കെടിഎം 1390 സൂപ്പര്‍ ഡ്യൂക്ക് ആര്‍ ഇന്ത്യന്‍ വിപണിയില്‍ 22.96 ലക്ഷം രൂപയ്ക്ക് ലോഞ്ച് ചെയ്തു. ബ്രാന്‍ഡിന്റെ മുന്‍നിര മോഡലാണ് ഇത്. ഹൈപ്പര്‍ നേക്കഡ് സ്‌പോര്‍ട്‌സ് മോഡല്‍, ഏകദേശം ഒരു വര്‍ഷം മുമ്പ് ആഗോള തലത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഒരു വിട്വിന്‍ യൂണിറ്റ് തന്നെയാണ് കെടിഎം 1390 സൂപ്പര്‍ ഡ്യൂക്ക് ആറിന്റെ ഹൃദയം, എന്നാല്‍ ഇതിന്റെ ഡിസ്പ്ലേസ്മെന്റ് അല്ലെങ്കില്‍ കപ്പാസിറ്റി ഇപ്പോള്‍ 1,350 സിസി ആയി ഉയര്‍ന്നു. ഈ യൂണിറ്റ് മുന്‍ തലമുറ 1290 സൂപ്പര്‍ ഡ്യൂക്ക് ആര്‍ ഉത്പാദിപ്പിച്ചിരുന്നതിനേക്കാള്‍ 10 ബിഎച്പി കൂടുതല്‍ പവറും 5 എന്‍എം കൂടുതല്‍ ടോര്‍ക്കും നല്‍കുന്നു. പവര്‍ ടോര്‍ക്ക് ഔട്ട്പുട്ടുകള്‍ യഥാക്രമം 190 ബിഎച്പിയും 145 എന്‍എമ്മുമാണ്. അത് കൂടാതെ ഒരു പുതിയ ‘ക്യാം ഷിഫ്റ്റ്’ സംവിധാനവും നിര്‍മ്മാതാക്കള്‍ ഇതില്‍ അവതരിപ്പിക്കുന്നു. കൂടാതെ റെയിന്‍, സ്ട്രീറ്റ്, സ്പോര്‍ട് എന്നിവയ്ക്കു മുകളില്‍ പെര്‍ഫോമെന്‍സ്, ട്രാക്ക് എന്നിങ്ങനെ രണ്ട് റൈഡ് മോഡുകള്‍ കൂടെ ലഭിക്കുന്നു. 22.96 ലക്ഷം രൂപയ്ക്ക് എത്തുന്ന ഈ പുതിയ ഹൈപ്പര്‍-നേക്കഡ് സ്‌പോര്‍ട്‌സ് ബൈക്ക് ഇന്ത്യയിലെ കെടിഎം ബ്രാന്‍ഡിന്റെ ഏറ്റവും വിലയേറിയ മോഡലാണ്.