മുഖ്യമന്ത്രി പദവി വീതം വയ്ക്കാൻ കർണാടകയിൽ ധാരണയുണ്ടെന്ന് സൂചന നൽകി ഡി കെ ശിവകുമാർ ഇംഗ്ലീഷ് ചാനലിന് നൽകിയ അഭിമുഖം വിവാദത്തിൽ. കോൺഗ്രസിനെ ഒന്നിച്ച് നിർത്തിയ ഗാന്ധി കുടുംബത്തോട് താൻ കാണിച്ച ലോയൽറ്റി, റോയൽറ്റിയായി തിരികെ ലഭിക്കുമെന്നാണ് കരുതുന്നത് എന്നായിരുന്നു ഡി കെയുടെ പ്രസ്താവന. അധികാരം പങ്ക് വയ്ക്കാൻ ഒരു ധാരണയുണ്ടെന്നും അത് മാധ്യമങ്ങളോട് ചർച്ച ചെയ്യാനുദ്ദേശിക്കുന്നില്ല എന്നും ഡി കെ പറഞ്ഞിരുന്നു.എന്നാൽ ഒരു തരത്തിലുള്ള അധികാരം പങ്കുവയ്ക്കൽ ഫോർമുലയെക്കുറിച്ചും തനിക്കറിയില്ലെന്നും എല്ലാ തീരുമാനവും ഹൈക്കമാൻഡിന്റേതാകുമെന്നുമാണ് ഡി കെയുടെ പ്രസ്താവനയോട് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചത്.
മുഖ്യമന്ത്രി പദവി വീതം വയ്ക്കാൻ കർണാടകയിൽ ധാരണയുണ്ടെന്ന് സൂചന നൽകി ഡി കെ ശിവകുമാർ ഇംഗ്ലീഷ് ചാനലിന് നൽകിയ അഭിമുഖം വിവാദത്തിൽ
