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞവര്‍ഷം പരാതി നല്‍കിയെങ്കിലും പൊലീസ് ഒതുക്കി തീര്‍ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി എന്നും ആരോപണമുണ്ട്

https://dailynewslive.in/ നിറത്തിന്റെ പേരില്‍ അവഹേളനം നേരിട്ടതിനെ തുടര്‍ന്ന് മനംനൊന്ത് നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മലപ്പുറം മൊറയൂര്‍ സ്വദേശി അബ്ദുള്‍ വാഹിദാണ് അറസ്റ്റിലായത്. വിദേശത്തു നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് അബ്ദുള്‍ വാഹിദിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മലപ്പുറം കൊണ്ടോട്ടിയില്‍ ഷഹാന മുംതാസ് ആത്മഹത്യ ചെയ്തത്.പ്രതിയെ കൊണ്ടോട്ടി പൊലീസിന് കൈമാറി.

https://dailynewslive.in/ മെക് സെവന്‍ വ്യായാമ കൂട്ടായ്മക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാര്‍. വ്യായാമം എന്ന പേരില്‍ ഒരു പദ്ധതി ആരംഭിച്ച് എല്ലാ കുഗ്രാമങ്ങളിലും ടൗണുകളിലും സദസ്സ് ഒരുക്കുന്നുവെന്നും സ്ത്രീകള്‍ അവരുടെ ശരീരം പോലും തുറന്നുകൊണ്ട് വ്യായാമത്തില്‍ ഏര്‍പ്പെടുകയും സ്ത്രീയും പുരുഷനും തമ്മില്‍ കാണുന്നത് ഹറാമാണെന്ന ധാരണ പോലും ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നും കാന്തപുരം പറഞ്ഞു.

https://dailynewslive.in/ ബാല്‍ക്കണിയില്‍ നിന്ന് അസഭ്യവര്‍ഷവും നഗ്നതാ പ്രദര്‍ശനവും നടത്തുന്ന നടന്‍ വിനായകന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. നടന്‍ അയല്‍വാസികളോട് അപമര്യാദയായി പെരുമാറി എന്ന തരത്തിലാണ് പ്രചരണം. നടന്റെ പ്രവൃത്തിയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇത്തരത്തില്‍ പ്രചരിച്ച വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ട് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ വിനായകനും പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെ പറ്റി വിനായകന്‍ ഒന്നും പ്രതികരിച്ചിട്ടില്ല. അതേസമയം നടനെതിരെ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കൊച്ചി പൊലീസ് അറിയിച്ചു.

https://dailynewslive.in/ കേരളവര്‍മ്മ കോളേജിലെ വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ മണവാളന്‍ എന്നറിയിപ്പെടുന്ന യൂട്യൂബര്‍ മുഹമ്മദ് ഷഹീന്‍ ഷായെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഏപ്രില്‍ 19 ആയിരുന്നു സംഭവം. മോട്ടോര്‍സൈക്കിള്‍ യാത്രയ്തിരുന്ന വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ചതിനു ശേഷം ഒളിവില്‍ ആയിരുന്നു.

https://dailynewslive.in/ വിയറ്റ്നാം കോളനിയിലെ ‘റാവുത്തര്‍’ എന്ന പ്രധാന വില്ലന്‍ വേഷത്തിലൂടെ മലയാളി സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതനായ വിജയ രംഗരാജു അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. മഹാരാഷ്ട്ര സ്വദേശിയാണെങ്കിലും ഹൈദരാബാദില്‍ സ്ഥിരതാമസക്കാരനായിരുന്നു അദ്ദേഹം. രാജ്കുമാര്‍ എന്നാണ് യഥാര്‍ഥ പേര്.

https://dailynewslive.in/ മംഗളുരുവിലെ ഉള്ളാളില്‍ സഹകരണ ബാങ്ക് കൊള്ളയടിച്ച പ്രതികള്‍ പിടിയില്‍. മുംബൈ, തമിഴ്നാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അന്തര്‍ സംസ്ഥാന മോഷ്ടാക്കളുടെ സംഘമാണ് പിടിയിലായത്. തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നാണ് മൂന്ന് പ്രതികള്‍ പിടിയിലായത്. കൊള്ളസംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ള രണ്ട് പ്രതികള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. മോഷണത്തിന് ഉപയോഗിച്ച ഫിയറ്റ് കാറും ഒരു വാളും രണ്ട് തോക്കുകളും മോഷ്ടിച്ച സ്വര്‍ണത്തിന്റെയും പണത്തിന്റെയും ഒരു പങ്കും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി മംഗളുരു സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. ജനുവരി 17-ന് മംഗളുരുവിലെ ഉള്ളാളിലെ സഹകരണ ബാങ്കില്‍ നിന്ന് പട്ടാപ്പകല്‍ 12 കോടിയോളം മതിപ്പ് വില വരുന്ന സ്വര്‍ണവും 5 ലക്ഷം രൂപയുമാണ് ഇവര്‍ കൊള്ളയടിച്ചത്.

https://dailynewslive.in/ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വധത്തില്‍ പങ്കുണ്ടെന്ന് സംശയമുണ്ടെന്ന് കര്‍ണാടക ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാല്‍. ‘മൂന്ന് ബുള്ളറ്റുകളേറ്റാണ് ഗാന്ധിജി മരിച്ചത്, ഇതില്‍ ഒരു ബുള്ളറ്റ് മാത്രമാണ് ഗോഡ്സെയുടെ തോക്കില്‍ നിന്ന് വന്നത്’ എന്ന വ്യാജവിവരം ആവര്‍ത്തിച്ചാണ് ബസനഗൗഡ പാട്ടീല്‍ യത്നാല്‍ തന്റെ ആരോപണം ഉന്നയിക്കുന്നത്.

https://dailynewslive.in/ കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടര്‍ അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവുശിക്ഷയും 50000 രൂപ പിഴയും വിധിച്ച് കോടതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന വാദം കോടതി തള്ളിക്കളഞ്ഞു. പ്രതി സഞ്ജയ് റോയ് ജീവിതാന്ത്യം വരെ ജയിലില്‍ തുടരണം. 17 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി ഡോക്ടറുടെ കുടുംബത്തിന് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

https://dailynewslive.in/ കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി യുവ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 17 ലക്ഷം രൂപ നല്‍കണമെന്ന് കോടതി. പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരാവാദിത്വം സ്റ്റേറ്റിന്റേതെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ നഷ്ടപരിഹാരത്തുക വേണ്ടെന്നും നീതിയാണ് വേണ്ടതെന്നും ഇരയുടെ കുടുംബം പ്രതികരിച്ചു.

https://dailynewslive.in/ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ താരത്തിന്റെ ഇളയമകനെ ബന്ദിയാക്കി, വന്‍തുക മോചനദ്രവ്യമായി ആവശ്യപ്പെട്ട്, അത് കൈക്കലാക്കിയശേഷം ബംഗ്ലാദേശിലേക്ക് മടങ്ങാനായിരുന്നോ പ്രതിയുടെ പദ്ധതിയെന്ന് പോലിസ് സംശയിക്കുന്നു. അതിനിടെ, കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷെഹ്‌സാദ് ബംഗ്ലാദേശിലെ ഗുസ്തി ചാമ്പ്യനായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇയാളുടെ ഗുസ്തി പശ്ചാത്തലമാണ് സെയ്ഫ് അലി ഖാന്‍ അടക്കമുള്ളവരെ ശാരീരികമായി കീഴ്‌പ്പെടുത്താന്‍ സഹായിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.

https://dailynewslive.in/ ജമ്മു-കശ്മീരിലെ ബാരമുള്ളയിലെ സോപോറില്‍ സലൂര വനമേഖലയില്‍ ഭീകരരും സുരക്ഷാസേനയും ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ഏറ്റമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും വീരമൃത്യു വരിക്കുകയായിരുന്നു.

https://dailynewslive.in/ അധികാരം ഒഴിയുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നിര്‍ണായക രാഷ്ട്രീയ നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തന്റെ മുന്‍ ആരോഗ്യ ഉപദേഷ്ടാവ് ഡോ.ആന്റണി ഫൗച്ചി, റിട്ടേര്‍ഡ് ജനറല്‍ മാര്‍ക്ക് മില്ലി, 2021ല്‍ കാപ്പിറ്റോള്‍ മന്ദിരത്തിനു നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് അന്വേഷിച്ച ഹൗസ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ക്ക് ‘മുന്‍കൂര്‍ മാപ്പ്’ പ്രഖ്യാപിച്ച് ബൈഡന്‍ ഉത്തരവിറക്കി.ട്രംപ് അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ ഇവര്‍ക്കെതിരെ രാഷ്ട്രീയ പ്രേരിതമായ പ്രതികാര നടപടിയെടുക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രസിഡന്റിന്റെ സവിശേഷ അധികാരം ഉപയോഗിച്ചുള്ള നീക്കം.

https://dailynewslive.in/ ആഗോളവിപണിയില്‍ ടെസ്ല മോട്ടോര്‍സിന്റെ മുഖ്യ എതിരാളിയും വിയറ്റ്‌നാമീസ് വാഹന നിര്‍മാണ കമ്പനിയുമായ വിന്‍ഫാസ്റ്റ് ഇന്ത്യയെ കയറ്റുമതി ഹബ്ബാക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും കയറ്റുമതി ചെയ്യാനാണ് പദ്ധതി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ 2 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ (ഏകദേശം 17,000 കോടി രൂപ) ചെലവിട്ട് നിര്‍മിക്കുന്ന ഫാക്ടറി ഇക്കൊല്ലം പകുതിയോടെ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ 4,000 കോടി രൂപയാണ് കമ്പനി ഇവിടെ മുടക്കുന്നത്. 2,500 മുതല്‍ 3,500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിയാണിത്. പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ പ്രതിവര്‍ഷം 1.5 ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാന്‍ ഫാക്ടറിക്കാകും. ഇതിനൊപ്പം ബാറ്ററി നിര്‍മാണം, ഇ.വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കല്‍ തുടങ്ങി ഇലക്ട്രിക് വാഹന രംഗത്ത് വമ്പന്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും കമ്പനിക്ക് പദ്ധതിയുണ്ട്. വിന്‍ഫാസ്റ്റ് ഗ്രൂപ്പിലെ വി-ഗ്രീന്‍ എന്ന കമ്പനി രാജ്യത്ത് ഇ.വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഇന്ത്യന്‍ പങ്കാളിത്തവും തേടുന്നുണ്ട്.

https://dailynewslive.in/ നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘പൊന്‍മാന്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയില്‍ സംഘര്‍ഷഭരിതമാണ് ടീസര്‍. ഫെബ്രുവരി ആറിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ സജിന്‍ ഗോപു, ലിജിമോള്‍ ജോസ്, ആനന്ദ് മന്മഥന്‍, ദീപക് പറമ്പോല്‍, രാജേഷ് ശര്‍മ്മ, സന്ധ്യ രാജേന്ദ്രന്‍, ജയ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചല്‍, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാന്‍, കെ വി കടമ്പനാടന്‍ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരണ്‍ പീതാംബരന്‍, മിഥുന്‍ വേണുഗോപാല്‍, ശൈലജ പി അമ്പു, തങ്കം മോഹന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജി ആര്‍ ഇന്ദുഗോപന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് എഴുതുന്നു. ജി ആര്‍ ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. സാനു ജോണ്‍ വര്‍ഗീസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സുഹൈല്‍ കോയ എഴുതിയ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം പകരുന്നു.

https://dailynewslive.in/ വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്‌സ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായി ‘ഡിറ്റക്ടീവ് ഉജ്ജ്വലന്‍’ വരുന്നു. ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള തരത്തിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ‘എല്ലാം മാറ്റിമറിക്കുന്ന കേസ്, ഉജ്ജ്വലന്റെ ഏറ്റവും വലിയ രഹസ്യം കാത്തിരിക്കുന്നു. ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ യാത്രക്ക് തയ്യാറായിക്കോളൂ. ഡിറ്റക്ടീവ് ഉജ്ജ്വലന്റെ വിചിത്രമായ ലോകത്തിലേക്ക് സ്വാഗതം’ എന്ന ക്യാപ്ഷനോടെയാണ് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോ ചിത്രത്തിന് ശേഷം വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. മിന്നല്‍ മുരളിയിലെ വില്ലന്‍ കഥാപാത്രത്തിന് സമാനമായി ചാക്ക് കൊണ്ടുള്ള മുഖം മൂടിയണിഞ്ഞ രൂപത്തെ ഡിറ്റക്ടീവ് ഉജ്ജ്വലന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലും കാണാം. എന്നാല്‍ ഇത് മിന്നല്‍ മുരളി യൂണിവേഴ്‌സ് അല്ല. മിന്നല്‍ മുരളി യൂണിവേഴ്സില്‍ സിനിമ ചെയ്യുന്നതിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

https://dailynewslive.in/ പ്രമുഖ ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ കാവസാക്കി ഇന്ത്യ തങ്ങളുടെ ജനപ്രിയ ബൈക്ക് നിഞ്ച 500 പുതിയ രൂപത്തില്‍ അവതരിപ്പിച്ചു. ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് അപ്‌ഡേറ്റ് ചെയ്ത കവാസാക്കി നിഞ്ച 500ല്‍ ഒരു പുതിയ കളര്‍ ഓപ്ഷന്‍ ലഭിക്കും. ഇത് കൂടാതെ, നിരവധി ഫീച്ചര്‍ അപ്ഡേറ്റുകളും കാണാം. പുതിയ നിഞ്ച 500 ന് നിലവിലുള്ള മോഡലിനേക്കാള്‍ 5,000 രൂപ വില കൂടുതലാണ്. 5.29 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് കമ്പനി 2025 കാവസാക്കി നിഞ്ച 500 പുറത്തിറക്കിയത്. ഡിസൈനിന്റെ കാര്യത്തില്‍, പുതിയ നിഞ്ച 500 ന് ഇരട്ട എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ ഉണ്ട്. അതേസമയം, ഫീച്ചറുകളുടെ കാര്യത്തില്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സജ്ജീകരിച്ചിരിക്കുന്ന നെഗറ്റീവ് എല്‍സിഡി ക്ലസ്റ്ററാണ് പുതിയ നിഞ്ച 500 ന് ഉള്ളത്. കൂടാതെ, ബൈക്കില്‍ ഡ്യുവല്‍-ചാനല്‍ എബിഎസും ഒരു അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചും ഉള്‍പ്പെടുന്നു. പുതിയ കാവസാക്കി നിഞ്ച 500-ന് 451 സിസി, പാരലല്‍-ട്വിന്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ഉണ്ട്, അത് 9,000 ആര്‍പിഎമ്മില്‍ 44.7 ബിഎച്ച്പി പരമാവധി കരുത്തും 6,000 ആര്‍പിഎമ്മില്‍ 42.6 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. മോട്ടോര്‍സൈക്കിളിന്റെ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

https://dailynewslive.in/ എത്ര കണ്ടാലും മടുക്കാത്ത ഹിമാലയം ദൈവങ്ങളുടെ ആവാസ സ്ഥലമാണ്. പഞ്ച പാണ്ഡവരാല്‍ സ്ഥാപിതമായ മഹാദേവന്റെ ആസ്ഥാനമാണ് കേദാര്‍നാഥ് ആറുമാസം മഞ്ഞു മൂടിക്കിടക്കുന്ന വിഷ്ണു ക്ഷേത്രമായ ബദരിനാഥ് മഹാ അത്ഭുതങ്ങളില്‍ ഒന്നാണ്. ഹിമാലയത്തിലെ ഈ രണ്ട് ക്ഷേത്രങ്ങളിലേക്കുമുളള സംഗീത മധുവിന്റെ സഞ്ചാരമാണ് ഈ പുസ്തകം. ‘നാനാത്വത്തില്‍ ഏകത്വം’. സംഗീത മധു. സൈന്ധവ ബുക്സ്. വില 95 രൂപ.

https://dailynewslive.in/ വിറ്റാമിന്‍ സിയും ആന്റി-ഓക്സിഡന്റുകളും ധാരാളം അടങ്ങിയ നാരങ്ങയുടെ നീര് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടാനും ചര്‍മത്തിന്റെ ആരോഗ്യത്തിന് കൊളാജന്റെ ഉല്‍പാദനം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. കൂടാതെ ദഹനം, ശരീരഭാരം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടാനും നാരങ്ങയില്‍ അടങ്ങിയ സംയുക്തങ്ങള്‍ സഹായിക്കും. ആരോഗ്യ സംരക്ഷണത്തിന് ദിവസവും നാരങ്ങവെള്ളം കുടിക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ അമിതമായാല്‍ അമൃതവും വിഷമെന്ന പോലെ നാരങ്ങ വെള്ളം അമിതമായി കുടിക്കുന്നതു കൊണ്ട് ആരോഗ്യം മോശാവസ്ഥയിലാകാനും സാധ്യതയുണ്ട്. നാരങ്ങവെള്ളം അമിതമായി കുടിക്കുന്നത് പല്ലുകളുടെ ഇനാമല്‍ നഷ്ടമാകാന്‍ കാരണമാകും. ഇത് കാലക്രമേണ പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കാം. കൂടാതെ പല്ലുവേദന പോലുള്ള പലവിധത്തിലുള്ള ദന്ത പ്രശ്നങ്ങളിലേക്ക് ഇത് നയിക്കാം. നാരങ്ങവെള്ളം പതിവായി കുടിക്കുന്നത് ചിലരില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കും. ദിവസവും വെറും വയറ്റില്‍ നാരങ്ങ വെള്ളം തേന്‍ ചേര്‍ത്ത് കുടിക്കുന്നത് ദഹനത്തിന് സഹായിക്കുമെങ്കിലും അമിതമായി കുടിക്കുന്നത് ആമാശയത്തിന് പ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കും. നെഞ്ചെരിച്ചില്‍, വയറുവേദന, ഛര്‍ദ്ദി എന്നിവയും ഉണ്ടാകാം. ചെറുനാരങ്ങാ നീര് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനുള്ള മികച്ച ഡൈയൂററ്റിക് ആയി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് നാരങ്ങ വെള്ളം കുടിക്കുന്നത് മൂത്രത്തിന്റെ അളവ് വര്‍ധിപ്പിക്കും. അങ്ങനെ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് നിര്‍ജ്ജലീകരണം, ക്ഷീണം, അമിത ദാഹം എന്നിവയിലേക്ക് നയിക്കും. കൂടാതെ കടുത്ത തലവേദനയ്ക്കും മൈഗ്രേനും വരെ ഇത് കാരണമാകാം. നാരങ്ങ വെള്ളം അമിതമായി കുടിക്കുന്നത് ശരീരത്തില്‍ കാല്‍സ്യം പോലുള്ള അവശ്യ ധാതുക്കളുടെ ആഗിരണം കുറയ്ക്കാം. ഇത് കാലക്രമേണ പോഷകമില്ലായ്മയിലേക്ക് നയിക്കാം.

*ശുഭദിനം*

*കവിത കണ്ണന്‍*

തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം കാണണമെന്ന് എല്ലാരും ദൈവത്തോട് പ്രാര്‍ത്ഥിച്ചു. അയാളും തന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണിച്ചുതരണമെന്ന് ദൈവത്തോട് പറഞ്ഞു. ഒരിക്കല്‍ പ്രാര്‍ത്ഥനയ്ക്കിടെ അയാള്‍ ഒരു അശരീരി കേട്ടു. പിറ്റേദിവസം തന്റെ പ്രശ്‌നങ്ങള്‍ അടങ്ങിയ ബാഗുമായി അടുത്തുള്ള ദേവാലയത്തില്‍ വരിക.. അയാള്‍ അടുത്തദിവസം തന്റെ പ്രശ്‌നങ്ങള്‍ നിറച്ച ബാഗുമായി ദേവാലയത്തില്‍ എത്തി. അവിടെയെത്തിയപ്പോള്‍ തന്നേക്കാള്‍ വലിയ ബാഗുകളുമായി ധാരാളം ആളുകള്‍ നില്‍ക്കുന്നു. അവര്‍ ദേവാലയത്തിനകത്ത് ബാഗുകള്‍ നിരത്തിവെച്ചു. അപ്പോള്‍ വീണ്ടും ഒരു അശരീരി കേട്ടു. ഈ ബാഗില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ള ബാഗെടുത്ത് വീട്ടിലേക്ക് പോകാം. ഇത് കേട്ടതോടെ എല്ലാവരും അവരവരുടെ ബാഗ് തന്നെയെടുത്ത് വീട്ടിലേക്ക് തിരിച്ചുപോയി. വീട്ടില്‍ ചെന്ന് അയാള്‍ ആലോചിച്ചു. ഇത്ര നാള്‍ വിചാരിച്ചത് തന്റെ പ്രശ്‌നങ്ങള്‍ മറ്റുള്ളവരേക്കാള്‍ വളരെ കൂടുതലാണ് എന്നായിരുന്നു. ബാഗ് മാറ്റിയെടുക്കാന്‍ പറഞ്ഞപ്പോഴാണ് ചിന്തിച്ചത്, മറ്റുളളവരുടെ ബാഗില്‍ ചിലപ്പോള്‍ തന്നേക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ ആണെങ്കിലോ എന്ന്. നമ്മള്‍ പലരും ഇങ്ങനെ ആണ്. സ്വന്തം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അതാണ് ഏറ്റവും വലിയ പ്രശ്‌നം എന്ന് നമ്മള്‍ വിചാരിക്കും. എന്നാല്‍ അതിലും എത്രയോ വലിയ പ്രശ്‌നങ്ങള്‍ നേരിടുന്നവരായിരിക്കും മറ്റുളളവര്‍ എന്ന് തിരിച്ചറിയുന്നത് ആ പ്രശ്‌നങ്ങളിലേക്ക് നമ്മള്‍ ഇറങ്ങിച്ചെല്ലുമ്പോഴായിരിക്കും. അതിനാല്‍ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് പരിഹരിച്ച് മുന്നോട്ട് പോകാന്‍ നമുക്ക് ശ്രമിക്കാം. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *