3 26

അല്ലു അര്‍ജുന്‍ നായകനായ ‘പുഷ്പ 2’ ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ പുതിയ നാഴികകല്ല് പിന്നിട്ടിരിക്കുന്നു. ആഗോള ബോക്‌സോഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ചിത്രം എന്ന റെക്കോഡാണ് പുഷ്പ 2 ഇപ്പോള്‍ നേടിയിരിക്കുന്നത്. പുഷ്പയ്ക്ക് മുന്നില്‍ ബാക്കിയുള്ളത് ബാഹുബലി 2വും ദംഗലും മാത്രമാണ്. റിലീസായി 12 ദിവസത്തിനുള്ളില്‍ പുഷ്പ 2 ആഗോള കളക്ഷനില്‍ എസ്എസ് രാജമൌലിയുടെ ആര്‍ആര്‍ആര്‍ (1230 കോടി) കെജിഎഫ് 2 (1215 കോടി) എന്നിവയുടെ കളക്ഷനെ മറികടന്നിരിക്കുകയാണ്. ഇപ്പോള്‍ ആമീര്‍ ഖാന്‍ നായകനായ ദംഗല്‍ 2000 കോടി, രജമൌലി തന്നെ സംവിധാനം ചെയ്ത ബാഹുബലി 2 1790 കോടി എന്നിവ മാത്രമാണ് പുഷ്പ 2വിന് മുന്നിലുള്ളത്. പുഷ്പ 2 ബാഹുബലി 2 കളക്ഷന്‍ മറികടന്നേക്കും എന്നാണ് വിവരം. ഇന്ത്യയില്‍ മൊത്തം കളക്ഷന്‍ 1000 കോടിയിലേക്ക് അടുക്കുകയാണ് പുഷ്പ 2വിന്റെത്. അതേ സമയം പുഷ്പ 2 ഹിന്ദി കളക്ഷന്‍ 500 കോടി കടന്നിട്ടുണ്ട്. ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ച ഹിന്ദി ചിത്രങ്ങള്‍ വെറും 7 എണ്ണമാണ്. അതില്‍ തന്നെ ഏറ്റവും വേഗത്തില്‍ 500 കോടി നേട്ടം കൈവരിക്കുന്ന ചിത്രമായി പുഷ്പ 2 മാറിക്കഴിഞ്ഞു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *