ഹിന്ദുക്കളായ ഐ ഐ എസ് ഉദ്യോഗസ്ഥരെ ചേർത്തുകൊണ്ട് മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരിൽ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയതിനെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിച്ച് വ്യവസായ മന്ത്രി പി രാജീവ്. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഐ എ എസ് അഡ്മിനായി രൂപീകരിക്കപ്പെട്ട വാട്സ് ആപ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദം പരിശോധിക്കുമെന്ന്  മന്ത്രി പറഞ്ഞു. പല റിപ്പോർട്ടുകളും മാധ്യമങ്ങളിൽ വരുന്നുണ്ടെന്നും , വിവാദം പരിശോധിച്ച ശേഷം നടപടിയെ കുറിച്ച് ആലോചിക്കുമെന്നും വ്യക്തമാക്കി. മതത്തിന്‍റെ പേരിലുള്ള വിഭജനം ഗൗരവതരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതോടൊപ്പം വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ സംഭവം ഹാക്കിങാണെന്ന് ആവർത്തിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *