p13 yt cover

https://dailynewslive.in/ വയനാട്ടിലെ പുനരധിവാസത്തിനുള്ള പണം കേരളത്തിന്റെ ദുരന്ത നിവരണ ഫണ്ടില്‍ ഉണ്ടെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. കൂടുതല്‍ ഫണ്ട് അനുവദിക്കുമോ എന്നത് ഈ മാസം അവസാനിക്കും മുന്‍പ് അറിയിക്കുമെന്നും കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ പോസിറ്റീവായ ഉറപ്പ് കേന്ദ്രത്തില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും കൂടുതല്‍ പണം അനുവദിക്കില്ലെന്ന് കേന്ദ്രത്തിന്റെ കത്തില്‍ പറയുന്നുണ്ടെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു. കേസുകള്‍ ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

https://dailynewslive.in/ ദുരന്ത സഹായം വൈകിപ്പിച്ച് കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി കെ രാജന്‍ കുറ്റപ്പെടുത്തി. കേരളം ആവശ്യപ്പെട്ട കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി പോലും കേന്ദ്രം നല്‍കിയില്ലെന്നും എസ് ഡി ആര്‍ എഫില്‍ തുകയുണ്ടെന്ന കേന്ദ്രത്തിന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കേന്ദ്രത്തിന്റെ നിലപാട് അംഗീകരിക്കില്ലെന്നും കേരളത്തിന്റെ അവകാശം നേടിയെടുക്കുന്നതിന് വേണ്ടി മുന്നോട്ട് പോകുമെന്നും കെ രാജന്‍ വ്യക്തമാക്കി.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*നവംബര്‍ 14 ലെ വിജയി : ദിയാ മരിയ, പള്ളിക്കുന്ന്, വരന്തരപ്പിള്ളി പോസ്റ്റ്, തൃശൂര്‍*

https://dailynewslive.in/ വയനാട് ദുരിതാശ്വത്തിന് പണം തരില്ലെന്ന കേന്ദ്രത്തിന്റെ മറുപടി ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മറ്റ് സംസ്ഥാനങ്ങള്‍ക്ക് കിട്ടിയ പോലെ പ്രത്യേക സാമ്പത്തിക സഹായമാണ് കേരളത്തിന്റെയും ആവശ്യം. എന്നാല്‍ കേരളം ഇന്ത്യയുടെ ഭൂപടത്തില്‍ ഇല്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്ര അവഗണയ്ക്കെതിരെ എല്‍ഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്നും ഒറ്റയ്ക്കായിരിക്കും സമരം ചെയ്യുകയെന്നും എല്‍ഡിഎഫും ബിജെപിയും എപ്പോഴാണ് ഒന്നിക്കുകയെന്ന് പറയാനാവില്ലെന്നും അതുകൊണ്ടാണ് ഈ തീരുമാനമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

https://dailynewslive.in/ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് കടുത്ത വഞ്ചനയാണെന്നും കേന്ദ്രസഹായം നിഷേധിച്ചതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും കര്‍മഭൂമിയായതിനാലാണോ വയനാടിനോട് ഈ വിവേചനമെന്ന് സംശയിക്കുന്നുവെന്നും പ്രധാനമന്ത്രിക്ക് രാഷ്ട്രീയ തിമിരം ബാധിച്ചുവോയെന്ന് ജനങ്ങള്‍ ചോദിക്കുന്നുവെന്നും മനുഷ്യരുടെ വേദനയും ദുരിതവും വച്ച് രാഷ്ട്രീയം കളിക്കരുതെന്ന് വിനീതമായി അഭ്യര്‍ഥിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

https://dailynewslive.in/ വയനാട് ദുരന്തവുമായി ബന്ധപ്പെട്ടുള്ള കേരളത്തോടുളള ക്രൂരമായ അവഗണനയ്ക്കുള്ള തിരിച്ചടി പാലക്കാട്ടെ ജനങ്ങള്‍ ബിജെപിക്ക് നല്‍കുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. വയനാട് ഉപതെരഞ്ഞെടുപ്പ് കഴിയാന്‍ കേന്ദ്രം കാത്തിരിക്കുകയായിരുന്നുവെന്നും കേന്ദ്രം പിന്നില്‍ നിന്ന് കുത്തുമ്പോള്‍ അതിനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് യുഡിഎഫ് എന്നും എംബി രാജേഷ് പറഞ്ഞു.

*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്

*

നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.

https://dailynewslive.in/ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ച് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. ആടിനെ പട്ടിയാക്കുന്ന നിലപാടാണ് കേരളത്തില്‍ സിപിഎം നടത്തുന്നതെന്നും എന്താണ് ദേശീയ ദുരന്തം എന്ന് സിപിഎം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ പ്രത്യേക പ്രൊവിഷന്‍ ഇല്ല എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ 2013ല്‍ ലോക സഭയില്‍ അറിയിച്ചതാണ്. അന്നത്തെ കേന്ദ്രസര്‍ക്കാറിന്റെ നിലപാട് തന്നെയാണ് ഇപ്പോഴും സ്വീകരിച്ചത്. കൂടാതെ കേരളത്തിന് 290 കോടി രൂപ കിട്ടിയ കാര്യം കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചതാണ്. അതുപോലുള്ള സഹായമാണ് മറ്റു സംസ്ഥാനങ്ങള്‍ക്കും കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ആത്മകഥാ ഭാഗം പോളിംഗ് ദിനത്തില്‍ പുറത്ത് വന്നത് തന്നെ കുടുക്കാനാണോ എന്ന് സംശയിച്ച് ഇ പി ജയരാജന്‍. പ്രസിദ്ധീകരണത്തിന് കരാര്‍ ഇല്ലാത്തതിനാലാണ് ഡിസി ബുക്സിനെ ഇപി തള്ളിപ്പറയുന്നതെന്നാണ് വിവരം. ഇപിയുമായുള്ള ആശയവിനിമയത്തിന്റെ വിശദാംശങ്ങളുണ്ടെങ്കിലും നിലവില്‍ മറുപടി പറയേണ്ടെന്നാണ് ഡിസി യുടെ തീരുമാനം. പ്രചരിച്ച ആത്മകഥാ ഭാഗം ഇനി അതേപടി ഡിസി പ്രസിദ്ധീകരിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ തീരദേശമേഖലയായ മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്നും വഖഫ് ഭൂമി അഡ്ജസ്റ്റുമെന്റുകള്‍ക്ക് ഉള്ളതല്ലെന്നും സമസ്ത മുഖപത്രത്തില്‍ ലേഖനം. എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയുടേതാണ് ലേഖനം. വഖഫ് ഭൂമിയെച്ചൊല്ലിയുള്ള ഇപ്പോഴത്തെ തര്‍ക്കം പലര്‍ക്കും സ്വന്തം താത്പര്യം സംരക്ഷിക്കാന്‍ കൂടിയാണെന്നും രാഷ്ട്രീയപാര്‍ട്ടികള്‍ വിഷയത്തെ നിസാരവത്കരിക്കുന്നുവെന്നും മുനമ്പത്തെ ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ഫാറൂഖ് കോളേജ് അധികൃതരും വഖഫ് ബോര്‍ഡും മാറിമാറിവന്ന സര്‍ക്കാരുകളുമാണെന്നും ലേഖനത്തില്‍ പറയുന്നു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ

◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ മുനമ്പത്ത് താമസിക്കുന്നവരുടെ പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഞങ്ങള്‍ അതിനോട് സഹകരിക്കാമെന്നും അതിന്റെ സാങ്കേതികത്വത്തില്‍ തൂങ്ങി സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന കാര്യത്തെ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന വിഷയമാണിതെന്നും അത് കേരളത്തിന്റെ നല്ല അന്തരീക്ഷത്തിന് ചേര്‍ന്ന കാര്യമല്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ തലപ്പുഴയിലെ ഹയാത്തുല്‍ ഇസ്ലാം ജമാ അത്ത് കമ്മിറ്റിയുടെ പരാതിയില്‍ വഖഫ് നോട്ടീസ് ലഭിച്ചതില്‍ പള്ളി കമ്മിറ്റിയുടെ തന്നെ മുന്‍ വൈസ് പ്രസിഡന്റിന്റെ വീടും ഭൂമിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് . എന്നാല്‍ പള്ളിയിലെ ഭരണസമിതിയില്‍ തുടങ്ങിയ തര്‍ക്കമാണ് ഒടുവില്‍ വഖഫ് ഭൂമി പ്രശ്നത്തില്‍ എത്തി നില്‍ക്കുന്നതെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി അടുത്ത വെള്ളിയാഴ്ച സര്‍ക്കാര്‍ വിളിച്ചിരിക്കുന്ന യോഗത്തിലാണ് തലപ്പുഴക്കാരുടെയും പ്രതീക്ഷ. 2022 ലെ പള്ളി കമ്മിറ്റിയുടെ പരാതിയിലാണ് വയനാട് തലപ്പുഴയിലെ അഞ്ച് കുടംബങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

https://dailynewslive.in/ പിവി അന്‍വറിനെതിരെ തലശ്ശേരി, കണ്ണൂര്‍ കോടതികളില്‍ ക്രിമിനല്‍ അപകീര്‍ത്തി കേസ് നല്‍കി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. നേരത്തെ തന്നെ പിവി അന്‍വറിന്റെ ആരോപണങ്ങള്‍ക്കെതിരെ ശശി നിയമ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് അന്‍വറിനെതിരെ വക്കീല്‍ നോട്ടീസും അയച്ചിരുന്നു. ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നായിരുന്നു ആവശ്യം. നോട്ടീസിന് മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ക്രിമിനല്‍ നടപടിയുമായി പി ശശി മുന്നോട്ട് പോവുന്നത്. പി.വി.അന്‍വറിന് പിന്നില്‍ അധോലോക സംഘങ്ങളുണ്ടെന്നും പി.ശശി ആരോപിച്ചു.

https://dailynewslive.in/ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും പുറത്താക്കിയ ജയരാജനെ എപ്രിലില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മറ്റിയില്‍ നിന്നും ഒഴിവാക്കുമെന്ന് ഉറപ്പാണെന്ന് മുന്‍ ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. സി പി എമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ ഇപിജയരാജനെ പാര്‍ട്ടി തുടര്‍ച്ചയായ അവഗണനകളാല്‍ പീഡിപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ ഏറ്റവും സീനിയറായ ഇ.പി.ജയരാജനെ തഴഞ്ഞാണ് കോടിയേരി ബാലകൃഷ്ണന്‍, എ.വിജയരാഘവന്‍, എം.വി.ഗോവിന്ദന്‍ എന്നിവരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാരാക്കിയതെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു .

https://dailynewslive.in/ ബി.ജെ.പി ജില്ലാ അധ്യക്ഷന് ഇരട്ടവോട്ടുണ്ടെന്ന് സമ്മതിച്ച് പാലക്കാട് ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍. ഇത് നീക്കം ചെയ്യാന്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് നീക്കം ചെയ്യേണ്ടതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

https://dailynewslive.in/ കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് എടയാര്‍ – വടക്കുമ്പാട് ശിവ വിഷ്ണുക്ഷേത്രത്തില്‍ റോബോട്ടിക് കൊമ്പനാനയെ നടക്കിരുത്തി. ‘വടക്കുമ്പാട് ശങ്കരനാരായണന്‍’ എന്നാണ് ഈ റോബോ കൊമ്പനാനക്ക് നല്‍കിയിരിക്കുന്ന പേര്. ഈ റോബോട്ടിക് ആനയെ നിര്‍മ്മിച്ചത് ആനകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ദില്ലി ആസ്ഥാനമായുള്ള സംഘടനയായ പെറ്റ് ഇന്ത്യ ആണ്.

https://dailynewslive.in/ ശബരിമല ക്ഷേത്ര നട മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ഇന്ന് വൈകിട്ട് നാലിന് തുറക്കും. പുതിയ മേല്‍ശാന്തിമാര്‍ ഇന്ന് ചുമതലയേല്‍ക്കും. മുപ്പതിനായിരം പേരാണ് വെര്‍ച്വല്‍ ക്യൂ മുഖേന ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഉച്ചയോടെ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കയറ്റിവിട്ട് തുടങ്ങും. സുഗമമായ ദര്‍ശനത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.

https://dailynewslive.in/ ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം തൃശ്ശൂര്‍ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി വ്യക്തമാക്കി. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ മഠത്തില്‍ വരവും തെക്കോട്ടിറക്കവും നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പൂരത്തില്‍ ഒരു വിഭാഗത്തിന് തന്നെ 150 ആനകള്‍ വേണ്ടി വരുമെന്നും ഉത്സവങ്ങളെ ഇല്ലാതാക്കാന്‍ ഇറങ്ങിയ എന്‍.ജി.ഒകളെ മാത്രം കേട്ട് തീരുമാനമെടുക്കരുതെന്നും ിരുവമ്പാടി ദേവസ്വം സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി സമാഹരിച്ച പൂര്‍ണ്ണമായ കണക്കുകള്‍ പുറത്തു വിട്ട് റഹീം നിയമ സഹായ സമിതി. റഹീമിന്റെ മോചനത്തിനായി 47 കോടി 87 ലക്ഷത്തി 65,347 രൂപയാണ് ആകെ സമാഹരിച്ചതെന്നും ദിയ ധനം ഉള്‍പ്പെടെയുള്ള ചെലവ് 36 കോടി 27 ലക്ഷത്തി 34,927 രൂപയാണെന്നും വ്യക്തമാക്കിയ സമിതി ബാക്കി 11 കോടി 60 ലക്ഷത്തി 30,420 രൂപ ട്രസ്റ്റ് അക്കൗണ്ടില്‍ ഉണ്ടെന്നും അറിയിച്ചു. ഈ തുക എന്ത് ചെയ്യണമെന്ന് റഹീം നാട്ടില്‍ തിരിച്ചെത്തിയ ശേഷം യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും സമിതി അറിയിച്ചു.

https://dailynewslive.in/ കുറവ സംഘമെന്ന് സംശയിക്കുന്ന മോഷ്ടാക്കള്‍ എറണാകുളം ജില്ലയിലും എത്തിയതായി സംശയം. ചേന്ദമംഗംലം-വടക്കന്‍ പറവൂര്‍ മേഖലകളിലെ പത്തോളം വീടുകളില്‍ ഇന്നു പുലര്‍ച്ചെ മോഷണ സംഘമെത്തിയ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

https://dailynewslive.in/ വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വീട്ടമ്മയെ കത്തി വീശി കൊല്ലാന്‍ ശ്രമം. കോഴിക്കോട് അത്തോളിയിലാണ് സംഭവം. അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തില്‍ കണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ വീട്ടമ്മക്കെതിരെയാണ് ആക്രമണം ഉണ്ടായത്. കൊടക്കല്ലില്‍ പെട്രോള്‍ പമ്പിനെ സമീപം വാടക വീട്ടില്‍ താമസിക്കുന്ന മഷൂദ് (33) ആണ് വീട്ടമ്മയെ കത്തി വീശി കൊല്ലാന്‍ ശ്രമിച്ചത്.

https://dailynewslive.in/ കുട്ടികളുമായി പോയ സ്‌കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ യാത്രക്കിടെ ഊരിത്തെറിച്ചു. പട്ടണക്കാട് സെന്റ് ജോസഫ്‌സ് പബ്ലിക്ക് സ്‌കൂളിന്റെ ബസാണ് കേടായത്. ഇന്നലെ വൈകിട്ട് നാലരയോടെ തണ്ണീര്‍മുക്കം ബണ്ടിന്റെ കിഴക്കേ പാലത്തിലായിരുന്നു അപകടം. അപകട സമയത്ത് ബസില്‍ നിറയെ കുട്ടികളുണ്ടായിരുന്നു. ഡ്രൈവറുടെ അവസരോചിത ഇടപെടലില്‍ അപകടമൊഴിവായി.

https://dailynewslive.in/ കൊട്ടാരക്കര പുത്തൂരില്‍ സ്വകാര്യ ബസ്സില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്. കൊട്ടാരക്കര മാര്‍ത്തോമാ ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ബസും രണ്ട് ജീവനക്കാരെയും പുത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

https://dailynewslive.in/ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ത്വരിതപ്പെടുത്തുന്നതിന് റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. തൊട്ടുപിന്നാലെ സംസാരിച്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പണപ്പെരുപ്പം തന്നെയാണ് പലിശ നിരക്ക് കുറയ്ക്കുന്നതില്‍ നിര്‍ണായകമെന്ന് വ്യക്തമാക്കി. അനവസരത്തില്‍ നിരക്കുകള്‍ കുറയ്ക്കുന്നതിനുള്ള ഏതൊരു നീക്കവും വളരെ അപകടകരമാണ് എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

https://dailynewslive.in/ ഡല്‍ഹിയില്‍ മലിനീകരണം കുറയ്ക്കുന്നതിനായുള്ള കര്‍മ്മ പരിപാടിയായ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍പ്ലാനിന്റെ സ്റ്റേജ് 3 ഇന്നു രാവിലെ 8 മണി മുതല്‍ നടപ്പാക്കി തുടങ്ങി. പ്രൈമറി സ്‌കൂളുകള്‍ ഇന്ന് മുതല്‍ അടച്ചിടും. ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഖനനവും നിര്‍ത്തി വയ്ക്കും. പൊടി ഉല്‍പാദിപ്പിക്കുന്ന ജോലികള്‍ക്കും നിയന്ത്രണമുണ്ട്. ഡീസല്‍ ബസുകള്‍ നിരത്തിലിറക്കുന്നതിനും നിയന്ത്രണമുണ്ടാകും. വായുമലിനീകരണ തോത് ഇന്നും വളരെ മോശം അവസ്ഥയിലാണ്.

https://dailynewslive.in/ ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇടത് മുന്നേറ്റം. 225 അംഗ പാര്‍ലമെന്റില്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ നാഷനല്‍ പീപ്ള്‍സ് പവര്‍ 123 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷം നേടി. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 107 സീറ്റുകളും കടന്നാണ് എന്‍പിപിയുടെ മുന്നേറ്റം. എന്‍പിപിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പിച്ചിരുന്നുവെന്ന് അനുര കുമാര ദിസനായകെ പ്രതികരിച്ചു. എന്നാല്‍ അന്തിമ ഫലം പുറത്തുവന്നിട്ടില്ല.

https://dailynewslive.in/ പാര്‍ലമെന്റ് സമ്മേളനത്തിനിടെ ബില്‍ കീറിയെറിഞ്ഞ് പരമ്പരാഗത നൃത്തം ചെയ്ത് ന്യൂസിലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി ഹന റൗഹിതി മൈപി ക്ലാര്‍ക്ക്. വൈതാംഗി ഉടമ്പടിയിലെ ചില ഭാഗങ്ങളില്‍ മാറ്റം വരുത്താനുദ്ദേശിക്കുന്ന വിവാദ ബില്ലാണ് എംപി കീറിയെറിഞ്ഞ് നൃത്തം ചെയ്ത് പ്രതിഷേധിച്ചത്.

https://dailynewslive.in/ രാജ്യത്തെ നിര്‍ബന്ധിത ഹിജാബ് നിയന്ത്രണങ്ങള്‍ അനുസരിക്കാത്ത സ്ത്രീകള്‍ക്ക് ചികിത്സാ സൗകര്യമൊരുക്കുമെന്ന് ഇറാന്‍. ഇവര്‍ക്ക് ശാസ്ത്രീയവും മാനസികവുമായ ചികിത്സ ക്ലിനിക്കില്‍ നല്‍കുമെന്ന് ടെഹ്‌റാന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഫോര്‍ ദി പ്രമോഷന്‍ ഓഫ് വൈസ് ആന്‍ഡ് പ്രിവന്‍ഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ വനിതാ-കുടുംബകാര്യ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി വ്യക്തമാക്കി.

https://dailynewslive.in/ ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തിന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ സിഐഎ ഉദ്യോഗസ്ഥനെതിരെ കുറ്റപത്രം. ക്ലാസിഫൈഡ് വിഭാഗത്തിലുള്ള വിവരങ്ങളാണ് കംബോഡിയയില്‍ എഫ്ബിഐ അറസ്റ്റിലായ അസിഫ് വില്യം റഹ്‌മാന്‍ എന്ന സിഐഎ ജീവനക്കാരന്‍ ചോര്‍ത്തിയത്.

https://dailynewslive.in/ ലെബനോനിലെ കിഴക്കന്‍ ബാല്‍ബെക്ക് ഏരിയയിലെ പ്രധാന സിവില്‍ ഡിഫന്‍സ് സെന്ററില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 37 പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്. സ്ഥലത്തു നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു കൊണ്ടിരിക്കുകയാണെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലം അറിയിച്ചു. ആക്രമണം നടക്കുന്ന സമയത്ത് ഇരുപതോളം സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

https://dailynewslive.in/ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വായ്പാനിരക്ക് വര്‍ധിപ്പിച്ചു. എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് ആണ് വര്‍ധിപ്പിച്ചത്. 5 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവില്‍ എടുക്കുന്ന വായ്പകള്‍ക്കാണ് ഇത് ബാധകമാകുക. മൂന്ന് മാസം, ആറുമാസം, ഒരു വര്‍ഷം, മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള വായ്പകളുടെ പലിശനിരക്കാണ് വര്‍ധിക്കുക. മൂന്ന് മാസം കാലാവധിയുള്ള വായ്പയുടെ എംസിഎല്‍ആര്‍ നിരക്ക് 8.50 ശതമാനത്തില്‍ നിന്ന് 8.55 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ആറുമാസം കാലാവധിയുള്ള വായ്പയുടെ പലിശനിരക്ക് 8.85 ശതമാനത്തില്‍ നിന്ന് 8.90 ശതമാനമായാണ് ഉയര്‍ത്തിയത്. ഒരു വര്‍ഷം കാലാവധിയുള്ള വായ്പയുടെ പലിശനിരക്ക് 8.95 ശതമാനത്തില്‍ നിന്ന് 9 ശതമാനമായിട്ടാണ് വര്‍ധിപ്പിച്ചത്. രണ്ട് വര്‍ഷം കാലാവധിയുള്ള വായ്പയുടെ എംസിഎല്‍ആര്‍ നിരക്ക് 9.05 ശതമാനമായും മൂന്ന് വര്‍ഷം കാലാവധിയുള്ളതിന്റേത് 9.10 ശതമാനമായും തുടരും.പുതുക്കിയ നിരക്ക് ഇന്ന് പ്രാബല്യത്തില്‍ വന്നു. ബാങ്ക് നല്‍കുന്ന ഏറ്റവും കുറഞ്ഞ വായ്പാനിരക്കാണ് എംസിഎല്‍ആര്‍ നിരക്ക്.

https://dailynewslive.in/ വാട്‌സ്ആപ്പില്‍ ഗ്രൂപ്പ് ചാറ്റുകള്‍ ശല്യമായി മാറുന്നുണ്ടോ? ഗ്രൂപ്പ് സന്ദേശങ്ങള്‍ എങ്ങനെ മ്യൂട്ട് ചെയ്യാന്‍ ചെയ്യാന്‍ കഴിയുമെന്ന് കൂടുതല്‍ വ്യക്തത വരുത്തുകയാണ് പുതിയ ഫീച്ചറിലൂടെ വാട്‌സ്ആപ്പ്. ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റ ടെസ്റ്റേഴ്‌സിന് ലഭ്യമാണ്. ഉപയോക്താക്കളുടെ മുന്‍ഗണന പ്രകാരം ഗ്രൂപ്പ് സന്ദേശങ്ങള്‍ ലഭിക്കുന്നതാണ് ഫീച്ചര്‍. ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള പരീക്ഷണത്തിലാണ് വാട്‌സ്ആപ്പ്. പുതിയ ഫീച്ചര്‍ ഗ്രൂപ്പ് ചാറ്റില്‍ ലഭ്യമായതായും ബീറ്റ ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു. മെന്‍ഷന്‍ ചെയ്ത് വരുന്ന ഗ്രൂപ്പ് സന്ദേശങ്ങള്‍ മാത്രം നോട്ടിഫിക്കേഷന്‍ ലഭിക്കത്തക്ക വിധമാണ് പുതിയ ഫീച്ചര്‍. അത്യാവശ്യം വേണ്ട സന്ദേശങ്ങള്‍ മാത്രം ശ്രദ്ധിക്കാന്‍ ഫീച്ചര്‍ സഹായിക്കും. കൂടുതല്‍ അംഗങ്ങള്‍ ഉള്ളതോ അല്ലെങ്കില്‍ കൂടുതല്‍ സന്ദേശങ്ങള്‍ എത്തുന്ന ഗ്രൂപ്പുകളിലോ തങ്ങള്‍ക്ക് ആവശ്യമുള്ള സന്ദേശങ്ങള്‍ക്ക് മാത്രം പ്രതികരിക്കാന്‍ ഇത് സഹായിക്കുന്നു. ഓരോ സന്ദേശത്തിനും അലേര്‍ട്ടുകള്‍ ലഭിക്കുന്നതിനുപകരം, ഉപയോക്താക്കള്‍ക്ക് അറിയിപ്പുകള്‍ പരിമിതപ്പെടുത്തുന്നതിനും നേരിട്ട് ഇടപെടാനും ഫീച്ചറിലൂടെ കഴിയും.

https://dailynewslive.in/ ആദ്യത്തെ ദിനം തന്നെ മോശം പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിച്ചതെങ്കിലും കളക്ഷനില്‍ വന്‍ നേട്ടം കൊയ്ത് സൂര്യ ചിത്രം ‘കങ്കുവ’. പുലര്‍ച്ചെ 4 മണിക്ക് തന്നെ പ്രദര്‍ശനം ആരംഭിച്ച ചിത്രം 40 കോടി രൂപയാണ് കളക്ഷന്‍ നേടി. കേരളത്തില്‍ നിന്നും മാത്രം 4 കോടി രൂപയാണ് ചിത്രം നേടിയത്. ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം 22 കോടി രൂപയാണ് നേടിയത്. ശിവയുടെ സംവിധാനത്തില്‍ എത്തിയ പിരീയോഡിക് ചിത്രമാണ് കങ്കുവ. ദുര്‍ബലമായ കഥയും മേക്കിങുമാണ് സിനിമയ്ക്ക് വിനയായത്. മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന്‍ ശിവ എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ ചിത്രം, 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കഥയാണ് പറയുന്നത്. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹാരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

