സംസ്ഥാനത്ത് ഒറ്റയടിക്ക് സ്വര്‍ണവില പവന് 640 രൂപ ഉയര്‍ന്ന് സര്‍വകാല റെക്കോഡായ 57,920 രൂപയിലെത്തി. ഗ്രാം വില 80 രൂപ വര്‍ധിച്ച് 7,240 രൂപയുമായി. മൂന്ന് ദിവസം കൊണ്ട് പവന്‍ വില 1,160 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ ദിവസം പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57,000 കടന്നത്. ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5,985 രൂപയുമായി. വെള്ളി വില നാല് ദിവസത്തെ വിശ്രമത്തിനുശേഷം സെഞ്ച്വറിയിലെത്തി. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 100 രൂപയായി. അന്താരാഷ്ട്ര വില 2,692.55 രൂപയില്‍ നിന്ന് 2,712.02 രൂപയിലേക്ക് കുതിച്ചു കയറി സര്‍വകാല റെക്കോഡ് തൊട്ടതാണ് കേരളത്തിലും വില ഉയര്‍ത്തിയത്. തുടര്‍ച്ചയായ നാല് ദിവസമായി രാജ്യാന്തര വില മുന്നേറ്റത്തിലാണ്.