S2 yt cover

https://dailynewslive.in/ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിലേക്കെന്ന് സൂചനകള്‍. സഖ്യത്തിന്റെ നേതൃത്വം മമത ബാനര്‍ജിയെ ഏല്‍പിക്കണമെന്നും കോണ്‍ഗ്രസിന്റെ എതിര്‍പ്പ് കാര്യമാക്കേണ്ടതില്ലെന്നും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞു. നേരത്തെ എന്‍സിപി നേതാവ് ശരദ് പവാറും മമത ബാനര്‍ജിക്ക് പിന്തുണ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ മമത ബാനര്‍ജിയും താല്‍പര്യമറിയിച്ചിരുന്നു. സുപ്രധാന തിരഞ്ഞെടുപ്പുകളില്‍ കാര്യമായ നേട്ടം ഉണ്ടാക്കാന്‍ സാധിക്കാത്ത കോണ്‍ഗ്രസില്‍ നിന്ന് ഇന്ത്യ സഖ്യത്തിന്റെ ചുമതല മാറ്റുക എന്നതാണ് ഇപ്പോള്‍ സഖ്യത്തിലെ മറ്റു പാര്‍ട്ടി നേതാക്കളും ലക്ഷ്യം വെക്കുന്നതും.

https://dailynewslive.in/ തലസ്ഥാനത്ത് സിപിഎം വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തിനായി റോഡ് അടച്ചുകെട്ടിയത് കോടതിലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി. മുന്‍ ഉത്തരവുകളുടെ ലംഘനമാണിതെന്നും ആരൊക്കെയാണ് ഈ യോഗത്തില്‍ പങ്കെടുത്തതെന്നെന്നും ഇങ്ങനെ ചെയ്യാന്‍ സംഘാടകര്‍ക്ക് ആരാണ് അനുമതി കൊടുക്കുന്നതെന്നും കോടതി ചോദിച്ചു. ഇത്തരം യോഗങ്ങള്‍ക്ക് എവിടെ നിന്നാണ് വൈദ്യുതി കിട്ടുന്നതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഡിസംബര്‍ 9 ലെ വിജയി : രജി, മണലുവിള, വെണ്‍പകല്‍ പോസ്റ്റ്, തിരുവനന്തപുരം*

https://dailynewslive.in/ ആലപ്പുഴ ജില്ലയിലെ തുറവൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മുഖ്യമന്ത്രി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തുടങ്ങിയവരുടെ ഫോട്ടോ പതിച്ച് ഫ്ലക്‌സ് ബോര്‍ഡ് വച്ചതിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ക്ഷേത്രങ്ങളുടെ ചുമതലക്കാരനും ട്രസ്റ്റിയുമാണെന്നും അല്ലാതെ ഉടമസ്ഥനല്ലെന്നും കോടതി പറഞ്ഞു. ഫ്ലക്‌സിന് മുടക്കുന്ന കാശ് അന്നദാനത്തിന് മുടക്കിയാല്‍ അയ്യപ്പഭക്തര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുമെന്നും ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ പറഞ്ഞു.

https://dailynewslive.in/ വൈദ്യുതി നിരക്കില്‍ 7500 കോടിയുടെ അധിക ഭാരം ജനങ്ങള്‍ക്ക് മേലെ പിണറായി വിജയന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ തയാറാണ്. എന്നിട്ടും അദാനിമാര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

https://dailynewslive.in/ പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കിയെന്നും എന്നാല്‍ തനിക്ക് മാത്രം ചുമതലയൊന്നും തന്നില്ലെന്നും ചാണ്ടി ഉമ്മന്‍. അന്ന് പറയേണ്ടെന്ന് കരുതിയതാണെന്നും ഇപ്പോഴും കൂടുതല്‍ കാര്യങ്ങള്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി പുനഃസംഘടനയില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം കിട്ടണമെന്നും കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറണം എന്ന അഭിപ്രായമില്ലെന്നും പറഞ്ഞ ചാണ്ടി ഉമ്മന്‍ അത് ചര്‍ച്ച ചെയ്യാന്‍ പോലും പാടില്ലെന്നും എല്ലാവരെയും ചേര്‍ത്തുപിടിച്ചു കൊണ്ടുപോകണമെന്നും കൂട്ടിച്ചേര്‍ത്തു.

*‘Unskippable’ കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ചാണ്ടി ഉമ്മന്റെ മനസ്സില്‍ തറച്ച കാര്യങ്ങളാകും പറഞ്ഞതെന്നും ചാണ്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചുവെന്നും പക്ഷെ ഫോണില്‍ കിട്ടിയില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചാണ്ടി ഉമ്മന്റെ വിഷമം പരിഹരിക്കുമെന്നും പാര്‍ട്ടിയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. നേതൃത്വത്തില്‍ റിസര്‍വേഷന്‍ പരിഗണനയില്ലെന്നും മുതിര്‍ന്നവരും യുവതലമുറയും പാര്‍ട്ടി നേതൃത്വത്തില്‍ ഉണ്ടാവണമെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നേതൃനിര കോണ്‍ഗ്രസിന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ചാണ്ടി ഉമ്മനുമായി ഭിന്നതയില്ലെന്നും സഹോദരനായാണ് അദ്ദേഹത്തെ കാണുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട്ടെ തിരഞ്ഞെടുപ്പില്‍ ചാണ്ടിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും ചാണ്ടി ഉമ്മന് പരാതിയുണ്ടെങ്കില്‍ നേതൃത്വമാണ് പറയേണ്ടതെന്നും താനല്ല മറുപടി നല്‍കേണ്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ നടിയെ ആക്രമിച്ച കേസ് അന്തമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. ചട്ട വിരുദ്ധമായി മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും നടപടിയുണ്ടായില്ലെന്നും ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടതെന്നും എന്നാല്‍ അതുണ്ടാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നല്‍കുന്നതെന്നും അതിജീവിത വ്യക്തമാക്കി.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച നാല് പേരെ കൂടി തിരിച്ചറിഞ്ഞു. മൂന്ന് മൃതശരീരങ്ങളുടെയും ഒരു ശരീര ഭാഗത്തിന്റെയും ഡിഎന്‍എ പരിശോധന ഫലമാണ് പുറത്ത് വന്നത്. മൃതദേഹങ്ങള്‍ ആന്‍ഡ്രിയ, രംഗസ്വാമി, നജ ഫാത്തിമ എന്നിവരുടെതും മൃതദേഹ ഭാഗം മുണ്ടക്കൈ സ്വദേശി സുബൈറിന്റേതും ആണെന്നാണ് തിരിച്ചറിഞ്ഞത്.

https://dailynewslive.in/ ജീവിതോപാധിയും കിടപ്പാടവും എല്ലാം നഷ്ടമായ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള പ്രതിദിന 300 രൂപ ധനസഹായം കൂടി കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് ദിവസം 300 രൂപ വെച്ചുള്ള സഹായം കിട്ടാനുണ്ടെന്നും വാടക കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.

https://dailynewslive.in/ എം.കെ.രാഘവന്‍ എംപി ചെയര്‍മാനായ മാടായി കോളേജില്‍ സിപിഎം പ്രവര്‍ത്തകന് നിയമനം നല്‍കിയതിനെതിരെ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ എംപിയുടെ കോലം കത്തിച്ചു. കുഞ്ഞിമംഗലത്തെ കോണ്‍ഗ്രസ് കമ്മിറ്റി ഒന്നടങ്കം രാജിയും നല്‍കി. അതോടൊപ്പം കോളേജ് ഭരണസമിതി അംഗങ്ങളായ നേതാക്കളെ ഡിസിസി സസ്പെന്‍ഡ് ചെയ്തു.

https://dailynewslive.in/ രാഷ്ട്രീയം നോക്കി നിയമനം നടത്താനാവില്ലെന്ന് എംകെ രാഘവന്‍ എംപി. സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും സുപ്രീം കോടതി നിബന്ധനകള്‍ക്ക് വിധേയമായാണ് നിയമനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മാടായി കോളേജില്‍ നാല് അനധ്യാപക തസ്തികകളിലേക്കാണ് നിയമനം നടത്തിയതെന്നും ഓഫീസ് അറ്റന്‍ഡര്‍ തസ്തിക ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്തതാണെന്നും അതില്‍ അന്ധരായ അപേക്ഷകരില്ലാത്തതിനാല്‍ ബധിരനായ ആള്‍ക്ക് നിയമനം നല്‍കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ മാടായി കോളേജിലെ നിയമന വിവാദത്തില്‍ എംകെ രാഘവന്‍ എംപിക്കെതിരെ മാടായി കോളേജില്‍ അഭിമുഖത്തിനെത്തിയ ഉദ്യോഗാര്‍ത്ഥി ടി.വി.നിധീഷ്. നിയമനം നടത്തിയത് പത്തു ലക്ഷത്തിലധികം രൂപ കോഴ വാങ്ങിയാണെന്ന് ടിവി നിധീഷ് ആരോപിച്ചു. നിയമനം സുതാര്യമെന്ന എംകെ രാഘവന്‍ എംപിയുടെ വാദം തെറ്റാണെന്നും നിയമനം കിട്ടിയവരുടെ ബാങ്ക് അക്കൗണ്ടും വായ്പ വിവരങ്ങളും പരിശോധിക്കണമെന്നും ക്രമക്കേട് പുറത്തുകൊണ്ടുവരണമെന്നും ടിവി നിധീഷ് ആവശ്യപ്പെട്ടു.

https://dailynewslive.in/ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ വിശദമായ പരിശോധനയ്ക്കായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും കരുവന്നൂര്‍ ബാങ്കില്‍. ബാങ്ക് പരിധിക്ക് പുറത്തുള്ളവര്‍ എടുത്ത ലോണിന്റെ വിശദാംശങ്ങളാണ് ഇഡി ശേഖരിച്ചത്. അനധികൃത വായ്പയെടുത്തവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും നീക്കമുണ്ട്. അതിന് മുന്നോടിയായാണ് ബാങ്കിലെത്തി മേല്‍വിലാസം ശേഖരിച്ചത്. കരുവന്നൂര്‍ ബാങ്കിന്റെ അധികാരപരിധിക്ക് പുറത്തുള്ള നിരവധി പേര്‍ക്ക് തട്ടിപ്പ് നടന്ന കാലത്ത് വായ്പ അനുവദിച്ചിരുന്നു.

https://dailynewslive.in/ സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്. നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പിലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. ആകെ 102 സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ഇതില്‍ 50 പേര്‍ സ്ത്രീകളാണ്.

https://dailynewslive.in/ ആന എഴുന്നള്ളിപ്പ് നിയന്ത്രണത്തില്‍ ഉത്തരവിട്ട ജഡ്ജിക്കെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പൂരപ്രേമി സംഘം പരാതി നല്‍കി. മൃഗസംരക്ഷണ സംഘടനയായ പെറ്റയുടെ അഭിഭാഷകനായിരുന്നു ഹൈക്കോടതി ജഡ്ജി പി.ഗോപിനാഥെന്ന് പരാതിയില്‍ പറഞ്ഞു. ആന എഴുന്നള്ളിപ്പ് കേസ് മറ്റൊരു ബഞ്ചിലേയ്ക്ക് മാറ്റണമെന്നും കേരളത്തിലെ ആചാര പെരുമ തകര്‍ക്കാന്‍ വിദേശ ഗൂഢാലോചനയുണ്ടെന്നും പൂര പ്രേമി സംഘം ആരോപിച്ചു. ആന എഴുന്നള്ളിപ്പ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂരില്‍ പൂരപ്രേമി സംഘം ഏകദിന ഉപവാസവും തുടങ്ങി.

https://dailynewslive.in/ തിരുവനന്തപുരം പോത്തന്‍കോട് തങ്കമണി കൊലക്കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. സംശയകരമായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പോത്തന്‍കോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. പോത്തന്‍കോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയായ കൊയ്ത്തൂര്‍കോണം സ്വദേശി മണികണ്ഠ ഭവനില്‍ തങ്കമണിയെ വീടിനോട് ചേര്‍ന്നുള്ള പുരയിടത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

https://dailynewslive.in/ കാഞ്ഞങ്ങാട്ടെ മന്‍സൂര്‍ ആശുപത്രി നഴ്സിംഗ് കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥി ചൈതന്യയുടെ ആത്മഹത്യാശ്രമത്തില്‍ അമ്മയുടെ പരാതിയില്‍ ഹോസ്റ്റല്‍ വാര്‍ഡനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. മകളെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി എന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിയതിനെത്തുടര്‍ന്നാണ് കേസെടുത്തത്. വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി രേഖപ്പെടുത്തിയെങ്കിലും ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി അപകട നില തരണം ചെയ്തിട്ടില്ല.

https://dailynewslive.in/ ശബരിമലയില്‍ ദേവസ്വം ഗാര്‍ഡുകളാണ് നടന്‍ ദിലീപിന് മുന്‍നിരയില്‍ അവസരം ഒരുക്കിയതെന്നും , പ്രത്യേക പരിഗണന നല്‍കി ദര്‍ശന സൗകര്യം ഒരുക്കിയത് തങ്ങളല്ലെന്നും ശബരിമല സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുന്നുണ്ടെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

https://dailynewslive.in/ കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ മുന്‍ എം.ഡി. കെ.എ. രതീഷ് എന്നിവര്‍ക്കെതിരായ സി.ബി.ഐ. കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഇരുവര്‍ക്കുമെതിരായ കേസില്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 197 പ്രകാരമുള്ള പ്രോസിക്യുഷന്‍ അനുമതി ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

https://dailynewslive.in/ കോട്ടയം ആര്‍പ്പൂക്കരയില്‍ ബുള്ളറ്റ് ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു യുവതി മരിച്ചു. വില്ലൂന്നി സ്വദേശി നിത്യ ബിജു (20) ആണ് മരിച്ചത്. നിത്യ ഓടിച്ച ബുള്ളറ്റ് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

https://dailynewslive.in/ മുന്‍ കേന്ദ്ര വിദേശ കാര്യമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. 93 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.45-ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലായിരുന്നു. 2009 മുതല്‍ 2012 വരെ യുപിഎ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്ന അദ്ദേഹം അതിന് മുന്‍പ് 1999 മുതല്‍ 2004 വരെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു.

https://dailynewslive.in/ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ രാജ്യത്തെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസിനെ കണ്ട് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. രാജ്യത്ത് അക്രമം തുടരുന്നത് മേഖലയില്‍ അസ്ഥിരത ഉണ്ടാക്കുമെന്നും ബംഗ്ലാദേശ് ക്രിയാത്മക സമീപനം സ്വീകരിക്കണമെന്നും ഹിന്ദുക്കള്‍ക്കെതിരായ അക്രമത്തില്‍ ബംഗ്ലാദേശ് നിലപാട് വ്യക്തമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതോടൊപ്പം മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അഭയം നല്‍കിയതില്‍ ഇന്ത്യയോടുള്ള അതൃപ്തി മുഹമ്മദ് യൂനുസ് വിക്രം മിസ്രിയെയും അറിയിച്ചു.

https://dailynewslive.in/ ആര്‍ബിഐ ടീമിന് നന്ദിയെന്നും അഭൂതപൂര്‍വമായ ആഗോള ആഘാതങ്ങളുടെ അസാധാരണമായ ഒരു കാലഘട്ടം ഒരുമിച്ച് വിജയകരമായി മറികടക്കാന്‍ സാധിച്ചെന്നും വിരമിക്കുന്ന ഗവര്‍ണര്‍ ശക്തികാന്ത ദാസ് കുറിച്ചു. വിശ്വാസത്തിന്റെയും വിശ്വാസ്യതയുടെയും സ്ഥാപനമെന്ന നിലയില്‍ ആര്‍ബിഐ ഇനിയും ഉയരത്തില്‍ വളരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ശക്തികാന്ത ദാസിന് പകരം റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറാകും.

https://dailynewslive.in/ കുര്‍ളയില്‍ നടപ്പാതയിലേക്ക് ബസ് ഇടിച്ചുകയറിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു. അപകടത്തില്‍ 43പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍പ്പെട്ട പലരുടെയും നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ റിയാദ് മെട്രോ സംവിധാനത്തെ നിരീക്ഷിക്കുന്നതിന് 10,000 ആധുനിക കാമറകള്‍ സ്ഥാപിച്ചു. ഇത്രയും കാമറകള്‍ ഉള്‍പ്പെടുന്ന സംയോജിത നിരീക്ഷണ സംവിധാനം റിയാദ് മെട്രോയിലെ മുഴുവന്‍ ട്രെയിനുകളിലും സ്ഥാപിച്ചിട്ടുണ്ടെന്ന് റിയാദ് പൊതുഗതാഗത അതോറിറ്റി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

https://dailynewslive.in/ ബിജെപി സര്‍ക്കാര്‍ ഒഴിവാക്കിയ 4% മുസ്ലീം സംവരണം കോണ്‍ഗ്രസ് സര്‍ക്കാര്‍ പുനഃസ്ഥാപിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയില്‍ പറഞ്ഞു. സംവരണം ഒഴിവാക്കിയ മുന്‍ ബിജെപി സര്‍ക്കാറിന്റെ നടപടി ഇരട്ടത്താപ്പാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു. മുസ്ലീം ക്വാട്ട മറ്റ് രണ്ട് സമുദായങ്ങള്‍ക്ക് നല്‍കി. എന്നാല്‍, സുപ്രീം കോടതിയിലെ സത്യവാങ്മൂലത്തില്‍ മറിച്ചാണ് പറഞ്ഞതെന്നും സിദ്ധരാമയ്യ ആരോപിച്ചു.

https://dailynewslive.in/ ഇന്ത്യയിലെ ഗ്രാമീണ മേഖലകളിലെ സാക്ഷരതാ നിരക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഗണ്യമായി വര്‍ധിച്ചതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ലോക്സഭയില്‍ പറഞ്ഞു. 100% ഗ്രാമീണ സാക്ഷരത കൈവരിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍, വെല്ലുവിളികള്‍, തന്ത്രങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ലോക്സഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ എംയിസ് അടക്കം കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്സിംഗ് ഓഫീസര്‍മാരുടെ നിയമനത്തിനുള്ള പരീക്ഷയില്‍ അട്ടിമറി. നിയമനം നേടി ജോലിക്കെത്തിയ നാല് പേരെ ദില്ലി ആര്‍എംഎല്‍ ആശുപത്രി പിരിച്ചുവിട്ടു. ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ആശുപത്രിയില്‍ നിയമിതരായ നാല് പേര്‍ക്ക് തൊഴില്‍ സംബന്ധമായ യാതൊരു അറിവും ഇല്ലെന്ന് ബോധ്യമായതോടെ ആശുപത്രി അധികൃതര്‍ തന്നെ തുടര്‍ പരിശോധനകള്‍ നടത്തുകയായിരുന്നു.

https://dailynewslive.in/ യുഎസ് വ്യവസായി ജോര്‍ജ് സോറസുമായി സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന ബിജെപി ആരോപണം വ്യാജമെന്ന് ഫ്രഞ്ച് അന്വേഷണാത്മക മാധ്യമമായ മീഡിയ പാര്‍ട്ട്. സോറസ് – സോണിയ ബന്ധമെന്ന ആരോപണം ഉന്നയിക്കുമ്പോള്‍ ബിജെപി ഉദ്ധരിച്ച വാര്‍ത്താ ഏജന്‍സിയാണ് മീഡിയപാര്‍ട്ട്. ബിജെപി വാദത്തിനു തെളിവില്ലെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും മീഡിയപാര്‍ട്ട് വ്യക്തമാക്കി.

https://dailynewslive.in/ സിറിയയില്‍ വിമതര്‍ ഭരണം പിടിച്ചതിന് പിന്നാലെ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍. പ്രസിഡന്റ് ബശ്ശാറുല്‍ അസദ് രാജ്യം വിട്ടതിന് പിന്നാലെ ഇസ്രായേല്‍ നൂറോളം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡമാസ്‌കസ് ഉള്‍പ്പടെ നാല് പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.വിമാനത്താവളങ്ങള്‍ക്ക് നേരെയും ഇസ്രായേലിന്റെ ആക്രമണം ഉണ്ടായി. രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

https://dailynewslive.in/ സിറിയന്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍-ജലാലിയുമായി കൂടിക്കാഴ്ച നടത്തി വിമത നേതാവ് അബു മുഹമ്മദ് അല്‍-ജുലാനി. പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് രാജ്യം വിട്ട് റഷ്യയില്‍ അഭയം പ്രാപിച്ചതിന് പിന്നാലെ സിറിയയിലെ ഭരണമാറ്റം സംബന്ധിച്ച ചര്‍ച്ചയ്ക്കായാണ് കൂടിക്കാഴ്ച നടത്തിയത്. ടെലഗ്രാം ചാനലില്‍ പുറത്തുവിട്ട പ്രസ്താവനയിലാണ് വിമതര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

