ഫര്ഹാന് അക്തര്‍ സംവിധാനം ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ഡോണ്‍’. ഷാരൂഖ് ഖാന് നായകനായെത്തിയ ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. രണ്ട് ഭാഗങ്ങളാണ് ഇതുവരെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയത്. സിനിമയുടെ മൂന്നാം ഭാഗം അണിയറപ്രവര്‍ത്തകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഷാരൂഖ് ഖാന് പകരം രണ്‍വീര്‍ സിങ് ആണ് ഇത്തവണ ഡോണിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. വിക്രാന്ത് മാസെയെ ചിത്രത്തിലെ വില്ലന്‍ വേഷത്തിനായി അണിയറപ്രവര്‍ത്തകര്‍ സമീപിച്ചതായാണ് വിവരം. സെക്ടര്‍ 36 എന്ന ചിത്രത്തില്‍ വിക്രാന്ത് മാസെ അവതരിപ്പിച്ച സൈക്കോ കില്ലര്‍ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ദ് സബര്‍മതി റിപ്പോര്‍ട്ട് എന്ന സിനിമയാണ് ഇനി വിക്രാന്തിന്റെതായി പുറത്തിറങ്ങാനുള്ളത്. 2011 ലാണ് ഡോണ്‍ 2 പുറത്തിറങ്ങുന്നത്. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസില്‍ വിജയമായിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളുടെയും തുടര്‍ച്ചയല്ലാതെ ഒരു സ്പിരിച്വല്‍ സീക്വല്‍ പോലെയാണ് മൂന്നാം ഭാഗമൊരുങ്ങുന്നത്. കിയാരാ അദ്വാനിയാണ് സിനിമയില്‍ നായികയായി എത്തുന്നത്.