https://dailynewslive.in/ ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ഡോണ്‍’. ഷാരൂഖ് ഖാന്‍ നായകനായെത്തിയ ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. രണ്ട് ഭാഗങ്ങളാണ് ഇതുവരെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയത്. സിനിമയുടെ മൂന്നാം ഭാഗം അണിയറപ്രവര്‍ത്തകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഷാരൂഖ് ഖാന് പകരം രണ്‍വീര്‍ സിങ് ആണ് ഇത്തവണ ഡോണിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. വിക്രാന്ത് മാസെയെ ചിത്രത്തിലെ വില്ലന്‍ വേഷത്തിനായി അണിയറപ്രവര്‍ത്തകര്‍ സമീപിച്ചതായാണ് വിവരം. സെക്ടര്‍ 36 എന്ന ചിത്രത്തില്‍ വിക്രാന്ത് മാസെ അവതരിപ്പിച്ച സൈക്കോ കില്ലര്‍ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ദ് സബര്‍മതി റിപ്പോര്‍ട്ട് എന്ന സിനിമയാണ് ഇനി വിക്രാന്തിന്റെതായി പുറത്തിറങ്ങാനുള്ളത്. 2011 ലാണ് ഡോണ്‍ 2 പുറത്തിറങ്ങുന്നത്. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസില്‍ വിജയമായിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളുടെയും തുടര്‍ച്ചയല്ലാതെ ഒരു സ്പിരിച്വല്‍ സീക്വല്‍ പോലെയാണ് മൂന്നാം ഭാഗമൊരുങ്ങുന്നത്. കിയാരാ അദ്വാനിയാണ് സിനിമയില്‍ നായികയായി എത്തുന്നത്.

https://dailynewslive.in/ ജര്‍മ്മന്‍ ആഡംബര വാഹന ബിഎംഡബ്ല്യു ഇന്ത്യ പുതിയ എം340ഐ എക്സ് ഡ്രൈവ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 74.90 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള സെഡാന്റെ ഏറ്റവും പുതിയ പതിപ്പ് ചെന്നൈ ആസ്ഥാനമായുള്ള ബിഎംഡബ്ല്യു പ്ലാന്റില്‍ പ്രാദേശികമായി അസംബിള്‍ ചെയ്യും. ബിഎംഡബ്ല്യുവിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പെര്‍ഫോമന്‍സ് സെഡാനാണ് എം340ഐ എക്സ് ഡ്രൈവ്. പുതിയ എം340ഐ എക്സ് ഡ്രൈവ് ആര്‍ട്ടിക് റേസ് ബ്ലൂ, ദ്രാവിറ്റ് ഗ്രേ, ഫയര്‍ റെഡ് മെറ്റാലിക്, ബ്ലാക്ക് സഫിയര്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള മെറ്റാലിക് പെയിന്റ് സ്‌കീമുകളില്‍ വാഹനം ലഭ്യമാണ്. 2998 സിസി സ്‌ട്രെയിറ്റ്-സിക്‌സ് പെട്രോള്‍ എഞ്ചിനാണ് ഈ കാറിന്റെ ഹൃദയം. 8-സ്പീഡ് സ്റ്റെപ്ട്രോണിക് സ്പോര്‍ട്ട് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. ഈ യൂണിറ്റിന് 371 ബിഎച്പി കരുത്തും 500 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. വെറും 4.4 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.

https://dailynewslive.in/ നാടിന്റെ ഉള്ളകങ്ങളെ മനസ്സിലാക്കാനുള്ള മാര്‍ഗ്ഗമാണ് ഓരോ ഇടത്തെയും നാടോടിക്കഥകള്‍. വിശ്വാസങ്ങളും ആചാരങ്ങളും ഒക്കെ ചേര്‍ന്ന് രൂപപ്പെട്ട ഇത്തരം കഥകള്‍ വിസ്മയാവഹവും സാരോപദേശം ഉള്‍ക്കൊള്ളുന്നവയുമാണ്. യുക്രൈന്‍ ജനതയുടെ കഥകള്‍ പറയുന്ന ഈ പുസ്തകത്തില്‍ കാടുണ്ട്, നാടുണ്ട്, ജീവജാലങ്ങളുണ്ട്… അതിനെയെല്ലാം കൂട്ടിയിണക്കുന്ന മനുഷ്യന്റെ കഥനവും. വേട്ടവീരന്മാരായ കൊസാക്കുകളും മലങ്കാക്കകളുടെ രാജാവും പശുക്കളെ തരുന്ന മാന്ത്രികമുട്ടയുമെല്ലാം ചേരുന്ന ഈ യുക്രൈന്‍ ഭൂമിക കൗതുകത്തോടൊപ്പം ചിന്തനീയവുമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉള്‍ക്കാഴ്ച

പ്രദാനം ചെയ്യുന്ന രസകരമായ കഥകളുടെ പുനരാഖ്യാനം. ‘യുക്രൈന്‍ നാടോടിക്കഥകള്‍’. ദീപേഷ് കെ രവീന്ദ്രനാഥ്. മാതൃഭൂമി. വില 119 രൂപ.

https://dailynewslive.in/ ഹൃദയാരോഗ്യം മെച്ചപ്പെടാനും ശരീരഭാരം കുറയ്ക്കാനും മാത്രമല്ല, വിഷാദം, ഉത്കണ്ഠ പോലുള്ള മാനസിക പ്രശ്നങ്ങളെ ഒരുകൈ അലകത്തില്‍ നിര്‍ത്താനും ദിവസവുമുള്ള നടത്തം സഹായിക്കും. ആഴ്ചയില്‍ രണ്ടര മണിക്കൂര്‍ മിതമായ ശാരീരിക വ്യായാമം അനിവാര്യമാണെന്നെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കാറ്. ഇത് ഹൃദ്രോഗ സാധ്യത, ഉയര്‍ന്ന രക്തസമ്മര്‍ദം, ഡിമെന്‍ഷ്യ, വിഷാദം, ചില അര്‍ബുദങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത എന്നിവ കുറയ്ക്കും. നമ്മുടെ അന്ധികള്‍ക്ക് സമ്മര്‍ദം കുറഞ്ഞ വ്യായാമം കൂടിയാണ് നടത്തം. ഹൃദയത്തിനും ശ്വാസകോശത്തിനും നടത്തം നല്ലതാണ്. കൂടാതെ നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും സഹായിക്കും. മാത്രമല്ല എല്ലുകളുടെ ആരോഗ്യത്തിനും ആരോഗ്യകരമായ ശരീരഭാരത്തിനും നല്ല ഉറക്കം കിട്ടുന്നതിനും എന്നും നടക്കുന്നത് നല്ലതാണ്. ജപ്പാനില്‍ 1960 കളില്‍ നടന്ന വാക്കിങ് ഗോള്‍ എന്ന ഒരു മാര്‍ക്കറ്റിങ് ക്യാമ്പയ്‌ന്റെ ഭാഗമായി ആഗോളതലത്തില്‍ ദിവസവും 1000 സ്റ്റെപ്പുകള്‍ നടക്കേണ്ടത് അനിവാര്യമാണെന്ന് കരുതിയിരുന്നു. എന്നാല്‍ ഇത് തുടക്കക്കാരെ ബുദ്ധമുട്ടിലാക്കും. ദിവസവും 3000 മുതല്‍ 4000 സ്റ്റെപ്പുകള്‍ ശരാശരി നടന്നു തുടങ്ങി പിന്നീട് അത് 1000 സ്റ്റെപ്പുകളിലേക്കു വര്‍ധിപ്പിക്കാവുന്നതാണ്. നടത്തത്തിന് സമയം നിശ്ചയിക്കുന്നത് നല്ലതാണ്. ആഴ്ചയില്‍ 150 മിനിറ്റ് നടത്തം എന്നുള്ളത് ദിവസവും 30 മിനിറ്റായി ഭാഗിക്കാം. അത് ദിവസവും മൂന്ന് നേരം പത്ത് മിനിറ്റ് വീതം നടന്നാലും മതിയെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. തീവ്രമായ വ്യായാമം പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് വിപരീതഫലമുണ്ടാക്കും. സ്ഥിരമായ മിതമായ വ്യായാമമാണ് ആരോഗ്യത്തിന് നല്ലതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 84.43, പൗണ്ട് – 106.92. യൂറോ – 89.14, സ്വിസ് ഫ്രാങ്ക് – 95.05, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.54, ബഹറിന്‍ ദിനാര്‍ – 224.00, കുവൈത്ത് ദിനാര്‍ -274.51, ഒമാനി റിയാല്‍ – 219.30, സൗദി റിയാല്‍ – 22.48, യു.എ.ഇ ദിര്‍ഹം – 22.99, ഖത്തര്‍ റിയാല്‍ – 23.17, കനേഡിയന്‍ ഡോളര്‍ – 60.04.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *