പുഷ്പക്ക് ശേഷമെത്തുന്ന രശ്മികയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ദി ഗേള്‍ഫ്രണ്ട്’. ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു ഫീല്‍ ഗുഡ് ഡ്രാമ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചി ലാ സൗ, മന്മധുഡു 2 എന്നെ സിനിമകള്‍ക്ക് ശേഷം രാഹുല്‍ രവീന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി ഗേള്‍ഫ്രണ്ട്’. നടന് വിജയ് ദേവരകൊണ്ടയാണ് ടീസറില്‍ രശ്മികയുടെ കഥാപാത്രത്തെ വോയ്സ് ഓവറിലൂടെ അവതരിപ്പിക്കുന്നത്. രശ്മിക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കോളേജ് കാലഘട്ടവും പ്രണയവും കൂടിക്കലര്‍ന്ന ഒരു കഥാപശ്ചാത്തലമാകും സിനിമയുടേതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളില്‍ പുറത്തിറങ്ങും. ദീക്ഷിത് ഷെട്ടി, കൗശിക് മഹാത എന്നിവരാണ് രശ്മികക്കൊപ്പം ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തുന്നത്.