https://dailynewslive.in/ കേരളത്തില്‍ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഒറ്റ ദിവസം കൊണ്ട് പവന്‍ വില 600 രൂപ ഉയര്‍ന്ന് 57,640 രൂപയിലെത്തി. ഗ്രാം വിലയില്‍ 75 രൂപയുടെ വര്‍ധനയാണുണ്ടായത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 5,950 രൂപയിലെത്തി. വെള്ളി വിലയും വലിയ മുന്നേറ്റത്തിലാണ്. ഗ്രാമിന് മൂന്ന് രൂപ വര്‍ധിച്ച് 101 രൂപയിലെത്തി. നീണ്ട ഇടവേളയക്ക് ശേഷമാണ് വെള്ളി വില നൂറു രൂപ കടക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണ വില ഇന്ന് 2,671 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൈനയുടെ കേന്ദ്ര ബാങ്ക് ആറ് മാസത്തിനു ശേഷം വീണ്ടും സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതാണ് അന്താരാഷ്ട്ര വിലയില്‍ മുന്നേറ്റമുണ്ടാക്കിയത്. രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണം. യു.എസിലെ പണപ്പെരുപ്പ കണക്കുകള്‍ നാളെ പുറത്തു വരാനിരിക്കെ നിക്ഷേപകര്‍ ശ്രദ്ധയോടെയാണ് നീങ്ങുന്നത്. യു.എസിലെ ഉപഭോക്തൃ വില സൂചിക വിവരങ്ങളും നിര്‍ണായകമാണ്. ഡിസംബര്‍ 17-18 തീയതികളില്‍ നടക്കാനിരിക്കുന്ന പണനയ യോഗത്തെ പ്രധാനമായും സ്വാധീനിക്കുക ഈ കണക്കുകളാകും.

https://dailynewslive.in/ ഇന്ത്യയില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കുന്നതിന് നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങുമായി കൈകോര്‍ത്ത് ഗൂഗിള്‍. പുതിയ ഉദ്യമത്തിലൂടെ എന്‍സിആര്‍ടിയുടെ 1 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠ്യവിഷയങ്ങള്‍ ഉള്‍പ്പെടുന്ന യൂട്യൂബ് ചാനലുകള്‍ക്ക് വരും മാസങ്ങളില്‍ ആരംഭിക്കും. ആംഗ്യഭാഷ ഉള്‍പ്പെടെ 29 ഇന്ത്യന്‍ ഭാഷകളില്‍ വിദ്യാഭ്യാസ ഉള്ളടക്കം ചാനലുകളില്‍ ലഭ്യമാകും. യൂട്യൂബില്‍ ക്രെഡന്‍ഷ്യല്‍ കോഴ്‌സുകള്‍ അവതരിപ്പിക്കുന്നതിന് സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ പ്രോഗ്രാമുമായി ഗൂഗിള്‍ സഹകരിച്ചിട്ടുണ്ട്. ശാസ്ത്രവും സാഹിത്യവും മുതല്‍ സ്‌പോര്‍ട്‌സ് സൈക്കോളജി, റോക്കറ്റ് പ്രൊപ്പല്‍ഷന്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ കോഴ്‌സുകള്‍ ലഭ്യമാക്കും.

https://dailynewslive.in/ ചിയാന്‍ വിക്രം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘വീര ധീര ശൂരന്‍ ഭാഗം 2ന്റെ ടീസര്‍ റിലീസായി. ഒരു ഫാമിലി- ആക്ഷന്‍ എന്റര്‍ടെയ്നറാണ് ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. വിക്രമിനൊപ്പം എസ് ജെ സൂര്യയും സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ടീസര്‍ ഉറപ്പ് നല്‍കുന്നുണ്ട്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എസ്.യു. അരുണ്‍കുമാറാണ്. ബിഗ് ബഡ്ജറ്റിലൊരുങ്ങിയ ചിത്രത്തില്‍ ചിയാന്‍ വിക്രമിനോടൊപ്പം എസ്.ജെ.സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് തേനി ഈശ്വറാണ്. വീര ധീര ശൂരന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ജി വി പ്രകാശ് കുമാറാണ്. ജി കെ പ്രസന്ന എഡിറ്റിംഗും സി എസ് ബാലചന്ദര്‍ കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. എച്ച് ആര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

https://dailynewslive.in/ ലോക സിനിമാ ചരിത്രത്തില്‍ പുതു ചരിത്രമെഴുതുന്ന ത്രീഡി ബൈബിള്‍ സിനിമ ‘ജീസസ് ആന്റ് മദര്‍ മേരി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ വത്തിക്കാനില്‍ വെച്ച് പ്രകാശനം ചെയ്തു. ഹോളിവുഡിലും യുഎഇലും ആസ്ഥാനമായ റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സ് ആണ് ഈ സിനിമ ഇംഗ്ലീഷ് ഭാഷയിലും മറ്റു ഭാഷകളിലേക്കും നിര്‍മ്മിക്കുന്നത്. സിനിമയുടെ ത്രീഡി പോസ്റ്റര്‍ പ്രകാശന ചടങ്ങ് പോപ്പ് ഫ്രാന്‍സിസ് അനുഗ്രഹിച്ചതോടെ ലോക സിനിമാ ലോകം ഈ പ്രോജക്റ്റിനെ വലിയ ആവേശത്തോയാണ് ഉറ്റുനോക്കുന്നത്. സിനിമ സംവിധാനം ചെയ്യുന്നത് തോമസ് ബെഞ്ചമിന്‍ ആണ്. ജീമോന്‍ പുല്ലേലി ഈ സിനിമയുടെ പ്രോജക്ട് ഡിസൈനിഗിംനും ടെക്നിക്കല്‍ ഡയറക്ഷനും നേതൃത്വം നല്‍കുന്നു. റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ സിനിമയില്‍ സഹ നിര്‍മ്മാണത്തിലേക്ക് ഖത്തര്‍ വ്യവസായിയായ ഡേവിസ് ഇടകളത്തുരും യു എ ഇ – ഇന്ത്യയില്‍ നിന്നുമായി 10ഓളം പേരും കൈ കോര്‍ക്കുന്നു.

https://dailynewslive.in/ മുന്‍നിര ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ അവരുടെ ജനപ്രിയ ഹാച്ച്ബാക്ക് ക്വിഡിന് ഡിസംബര്‍ മാസത്തില്‍ ബമ്പര്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. റെനോ ക്വിഡ് വാങ്ങുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് ഈ കാലയളവില്‍ പരമാവധി 65,000 രൂപ ലാഭിക്കാം. റെനോ ക്വിഡിന് 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഉണ്ട്, അത് പരമാവധി 68 ബിഎച്ച്പി പവറും 91 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് കാറിന്റെ എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്. റെനോ ക്വിഡ് നിലവില്‍ 4 വേരിയന്റുകളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. നിലവില്‍, മാരുതി സുസുക്കി ആള്‍ട്ടോ, മാരുതി ആള്‍ട്ടോ കെ10, മാരുതി സുസുക്കി എസ്-പ്രസ്സോ എന്നിവയുമായാണ് റെനോ ക്വിഡ് വിപണിയില്‍ മത്സരിക്കുന്നത്. സുരക്ഷയ്ക്കായി, കാറില്‍ ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ് സാങ്കേതികവിദ്യ, പിന്‍ പാര്‍ക്കിംഗ് സെന്‍സര്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. മുന്‍നിര മോഡലിന് 4.70 ലക്ഷം മുതല്‍ 6.45 ലക്ഷം വരെയാണ് റെനോ ക്വിഡിന്റെ എക്‌സ് ഷോറൂം വില.

https://dailynewslive.in/ സാഹസികതകളും പാഠങ്ങളും ജീവിതത്തെ സന്തോഷരഹിതമാക്കിയ നിമിഷങ്ങളും നിറഞ്ഞ കഥകള്‍. ഈ ഓര്‍മ്മകളില്‍ മനസ്സിന്റെ ഉന്മാദങ്ങളെ തൊടുന്ന നിമിഷങ്ങള്‍ സത്വസന്ധതയോടും ഹൃദയസ്പര്‍ശിയായ ശൈലിയോടും കൂടി അവതരിപ്പിച്ച് നില്ക്കുന്നു. സാധാരണ കാര്യങ്ങളെ അസാധാരണമാക്കുന്ന അനുഭവങ്ങളെ വരച്ചിടുന്നു. ഈ കഥകള്‍ നിങ്ങളെ പ്രചോദിപ്പിക്കുകയും നോവിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. ‘കൊതിക്കെറുവ്’. ആന്‍ പാലി. സൈകതം ബുക്സ്. വില 133 രൂപ.

https://dailynewslive.in/ കാലറി കുറഞ്ഞ വെണ്ടയ്ക്ക ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യും. 100 ഗ്രാം വെണ്ടയ്ക്കയില്‍ 33 കാലറി മാത്രമേ ഉള്ളൂ. അന്നജം, പ്രോട്ടീന്‍, ഫാറ്റി ആസിഡുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍, നാരുകള്‍ ഇവ ധാരാളമായി വെണ്ടയ്ക്കയിലുണ്ട്. 2021 ല്‍ നടത്തിയ ഒരു പഠനമനുസരിച്ച് ശരീരഭാരവും ഗ്ലൂക്കോസിന്റെ അളവും കുറയ്ക്കാന്‍ വെണ്ടയ്ക്കയ്ക്ക് കഴിയും. വെണ്ടയ്ക്കയിലടങ്ങിയ നാരുകള്‍ ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു. വെണ്ടയ്ക്കയുടെ കുരു വറുത്ത് കാപ്പിക്കു പകരമായി ഉപയോഗിക്കാം. കഫീന്റെ അളവ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെണ്ടയ്ക്കാക്കുരു വറുത്തുണ്ടാക്കുന്ന ചായ നല്ലതാണ്. വെണ്ടയ്ക്കയുടെ വഴുവഴുപ്പുള്ള ഘടന ഔഷധ ഗുണങ്ങളുള്ളതാണ്. പാരമ്പര്യവൈദ്യത്തില്‍ പ്ലാസ്മാ റീപ്ലേസ്മെന്റിനും രക്തത്തിന്റെ വ്യാപ്തം കൂട്ടാനും ഉള്ള ചികിത്സയ്ക്ക് ഇത് ഉപയോഗിക്കുന്നുണ്ട്. തൊണ്ട വേദനയ്ക്കും ദഹനപ്രശ്നങ്ങള്‍ക്കും വെണ്ടയ്ക്ക ഔഷധമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ വെണ്ടയ്ക്കയ്ക്കു കഴിവുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. വൈറ്റമിന്‍ സി, കെ, മഗ്നീഷ്യം, ഫോളേറ്റ് എന്നിവ വെണ്ടയ്ക്കയില്‍ ധാരാളമുണ്ട്. വൈറ്റമിന്‍ സി രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കും. വൈറ്റമിന്‍ കെ ആവട്ടെ എല്ലുകള്‍ക്ക് ആരോഗ്യമേകുന്നു ഒപ്പം രക്തം കട്ടപിടിക്കാനും സഹായിക്കുന്നു. ഇതിലെ പോളിഫിനോളുകള്‍ പോലുള്ള ആന്റി ഓക്സിഡന്റുകള്‍ ഇന്‍ഫ്ലമേഷനും ഓക്സീകരണസമ്മര്‍ദവും കുറയ്ക്കുന്നു. ഇതുവഴി ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്കുള്ള സാധ്യതയും കുറയ്ക്കുന്നു. വെണ്ടയ്ക്കയിലടങ്ങിയ സോല്യുബിള്‍ ഫൈബര്‍, കൊളസ്ട്രോളുമായി ചേര്‍ന്ന് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. വെണ്ടയ്ക്കയിലടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 84.87, പൗണ്ട് – 108.13. യൂറോ – 89.48, സ്വിസ് ഫ്രാങ്ക് – 96.50, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.15, ബഹറിന്‍ ദിനാര്‍ – 225.05, കുവൈത്ത് ദിനാര്‍ -276.06, ഒമാനി റിയാല്‍ – 220.43, സൗദി റിയാല്‍ – 22.59, യു.എ.ഇ ദിര്‍ഹം – 23.11, ഖത്തര്‍ റിയാല്‍ – 23.24, കനേഡിയന്‍ ഡോളര്‍ – 59.81.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *