നാവിന്റെ സവിശേഷതകള്‍ നോക്കി നമ്മുടെ ആരോഗ്യാവസ്ഥ എങ്ങനെയെന്ന് പരിശോധിക്കാനാകും. പോഷകക്കുറവു മുതല്‍ രക്തയോട്ടം കുറയുന്നതു വരെ നാവ് പരിശോധിക്കുന്നതിലൂടെ തിരിച്ചറിയാന്‍ സാധിക്കും. നാവിന് പുറമെ വെളുത്ത നിറത്തില്‍ കോട്ടിങ് കാണപ്പെടാറുണ്ടോ? ഇത് ബാക്ടീരിയ വളര്‍ച്ചയുടെ ലക്ഷണമാണ്. നിര്‍ജ്ജലീകരണം, ശുചിത്വമില്ലായ്മ, വായിലൂടെ ശ്വസിക്കുന്നത് ഇവയെല്ലാം നാവില്‍ ഇത്തരത്തിലൊരു കോട്ടിങ് ഉണ്ടാകാന്‍ കാരണമാകാം. ഡയറ്റില്‍ ഇഞ്ചി ചായ ഉള്‍പ്പെടുത്തുന്നത് ബാക്ടീരിയ ബാധ കുറയ്ക്കാന്‍ സഹായിക്കും. ഇഞ്ചി ഉമിനീര്‍ ഉല്‍പാനത്തെ ഉത്തേജിപ്പിക്കുകയും നാവില്‍ നിന്ന് വായില്‍ നിന്ന് ദോഷകരമായ ബാക്ടീരിയകളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു. നാവില്‍ ഇടയ്ക്ക് ചുവന്ന ചെറിയ കുമിളകള്‍ അല്ലെങ്കില്‍ കുത്തുകള്‍ വരുന്നതായി നിരീക്ഷിച്ചിട്ടുണ്ടോ? ഇത് ശരീരത്തിനുള്ളിലെ അമിതമായ ചൂടിനെയാകാം സൂചിപ്പിക്കുന്നത്. വളരെ ചൂടുള്ള ഭക്ഷണം കഴിക്കുമ്പോഴും നാവില്‍ ഇത്തരത്തില്‍ ചുവന്ന കുത്തുകള്‍ ഉണ്ടാകാം. നാവിന് തെളിഞ്ഞ ചുവന്ന നിറം അല്ലെങ്കില്‍ നീര് വെക്കുന്നത് ശരീരത്തിലെ ഇരുമ്പിന്റെ കുറവിനെ സൂചിപ്പിക്കാം. കൂടാതെ നാവിലേക്ക് ഓക്‌സിജന്‍ സഞ്ചാരം കുറയുന്നതും നാവില്‍ നീര് വെക്കാന്‍ കാരണമായേക്കാം. ബീറ്റ്‌റൂട്ടും നെല്ലിക്കയും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിന്റെ ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും. കൂടാതെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കുകയും, ഇരുമ്പിന്റെ അഭാവം കുറയ്ക്കുകയും ചെയ്യും. ശരീരത്തിലെ രക്തയോട്ടം കുറയുന്നതിന്റെ സൂചനയായി നാവിന് നീലകലര്‍ന്ന പര്‍പ്പിള്‍ നിറം ഉണ്ടാകാം. കൂടാതെ വായുടെ ശുചിത്വമില്ലായ്മ, വിറ്റാമിന്‍ ബി2ന്റെ കുറവും ഇതിന് കാരണമാകാം. പാപ്പില്ലെകളാണ് നാവിനെ പരുക്കനാക്കുന്നത്. ഇത് നശിക്കുന്നതുകൊണ്ട് നാവ് മിനുസമുള്ളതാകുന്നത്. ചില അവശ്യ പോഷകങ്ങളുടെ കുറവും പുവലിയുമാണ് നാവിലെ പാപ്പില്ലെകള്‍ നശിക്കാന്‍ കാണമാകുന്നത്.