മദനിയുമായി ബന്ധപ്പെട്ട് വസ്തുതകൾക്ക് നിരക്കാത്ത ഒന്നും എഴുതിയിട്ടില്ലെന്ന് പി ജയരാജൻ. മദനിയുടെ പ്രസംഗത്തിൽ വിമർശനം ഉണ്ടായിരുന്നു. പിൽക്കാലത്തു മദനി നിലപാടിൽ മാറ്റം വരുത്തി. ഇതൊക്കെയാണ് പുസ്തകത്തിൽ ഉള്ളത്. മദനിയെക്കുറിച്ച് പറയാൻ വേണ്ടിയാണ് പുസ്തകമെന്ന് ചിലർ പ്രചരിപ്പിക്കുന്നു. അവരോട് പ്രകോപനം കൂടാതെ സംവാദം ആണ് സ്വീകരിക്കുന്നതെന്നും അർഥവത്തായ സംവാദം നടക്കട്ടെയെന്നും പി ജയരാജൻ പറഞ്ഞു. ‘കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന തൻ്റെ പുസ്തകത്തിലെ വിവാദ പരാമർശങ്ങളിൽ പ്രതികരിക്കുകയായിരുന്നു ജയരാജൻ.അബ്ദുൾ നാസർ മദനി തീവ്രവാദചിന്ത വളർത്തിയെന്ന് പുസ്തകത്തിൽ പരാമർശമുണ്ട്.മദനി നടത്തിയ പ്രസംഗങ്ങൾ യുവാക്കൾക്കിടയിൽ തീവ്രവാദ ആശയങ്ങൾ സ്വാധീനിക്കാൻ കഴിഞ്ഞു. എന്നാൽ കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസിൽ പ്രതിയാക്കപ്പെട്ടതിന് ശേഷം മദനിയുടെ നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും പുസ്തകത്തിലുണ്ട്. മദനിയിലൂടെ യുവാക്കാൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു. ബാബറി മസ്ജിദിന്റെ തകർച്ചക്ക് ശേഷമുളള മദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതിൽ പ്രധാന പങ്കുണ്ടെന്നും പി.ജയരാജൻ ആരോപിച്ചിരുന്നു.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan