Untitled design 2025 01 05T121325.387

മലേഷ്യയിലേക്ക് പോകേണ്ട യാത്രക്കാര്‍ പൈലറ്റിന്‍റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനെതുടര്‍ന്ന്  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ  കുടുങ്ങി. ഇന്നലെ  രാത്രി 11 ന് മലേഷ്യയിലേക്ക് മലിൻഡോ വിമാനത്തിൽ പോകേണ്ടിയിരുന്ന 140 യാത്രക്കാരാണ് കുടുങ്ങിയത്. ഇതേ തുടര്‍ന്ന് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. മറ്റൊരു പൈലറ്റ് എത്തി ഇന്ന് വൈകിട്ട് അഞ്ചിന് മാത്രമേ യാത്രക്കാരെ മലേഷ്യയിലേക്ക് കൊണ്ടുപോകുകയുള്ളു. ഒരു പൈലറ്റിന് നിശ്ചിത സമയം മാത്രമാണ് വിമാനം പറത്താൻ അനുമതിയുള്ളത്. മെലിന്‍ഡോ എയര്‍ പോലുള്ള വിമാന കമ്പനികള്‍ക്ക് പ്രധാന സ്ഥലങ്ങളിൽ അല്ലാതെ രണ്ടിൽ കൂടുതൽ പൈലറ്റുമാര്‍ ക്യാമ്പ് ചെയ്യാറുമില്ല.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *