ലിജു തോമസിന്റെ സംവിധാനത്തില്‍ അര്‍ജുന്‍ അശോകനും അനഘ നാരായണനും പ്രധാനവേഷങ്ങളിലെത്തുന്ന ‘അന്‍പോടു കണ്‍മണി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. സാമൂഹിക ഘടനകളിലും ദീര്‍ഘകാല പാരമ്പര്യങ്ങളിലും വിവാഹജീവിതം വഴിമുട്ടുന്ന രണ്ടു വ്യക്തികളുടെ പ്രശ്‌നങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് രസകരമായാണ് ചിത്രത്തിന്റെ ട്രെയിലര്‍ അവതരിപ്പിക്കുന്നത്. ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ പവിത്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്. ചിത്രത്തില്‍ അല്‍ത്താഫ് സലിം, മാല പാര്‍വതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുല്‍ നായര്‍, ഭഗത് മാനുവല്‍, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സരിന്‍ രവീന്ദ്രനും എഡിറ്റിംഗ് സുനില്‍ എസ്. പിള്ളയുമാണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സാമുവല്‍ എബിയാണ് സംഗീതം പകര്‍ന്നിട്ടുള്ളത്. 123 മ്യൂസിക്‌സിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ്.