ലെക്‌സസ് എല്‍എം 350എച്ച് സ്വന്തമാക്കി ഷാറൂഖ് ഖാന്‍. മകന്‍ അബ്‌റാമിന് സഞ്ചരിക്കാനാണ് പുതിയ വാഹനം ഖാന്‍ സ്വന്താക്കിയത്. ഇന്ത്യന്‍ വാഹന വിപണിയിലെ ഏറ്റവും വിലപിടിപ്പുള്ള എംപിവിയാണിത്. സോണിക് ടൈറ്റാനിയം ആണ് വാഹനത്തിന്റെ നിറം. സോളിസ് വൈറ്റ് ആണ് അകകാഴ്ചകള്‍ക്കു പൊലിമ നല്‍കുന്നത്. വിഐപി, അള്‍ട്ര ലക്ഷ്വറി എന്നിങ്ങനെ രണ്ടു വേരിയന്റുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. വി ഐ പി വേരിയന്റിന് എക്‌സ് ഷോറൂം വില വരുന്നത് 2.1 കോടി രൂപയാണ്. അള്‍ട്രാ ലക്ഷ്വറിയ്ക്ക് 2.62 കോടി രൂപയും. നാല്-ഏഴ് സീറ്റ് കോണ്‍ഫിഗറേഷനില്‍ വാഹനം ലഭ്യമാണ്. നാല് സിലിണ്ടര്‍, 2.5 ലീറ്റര്‍ 4 സിലിണ്ടര്‍ ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനു കരുത്തു പകരുന്നത്. 250 പിഎസ് പവറും 239 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കും ഈ എന്‍ജിന്‍. ഇ-സിവിടി ഗിയര്‍ബോക്സാണ്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 8.7 സെക്കന്‍ഡുകള്‍ മാത്രം മതിയാകും. മണിക്കൂറില്‍ 190 കിലോമീറ്ററാണ് ഉയര്‍ന്ന വേഗം.