ഈടില്ലാതെ വായ്പയെടുത്ത് സംരംഭം തുടങ്ങുന്നവര്‍ക്ക് പ്രധാനമന്ത്രി മുദ്ര യോജനയില്‍ വായ്പ തുകയായി ഇനി 20 ലക്ഷം രൂപ ലഭിക്കും. അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം രൂപയുടെ വായ്പകള്‍ (തരുണ്‍) തിരിച്ചടച്ചവര്‍ക്കാണ് 20 ലക്ഷം രൂപയുടെ വായ്പയ്ക്ക് അര്‍ഹതയുണ്ടായിരിക്കുക. പുതുതായി ‘തരുണ്‍ പ്ലസ്’ എന്ന കാറ്റഗറി ഉള്‍പ്പെടുത്തി. ശിശു, കിഷോര്‍, തരുണ്‍ എന്നിങ്ങനെ മൂന്ന് തരം മുദ്രാ ലോണുകളാണ് ഉള്ളത്. ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ഇതുവരെ 10 ലക്ഷം രൂപയുടെ വരെ വായ്പ വീതമാണ് നല്‍കിയിരുന്നത്. അഞ്ച് വിഭാഗങ്ങളിലാണ് മുദ്ര പദ്ധതിക്കു കീഴില്‍ വായ്പ. 1) ശിശു: 50,000 രൂപ വരെ 2) കിഷോര്‍: 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ 3) തരുണ്‍: 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ 4) തരുണ്‍ പ്ലസ്: 20 ലക്ഷം വരെ. വായ്പ എടുക്കാന്‍ അര്‍ഹതയുള്ള, ഒരു ചെറുകിട ബിസിനസ് സംരംഭം ആരംഭിക്കാന്‍ പ്ലാന്‍ ഉള്ള ഏതൊരു വ്യക്തിക്കും സ്‌കീമിന് കീഴില്‍ ലോണ്‍ ലഭിക്കും. മുന്‍പ് എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തരുത്. സംരംഭകന്റെ പ്രായപരിധി 24 മുതല്‍ 70 വയസ് വരെ.