അച്ചൻകോവിൽ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാന ജലസേചന വകുപ്പിന്റെ പത്തനംതിട്ട ജില്ലയിലെ കല്ലേലിയിലെയും കോന്നിയിലെയും സ്റ്റേഷനുകളിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതോടൊപ്പം കനത്ത മഴയിൽ മൂന്നാറിൽ വീട് തകര്‍ന്നു. മൂന്നാർ ന്യൂ നഗർ സ്വദേശി കാളിയുടെ വീടാണ് പുലർചെ മഴയിൽ പൂർണമായും തകർന്നത്. വീട്ടിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.