P3 yt cover 1

https://dailynewslive.in/ ബോബി ചെമ്മണ്ണൂരിന്റെ നാടകത്തിന് തിരശ്ശീലയിട്ട് ഹൈക്കോടതി. എല്ലാത്തിനും നിരുപാധികം മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍. ജാമ്യ ഉത്തരവിന് പിന്നാലെയുണ്ടായ നാടകീയസംഭവങ്ങളിലാണ് ബോബി ചെമ്മണൂര്‍ നിരുപാധികം മാപ്പ് പറഞ്ഞത് . മറ്റു തടവുകാരുടെ പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടല്ല ജയിലില്‍ നിന്ന് ഇറങ്ങാതിരുന്നതെന്നും കോടതിയോട് ബഹുമാനം മാത്രമാണുള്ളതെന്നും ഒരാളെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഏതെങ്കിലും തരത്തില്‍ വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുകയാണെന്നും ഭാവിയില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ മുന്‍പില്‍ അദ്ദേഹത്തിന്റെ അഭിഭാഷകരാണ് ക്ഷമാപണം നടത്തിയത്. ഇതോടെ ക്ഷമാപണം സ്വീകരിച്ച കോടതി, ഈ കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.

https://dailynewslive.in/ നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ ജാമ്യം കിട്ടിയിട്ടും ഇന്നലെ പുറത്തിറങ്ങാതെയിരുന്ന ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമര്‍ശനമാണ് ഹൈക്കോടതി ഉയര്‍ത്തിയിരുന്നത്. വേണ്ടിവന്നാല്‍ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. കോടതിയെ മുന്നില്‍ നിര്‍ത്തി കളിക്കാന്‍ ശ്രമിക്കരുതെന്നും കഥമെനയാന്‍ ശ്രമിക്കുകയാണോയെന്നും മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണോ ശ്രമിക്കുന്നതെന്നും ചോദിച്ച കോടതി ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാന്‍ പോലും ഉത്തരവിടാന്‍ കഴിയുമെന്നും പറഞ്ഞിരുന്നു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ജനുവരി 14 ലെ വിജയി : ശ്രേയസ് സന്ദീപ്, ഭരണിക്കാവ് സൗത്ത് പി.ഒ, മാവേലിക്കര, ആലപ്പുഴ*

https://dailynewslive.in/ ജാമ്യം കിട്ടിയിട്ടും ജയിലില്‍ തുടര്‍ന്ന വ്യവസായി ബോബി ചെമ്മണ്ണൂര്‍, ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന സ്ഥിതി വന്നതോടെയാണ് ജയിലിന് പുറത്തിറങ്ങിയത്. ഇന്നലെ കോടതി ജാമ്യം അനുവദിച്ചിട്ടും താന്‍ പുറത്തിറങ്ങാതിരുന്നത് സഹതടവുകാരെ സഹായിക്കാനാണെന്നായിരുന്നു പുറത്തിറങ്ങിയ ശേഷം ബോബിയുടെ പ്രതികരണം.

https://dailynewslive.in/ ജാമ്യം കിട്ടി വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലിന് പുറത്തേക്ക് വരുമ്പോള്‍ പുറത്ത് നാടകീയ രംഗങ്ങള്‍. ബോബി ചെമ്മണ്ണൂരിന് പിന്തുണ അറിയിച്ച് നിരവധി പേര്‍ ജയിലിന് പുറത്ത് തടിച്ചുകൂടി. മാധ്യമ പ്രവര്‍ത്തകരെ ബോബിയുടെ ആരാധകര്‍ പിടിച്ചു തള്ളി. ജയില്‍ പരിസരത്ത് പടക്കം പൊട്ടിക്കാനും ബോബി ആരാധകര്‍ ശ്രമിച്ചു. എന്നാല്‍, പൊലീസ് ഇത് തടഞ്ഞു. ഓള്‍ കേരള മെന്‍സ് അസോസിയേഷനാണ് പടക്കം പൊട്ടിക്കാന്‍ ശ്രമിച്ചത്.

https://dailynewslive.in/ ജാമ്യം അനുവദിച്ചിട്ടും താന്‍ പുറത്തിറങ്ങാതിരുന്നത് സഹതടവുകാരെ സഹായിക്കാനാണെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച ബോബി ചെമ്മണ്ണൂരിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ജാമ്യം ലഭിച്ചിട്ടും എന്തുകൊണ്ട് ഇന്നലെ പുറത്തിറങ്ങിയില്ലെന്നതിന് കൃത്യമായ മറുപടി വേണമെന്ന് ഹൈക്കോടതി പറഞ്ഞു. ബോബി ചെമ്മണ്ണൂര്‍ മുതിര്‍ന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണെന്ന് പറഞ്ഞ കോടതി ബോബി നിയമത്തിനു മുകളിലാണോ എന്നും ചോദിച്ചു. കേസ് ഉച്ചക്ക് 12 മണിയോടെ വീണ്ടും പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി വീണ്ടും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ കോടതിയെ പ്രകോപിപ്പിക്കരുതെന്ന് ബോബി ചെമ്മണൂരിനോട് രാഹുല്‍ ഈശ്വര്‍. ജാമ്യം ലഭിച്ചതിന് പിന്നാലെ ജയില്‍ മോചിതനാവാന്‍ കാലതാമസമുണ്ടായ സംഭവത്തിലാണ് രാഹുലിന്റെ ഉപദേശം. കോടതിയെ പ്രകോപിപ്പിക്കുന്നത് ദൂരവ്യാപകമായ അപകടങ്ങളുണ്ടാക്കുമെന്നും രാഹുല്‍ തന്റെ യൂട്യൂബ് ചാനലിലെ വ്‌ളോഗില്‍ പറഞ്ഞു.

https://dailynewslive.in/ ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും. നയപ്രഖ്യാപനത്തിന്റെ കരട് അംഗീകരിച്ച പുതിയ ഗവര്‍ണ്ണര്‍ നിലവില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ സൂചന നല്‍കുന്നില്ല. വന നിയമ ഭേദഗതി ബില്‍ ഈ സമ്മേളനത്തില്‍ വരുന്നില്ലെങ്കിലും ഇതടക്കമുള്ള വിവാദ വിഷയങ്ങള്‍ ചര്‍ച്ചയാകും.

https://dailynewslive.in/ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍. ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ എപ്പോഴെങ്കിലും വന്നു പോകുന്ന ആളാണെന്നും വനംവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താന്‍ ഇടപെട്ടില്ലെന്ന് പറയുന്നത് സ്ഥിരമായി നാട്ടിലില്ലാത്തത് കൊണ്ടാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. നാട്ടില്‍ നടക്കുന്ന കാര്യങ്ങളൊന്നും ആര്യാടന്‍ ഷൗക്കത്ത് അറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..

*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോര്‍ഡിനേറ്ററായ പിവി അന്‍വര്‍ പാലക്കാട്ടെ കോണ്‍ഗ്രസ് വിമതന്‍ എവി ഗോപിനാഥിനെ കണ്ട് ഒപ്പം നില്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അന്‍വറിന്റെ ആവശ്യം തള്ളിയ എ വി ഗോപിനാഥ് താത്പര്യമില്ലെന്ന് അറിയിച്ചു. ഇന്നലെ രാത്രി എ വി ഗോപിനാഥിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് പി വി അന്‍വര്‍ ചര്‍ച്ച നടത്തിയത്.

https://dailynewslive.in/ വയനാട് ദുരന്ത പുനരധിവാസത്തിനായി തങ്ങളുടെ കൈവശമുളള ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഹാരിസണ്‍ മലയാളം ലിമിറ്റഡ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെതിരെ പ്രതിഷേധിക്കാന്‍ സിപിഎം. വയനാട് ചുണ്ടയിലെ ഓഫീസിലേക്ക് സിപിഎം ഇന്ന് മാര്‍ച്ച് നടത്തും. ഭൂമി ഏറ്റെടുക്കല്‍ നടപടി ഹാരിസണ്‍ മലയാളം വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം.

https://dailynewslive.in/ മുഖ്യമന്ത്രിയെ പടനായകനെന്ന് പുകഴ്ത്തി വീണ്ടും പാട്ട്. സംസ്ഥാന സെക്രട്ടേറിയേറ്റിലെ ഇടത് സംഘടനയുടെ സുവര്‍ണ്ണ ജൂബിലി മന്ദിരം ഉദ്ഘാടനത്തിന്റെ ഭാഗമായി തയ്യാറാക്കിയതാണ് ഗാനം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ 100 വനിതകള്‍ ചേര്‍ന്ന് നാളെ ഈ ഗാനം ആലപിക്കും. ധനകാര്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്‍ പൂവത്തൂര്‍ ചിത്രസേനന്‍ രചിച്ച ഗാനത്തിന് നിയമവകുപ്പിലെ അസിസ്റ്റന്റ് സെക്രട്ടറി വിമലാണ് സംഗീതം നല്‍കിയത്.

https://dailynewslive.in/ സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം. ചെക്ക് പോസ്റ്റുവഴി വ്യാപകമായ കൈക്കൂലി വാങ്ങുന്നവെന്ന വിജിലന്‍സ് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആലോചന. ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാര്‍ശ ഗതാഗത കമ്മീഷണര്‍ സര്‍ക്കാറിന് സമര്‍പ്പിക്കും.

https://dailynewslive.in/ വിദ്വേഷ പരാമര്‍ശ കേസില്‍ പി.സി. ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം. കോട്ടയം സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരുന്നു. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ജനുവരി ആറിന് പി സി ജോര്‍ജ് ഒരു ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.

https://dailynewslive.in/ അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടു കൊടുക്കാനുള്ള ഉത്തരവിനെതിരെ മകള്‍ ആശാ ലോറന്‍സ് നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. എല്ലാ വശവും പരിശോധിച്ചാണ് ഹൈക്കോടതി നടപടി എന്ന് കോടതി പറഞ്ഞു. ക്രിസ്തുമത വിശ്വാസികള്‍ക്ക് മൃതദേഹം മെഡിക്കല്‍ പഠനത്തിന് നല്‍കുന്നതില്‍ വിലക്കില്ലല്ലോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു കോടതി അപ്പീല്‍ തള്ളിയത്.

https://dailynewslive.in/ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും വൈദ്യുതാഘാതമേറ്റു അയ്യപ്പഭക്തന്‍ മരിച്ചു. പത്തനംതിട്ട വടശ്ശേരിക്കരയിലാണ് സംഭവം. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി നാഗരാജു രാജപ്പന്‍ (54) ആണ് മരിച്ചത്. മകരജ്യോതി ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രക്കിടെയാണ് അപകടം നടന്നത്.

https://dailynewslive.in/ ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് കുഞ്ഞിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

https://dailynewslive.in/ പ്രമാദമായ ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീംകോടതിയില്‍ നിന്നും ജാമ്യം. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്ന അനുശാന്തിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിക്ക് ജാമ്യ ഉപാധികള്‍ തീരുമാനിക്കാം. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണ് ഇടപെടലെന്നും സുപ്രീംകോടതി അറിയിച്ചു.

https://dailynewslive.in/ തൃശൂര്‍ പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനില്‍ ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കള്‍ക്ക് വെട്ടേറ്റു. രാത്രി ഒരുമണിയോടെയാണ് സംഭവം ഉണ്ടായത്. മാരായ്ക്കല്‍ സ്വദേശി പ്രജോദ്, പീച്ചി സ്വദേശികളായ രാഹുല്‍, പ്രിന്‍സ് എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. പീച്ചി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

https://dailynewslive.in/ നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് തുടര്‍ച്ചയായി നടത്തിയ അവഹേളനം സഹിക്ക വയ്യാതെ മലപ്പുറത്ത് ജീവനൊടുക്കിയ ഷഹാനയുടെ മൃതദേഹം ഖബറടക്കി. കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം. ഇന്നലെ രാവിലെ പത്ത് മണിയോടെ മുംതാസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും എതിരായ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

https://dailynewslive.in/ കൊണ്ടോട്ടിയില്‍ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ബന്ധുക്കളുടെ മൊഴിയെടുത്തു. ഭര്‍ത്താവിന്റേയും കുടുംബത്തിന്റേയും മാനസിക പീഡനമാണ് ഷഹാന മുംതാസിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കി. നിറത്തെച്ചൊല്ലി ഷഹാനയെ ഭര്‍ത്താവ് എപ്പോഴും കളിയാക്കിയിരുന്നതായും മരണം സംബന്ധിച്ച് രേഖാ മൂലം പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.

https://dailynewslive.in/ പെരിയ ഇരട്ടക്കൊലക്കേസില്‍ നിയമ പോരാട്ടത്തിനായി വീണ്ടും സിപിഎം പണപ്പിരിവ്. സ്പെഷ്യല്‍ ഫണ്ട് എന്ന പേരിലാണ് പെരിയ ഇരട്ട കൊലപാതകത്തിലെ നിയമ പോരാട്ടത്തിനായി സിപിഎം പണം പിരിക്കുന്നത്. ജില്ലയിലെ ഓരോ അംഗവും 500 രൂപ വീതം നല്‍കണം. ഈ മാസം ഫണ്ട് പിരിവ് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

https://dailynewslive.in/ ശബരിമലയില്‍ തിരുവാഭരണ വിഭൂഷതിനായ അയ്യപ്പനെ കാണാന്‍ ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ അവസരം. ഇന്നലെ മകരവിളക്ക് ദര്‍ശനം പൂര്‍ത്തിയാക്കിയവരില്‍ ബഹുഭൂരിഭാഗം പേരും സന്നിധാനത്ത് നിന്ന് മടങ്ങി. മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ശബരിമലയില്‍ എത്തിയ ഭക്തരുടെ എണ്ണം 14 ലക്ഷം കടന്നതായി ദേവസ്വം അറിയിച്ചിട്ടുണ്ട്.

https://dailynewslive.in/ കരുളായി വനത്തില്‍ ആദിവാസി യുവാവ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മുത്തേടത്തുണ്ടായ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി(52)യാണ് ബുധനാഴ്ച രാവിലെ മരിച്ചത്.

https://dailynewslive.in/ ഇടുക്കി കാഞ്ഞാര്‍- പുള്ളിക്കാനം റോഡില്‍ അയ്യപ്പന്മാര്‍ വന്ന ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് 17 പേര്‍ക്ക് പരിക്ക്. മകരവിളക്ക് തൊഴുത് മടങ്ങിയ അയ്യപ്പഭക്തരാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാവിലെ 9.50 ഓടെയാണ് അപകടമുണ്ടായത്. വാഹനത്തില്‍ 20 പേരുണ്ടായിരുന്നു..

https://dailynewslive.in/ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ചുള്ള പ്രസംഗത്തിലെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സമസ്ത നേതാക്കള്‍. പാണക്കാട്ട് നടന്ന ചര്‍ച്ചയിലെ തീരുമാനമാണ് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതെന്നും എന്നാല്‍ ഐക്യത്തിനുവേണ്ടി ഖേദപ്രകടനം നടത്തുകയാണെന്നും നേതാക്കള്‍ പറഞ്ഞു. ഉമര്‍ ഫൈസി മുക്കം, ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തല്ലൂര്‍ എന്നിവരാണ് ഖേദം പ്രകടിപ്പിച്ച് സംയുക്തമായി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.

https://dailynewslive.in/ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ 13 മാത് തൃശ്ശൂര്‍ ജില്ല സമ്മേളനവും, സമര പ്രഖ്യാപന കണ്‍വെന്‍ഷനും നാളെ. തൃശൂര്‍ ടൗണ്‍ഹാളില്‍ വൈകീട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം മുന്‍ ലേബര്‍ വകുപ്പ് മന്ത്രി ശ്രീ.ഷിബു ബേബി ജോണ്‍ ഉദ്്ഘാടനം ചെയ്യും. യു.എന്‍. എ ഇന്റര്‍നാഷണല്‍ അധ്യക്ഷന്‍ ശ്രീ.ജാസ്മിന്‍ഷാ, ദേശീയ സെക്രട്ടറി സുധീപ്.എം.വി , സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, സംസ്ഥാന സെക്രട്ടറി അജയ് വിശ്വംബരന്‍, വര്‍ക്കിംഗ് സെക്രട്ടറി നിതിന്‍മോന്‍ സണ്ണി, സംസ്ഥാന ട്രഷറര്‍ ദിവ്യ.ഇ.എസ്, അദ്ധ്യാപക വിഭാഗം സംസ്ഥാന പ്രസിഡന്റ് തോമസ് വര്‍ഗ്ഗീസ് , സെക്രട്ടറി നീത. വി.എം. എന്നിവര്‍ പങ്കെടുത്തു സംസാരിക്കും.

https://dailynewslive.in/ പസഫിക്ക് സമുദ്രത്തില്‍ ലാനിനയുടെ സൂചനയെന്ന് കാലാവസ്ഥ വിദഗ്ധര്‍. അറബിക്കടലില്‍ ആഗോള മഴപാത്തിയുടെ സാന്നിധ്യമുണ്ട്. മാലിദ്വീപിനും ഭൂമധ്യ രേഖക്കും സമീപം ചക്രവാതചുഴിയുണ്ടെന്നും കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

https://dailynewslive.in/ സൗദിയിലെ റിയാദ് ഇസ്‌കാനിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് വീണ്ടും മാറ്റിവെച്ചു. സൂക്ഷ്മപരിശോധനക്കും കൂടുതല്‍ പഠനത്തിനും സമയം ആവശ്യമാണെന്ന് കോടതി അറിയിച്ചു.

https://dailynewslive.in/ കാര്‍ വാങ്ങുന്നതിന് മുമ്പ് പാര്‍ക്കിംഗ് സ്ഥലത്തിന്റെ ലഭ്യത തെളിയിക്കാന്‍ വ്യക്തികളോട് ആവശ്യപ്പെടുന്ന സുപ്രധാന നിര്‍ദേശം മഹാരാഷ്ട്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. നഗരപ്രദേശങ്ങളിലെ വര്‍ധിച്ചുവരുന്ന വാഹനത്തിരക്കിന്റെ പ്രശ്നം പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നടപടി.

https://dailynewslive.in/ അരവിന്ദ് കെജ്രിവാളിന് ഖലിസ്ഥാന്‍ അനുകൂലികളുടെ ഭീഷണിയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് കെജ്രിവാളിന്റെ സുരക്ഷ ശക്തമാക്കി. മദ്യ നയക്കേസില്‍ ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ വിചാരണ ചെയ്യാന്‍ ഇ ഡി ക്ക് അനുമതി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

https://dailynewslive.in/ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിയ്ക്കും. വരാനിരിക്കുന്ന ദില്ലി നിയമ സഭാ തെരഞ്ഞെടുപ്പില്‍ ദില്ലി നിയോജക മണ്ഡലത്തില്‍ നിന്നാണ് അരവിന്ദ് കെജ്രിവാള്‍ മത്സരിക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് വാല്‍മീകി, ഹനുമാന്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ദൈവാനുഗ്രഹം തേടുമെന്നും അരവിന്ദ് കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ രാജ്യതലസ്ഥാനമായ ദില്ലിയിലും പരിസരപ്രദേശങ്ങളിലും കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ വൈകുകയും ഏഴ് വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. ദില്ലിയിലേക്കുള്ള 26 ട്രെയിനുകളും വൈകി ഓടുന്നതിനാല്‍ ആറ് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

https://dailynewslive.in/ ജമ്മു ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ കൊട്രങ്ക പ്രദേശത്തെ ബദാല്‍ ഗ്രാമത്തില്‍ അജ്ഞാത രോഗത്തെ തുടര്‍ന്ന് രണ്ടുപേര്‍ കൂടി മരിച്ചു. 24 മണിക്കൂറിനുള്ളില്‍ ആറ് വയസ്സുകാരിയും 62കാരനുമാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഡിസംബര്‍ മുതല്‍ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 14ആയി. ദുരൂഹ രോഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബദാല്‍ സന്ദര്‍ശിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ രാജ്യം ഇന്ന് കരസേനാ ദിനം ആചരിക്കും. പുണെയിലാണ് ഇത്തവണ ആഘോഷം. കരസേനയുടെ ആറു വിഭാഗങ്ങള്‍ ആഘോഷത്തിന്റെ ഭാഗമായ പരേഡില്‍ അണിനിരക്കും. കരസേനയുടെ ശക്തി വിളിച്ചോതുന്ന വിവിധ റെജിമെന്റുകളുടെ അഭ്യാസ പ്രകടനവും ആഘോഷത്തിന് മാറ്റ് കൂട്ടും. നേപ്പാള്‍ സൈന്യത്തിന്റെ ബാന്‍ഡും ചടങ്ങില്‍ പങ്കെടുക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് പരിപാടിയിലെ മുഖ്യാതിഥി.

https://dailynewslive.in/ കോണ്‍ഗ്രസിന്റെ രാജ്യതലസ്ഥാനത്തെ പുതിയ ആസ്ഥാനമന്ദിരമായ ‘ഇന്ദിരാ ഭവന്‍’ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ ഒന്‍പതിനായിരുന്നു ഉദ്ഘാടനചടങ്ങ്.

https://dailynewslive.in/ രാമക്ഷേത്രം നിര്‍മ്മിച്ചതിന് ശേഷമാണ് ഇന്ത്യയ്ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന ഭാഗവതിന്റെ വാദം എല്ലാ ഇന്ത്യക്കാരെയും അനാദരിക്കുന്നതാണെന്ന് രാഹുല്‍ വ്യക്തമാക്കി. ദില്ലിയില്‍ കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരമായ ഇന്ദിരാഭവന്‍ ഉദ്ഘാടനം ചെയ്ത ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.

https://dailynewslive.in/ തദ്ദേശീയമായി നിര്‍മിച്ച രണ്ട് മുന്‍നിര കപ്പലുകളും ഒരു അന്തര്‍വാഹിനിയും രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മിസൈല്‍ നശീകരണ കപ്പലുകളായ ഐഎന്‍എസ് സൂറത്ത്, സ്റ്റെല്‍ത്ത് യുദ്ധക്കപ്പലായ ഐഎന്‍എസ് നീലഗിരി, അന്തര്‍വാഹിനി ഐഎന്‍എസ് വാഗ്ഷീര്‍ എന്നിയവയാണ് കമ്മീഷന്‍ ചെയ്തവ.

https://dailynewslive.in/ ലോസ് ആഞ്ജലിസില്‍ നാശം വിതച്ച മാരകമായ കാട്ടുതീയെത്തുടര്‍ന്ന് ഓസ്‌കാര്‍ അവാര്‍ഡ് ദാന ചടങ്ങ് റദ്ദാക്കിയേക്കാമെന്ന സൂചന നല്‍കി റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഓസ്‌കാറിന്റെ 96 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലുളള സംഭവം.

https://dailynewslive.in/ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഓഹരി വിപണിയായ സൗദി അറേബ്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റിലേക്ക് കടന്നു വരുന്ന കമ്പനികളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ വര്‍ഷം ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറുകള്‍ നടന്നത് സൗദി ഓഹരി വിപണിയിലാണ്. 42 കമ്പനികളാണ് ലിസ്റ്റ് ചെയ്തത്. ജിസിസി രാജ്യങ്ങളിലെ സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ കഴിഞ്ഞ വര്‍ഷം ആകെ ലിസ്റ്റ് ചെയ്തത് 53 കമ്പനികളാണ്. ഐപിഒകളുടെ എണ്ണത്തില്‍ സൗദി ലോകത്തില്‍ ഏഴാം സ്ഥാനത്തായിരുന്നു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ വിപണികളുടെ മൂല്യം കഴിഞ്ഞ വര്‍ഷം 12.9 ബില്യണ്‍ ഡോളറാണ് (11,000 കോടി രൂപ). സൗദി വിപണിയുടെ മൂല്യം 4.1 ബില്യണ്‍ ഡോളറും. 239 കമ്പനികളാണ് സൗദി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഏഴ് ഐപിഒ ലിസ്റ്റിംഗ് നടന്ന യുഎഇ വിപണിയാണ് രണ്ടാം സ്ഥാനത്ത്. അതേസമയം, വിപണി മൂല്യത്തില്‍ 6.2 ബില്യണ്‍ ഡോളറുമായി യു.എ.ഇ ഗള്‍ഫ് മേഖലയില്‍ രണ്ടാം സ്ഥാനത്താണ്. ജിസിസി വിപണികളുടെ മൊത്തം മൂല്യത്തിന്റെ 47.8 ശതമാനം യുഎഇയിലാണ്. പുതിയ ലിസ്റ്റിംഗില്‍ മൂന്നാം സ്ഥാനത്ത് ഒമാനാണ്. മൂന്നു കമ്പനികളാണ് ലിസ്റ്റ് ചെയ്തത്. 2.5 ബില്യണ്‍ ഡോളറാണ് വിപണി മൂല്യം. ഒരോ ഐപിഒ കള്‍ വീതമുണ്ടായ കുവൈത്ത്, ബഹറൈന്‍ മാര്‍ക്കറ്റുകളാണ് പിന്നിലുള്ളത്.

https://dailynewslive.in/ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് മാതൃ കമ്പനിയായ മെറ്റ. ക്യാമറ ഇഫക്ടുകള്‍: നിങ്ങള്‍ വീഡിയോയോ ഫോട്ടോയോ എടുക്കുമ്പോഴും ചാറ്റ് വഴി അടക്കുമ്പോഴും 30 ബാക്ക്ഗ്രൗണ്ടുകള്‍ ഉപയോഗിക്കാം. ഈ ഫില്‍ട്ടറുകളും ഇഫക്ടുകളും നിങ്ങളുടെ ഫോട്ടോകളുടെയും വീഡിയോകളുടേയും മുഖച്ഛായ മാറ്റും. സെല്‍ഫി സ്റ്റിക്കറുകള്‍: ഇനി മുതല്‍ നിങ്ങള്‍ക്ക് സെല്‍ഫി ചിത്രങ്ങള്‍ സ്റ്റിക്കറുകളാക്കി മാറ്റാം. ഇതിനായി ക്രിയേറ്റ് സ്റ്റിക്കര്‍ എന്ന ഐക്കണ്‍ തെരഞ്ഞെടുക്കുക. അതില്‍ കാണുന്ന ക്യാമറ ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് സെല്‍ഫിയെടുക്കാം. ഇതിനെ സ്റ്റിക്കറാക്കി മാറ്റുകയും ചെയ്യാം. ഷെയര്‍ എ സ്റ്റിക്കര്‍ പാക്ക്: നിങ്ങളുടെ സുഹൃത്തുക്കള്‍ ഇഷ്ടപ്പെടുന്ന സ്റ്റിക്കര്‍ പാക്കുകള്‍ കാണുകയാണെങ്കില്‍ അവ ഇനി മുതല്‍ ചാറ്റ് വഴി നേരിട്ട് അയച്ചുകൊടുക്കാനാകും. ക്വിക്കര്‍ റിയാക്ഷനുകള്‍: നിങ്ങള്‍ക്ക് ലഭിക്കുന്ന ഒരു മെസേജിന് ക്വിക്ക് റിയാക്ഷന്‍ നല്‍കാനുള്ള ഓപ്ഷന്‍ നിലവില്‍ വാട്സ്ആപ്പിലുണ്ട്. മെസേജില്‍ ഡബിള്‍ ടാപ് ചെയ്താല്‍ ഇനി മുതല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച റിയാക്ഷനുകള്‍ സ്‌ക്രോള്‍ ചെയ്ത് കാണാന്‍ സാധിക്കും.

https://dailynewslive.in/ രജനികാന്ത് ആരാധകര്‍ ആഘോഷമാക്കിയ ചിത്രമായിരുന്നു 2023 ല്‍ പുറത്തിറങ്ങിയ ‘ജയിലര്‍’. ബീസ്റ്റ് എന്ന സിനിമയ്ക്ക് ശേഷം സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം. സിനിമയുടെ രണ്ടാം ഭാഗം നിര്‍മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചാണ് പ്രഖ്യാപനം. നിമിഷ നേരം കൊണ്ടാണ് ജയിലര്‍ 2 ടീസര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. രജനികാന്തിനൊപ്പം നെല്‍സണ്‍, അനിരുദ്ധ് എന്നിവരെയും ടീസറില്‍ കാണാം. അനിരുദ്ധ് രവിചന്ദര്‍ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് സിനിമയുടെ നിര്‍മാണം. ജയിലര്‍ സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. ഇത് കഴിഞ്ഞാലുടന്‍ ജയിലര്‍ 2 വില്‍ ജോയിന്‍ ചെയ്യും.

https://dailynewslive.in/ മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ‘ലൗലി’ ഏപ്രില്‍ നാലിന് റിലീസിനായി ഒരുങ്ങുകയാണ്. ഒരു ആനിമേറ്റഡ് ക്യാരക്ടര്‍ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും ‘ലൗലി’യ്ക്കുണ്ട്. മാത്യു തോമസ് നായകനായെത്തുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് ഒരു ഈച്ചയാണെന്നതാണ് ശ്രദ്ധേയം. ദിലീഷ് കരുണാകരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. ഒരു വലിയ ഈച്ചയുടെ മുന്നില്‍ ഒരു കുഞ്ഞ് മനുഷ്യന്‍ നില്‍ക്കുന്നതായിട്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണിച്ചിരുന്നത്. മാത്യു തോമസിനെ കൂടാതെ മനോജ് കെ.ജയന്‍, കെ.പി.എ.സി ലീല തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സംവിധായകന്‍ ആഷിഖ് അബുവാണ്.

https://dailynewslive.in/ ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ ഭാഗമായ ആംപിയര്‍, മാഗ്നസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ നിയോ വേരിയന്റ് പുറത്തിറക്കി. 79,999 രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില. ആംപിയറിന്റെ നിരയില്‍ സ്‌കൂട്ടറിന്റെ നിലവിലുള്ള ഇഎക്സ് വേരിയന്റിന് പകരം മാഗ്നസ് നിയോ എത്തും. നിയോ മറ്റ് വകഭേദങ്ങളുമായി കാഴ്ചയില്‍ വളരെ സാമ്യമുള്ളതാണ്. ഇതിന് ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീമാണുള്ളത്. 2.3 കിലോവാട്ട്അവര്‍ എല്‍ഇപി ബാറ്ററിയാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 90 മുതല്‍ 100 കിലോമീറ്റര്‍ വരെ റിയല്‍ റേഞ്ച് നല്‍കുമെന്ന് ആമ്പിയര്‍ അവകാശപ്പെടുന്നു. മാഗ്നസ് നിയോ ഈ മാസം അവസാനത്തോടെ ആമ്പിയര്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങും. അഞ്ച് വര്‍ഷം അല്ലെങ്കില്‍ 75,000 കിലോമീറ്റര്‍ ബാറ്ററി വാറന്റിയോടെ ആമ്പിയര്‍ മാഗ്നസ് നിയോ വാഗ്ദാനം ചെയ്യുന്നു. സ്‌കൂട്ടര്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 5 മുതല്‍ 6 മണിക്കൂര്‍ വരെ എടുക്കും. കറുപ്പ്, നീല, ചുവപ്പ്, വെള്ള, ചാര നിറങ്ങളില്‍ ഈ സ്‌കൂട്ടര്‍ വരുന്നു.

https://dailynewslive.in/ ആധുനിക കേരളത്തിന്റെ രാഷ്ട്രീയചരിത്രവും സാംസ്‌കാരികചരിത്രവും പ്രാദേശികചരിത്രവും നിര്‍മ്മിക്കുന്നതില്‍ ഒച്ചപ്പാടും ബഹളവുമൊന്നുമുണ്ടാക്കാതെ താന്താങ്ങളുടേതായ പങ്കുവഹിച്ച, ഏറെയൊന്നും അറിയപ്പെടാത്ത വലിയ മനുഷ്യരുടെ ജീവിതത്തിന്റെ യഥാതഥ ചിത്രങ്ങള്‍. തീക്ഷ്ണമായ അനുഭവങ്ങള്‍കൊണ്ടും വേറിട്ട ജീവിതംകൊണ്ടും ശ്രദ്ധേയരായ ജലമനുഷ്യന്‍ കുണ്ടങ്കുഴി കുഞ്ഞമ്പുവേട്ടന്‍ മുതല്‍ എം.ടിയുടെ നാലുകെട്ടിലെ യൂസുപ്പ് വരെ മറക്കാനാവാത്ത നാല്‍പ്പതു മനുഷ്യരുടെ ജീവിതക്കാഴ്ചകള്‍. ‘മനിതര്‍കാലം’. ബിജു മുത്തത്തി. മാതൃഭൂമി. വില 357 രൂപ.

https://dailynewslive.in/ ഫൈബര്‍ സമൃദ്ധമായ ഭക്ഷണങ്ങള്‍ ിഷാദ ലക്ഷണങ്ങളെ വരെ കുറയ്ക്കുമെന്ന് വിദ്ഗധര്‍ പറയുന്നു. വിഷാദരോഗത്തിന് തെറാപ്പിയും മരുന്നുകളും ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ സഹായം അനിവാര്യമാണെങ്കിലും ഭക്ഷണക്രമവും ഒരു പങ്കു വഹിക്കുന്നുണ്ട്. അടുത്തിടെ 18 പഠനങ്ങള്‍ വിലയിരുത്തി നടത്തിയ റിവ്യൂ പഠനത്തില്‍ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് വിഷാദരോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ന്യൂട്രീഷണല്‍ ന്യൂറോ സയന്‍സ് ജേണലില്‍ ഈ വിശകലനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഷാദം തടയാന്‍ സഹായിക്കുന്ന സെറോടോണിന്‍ എന്ന ഹോര്‍മോണ്‍ (മാനസികാവസ്ഥ, ഓര്‍മ്മ, പഠനം, ഉറക്കം എന്നിവയെ ബാധിക്കുന്ന ഒരു ന്യൂറോ ട്രാന്‍സ്മിറ്റര്‍) ഭൂരിഭാഗവും കുടലില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. നാരുകള്‍ കുടല്‍ സൂക്ഷ്മാണുക്കളെ മെച്ചപ്പെടുത്തുകയും കുടലിലെ സെറോടോണിന്‍ ഉല്‍പാദനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ഉയര്‍ന്ന നാരുകള്‍ അടങ്ങിയ ഭക്ഷണക്രമം സെറോടോണിന്‍ ഉല്‍പാദനം മെച്ചപ്പെടുത്തുകയും വൈകാരികവും മാനസികവുമായ ആരോഗ്യം കൂടുതല്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ഓട്സ്, ആപ്പിള്‍, വാഴപ്പഴം, കാരറ്റ്, ബീറ്റ്റൂട്ട്, ബ്രോക്കോളി, കാലെ, ചീര തുടങ്ങിയവ അവയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പയര്‍, ബീന്‍സ്, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയും നാരുകളുടെ മികച്ച ഉറവിടങ്ങളാണ്. ക്വിനോവ, ചിയ വിത്തുകള്‍, ഫ്ളാക്സ് സീഡുകള്‍, ചില നട്സ് എന്നിവയും ഭക്ഷണക്രമത്തില്‍ ചേര്‍ക്കുന്നത് നാരുകളുടെ ലഭ്യത വര്‍ധിപ്പിക്കും. വിഷാദരോഗത്തിന് ഭക്ഷണക്രമം ഒരു പരിഹാരമല്ലെങ്കിലും. ചില പോഷകങ്ങള്‍ വിഷാദരോഗമുള്ളവര്‍ക്ക് മെച്ചപ്പെട്ട തോന്നാന്‍ ഉണ്ടാക്കും. വിഷാദരോഗം ചികിത്സിക്കുന്നതിനും ഇത് സഹായിക്കുന്നു. വിറ്റാമിന്‍ ഡി, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ഫോളേറ്റ്, ബി വിറ്റാമിനുകള്‍, ഫ്ലേവനോയ്ഡുകള്‍ എന്നിവ വിഷാദരോഗം നിയന്ത്രിക്കുന്നതില്‍ പങ്കു വഹിക്കുന്ന മറ്റ് ചില പോഷകങ്ങളാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *