രാംചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘ഗെയിം ചെയ്ഞ്ചര്‍’. ഇപ്പോഴിതാ ചിത്രത്തെകുറിച്ച് ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിലെ ഒരു ഗാന രംഗം ഷൂട്ട് ചെയ്യുന്നത് 20 കോടിയിലേറെ രൂപ മുതല്‍ മുടക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാം ചരണും കിയാര അദ്വാനിയും ഒന്നിച്ചുള്ള മെലഡി ഗാനരംഗമാണ് വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്നത്. ഇതിന്റെ ലിറിക്കല്‍ വീഡിയോ നവംബറില്‍ പുറത്തിറക്കും. സംക്രാന്തി റിലീസ് ആയി ചിത്രം 2026 ജനുവരിയില്‍ തിയേറ്ററിലെത്തും. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അഞ്ജലി, എസ് ജെ സൂര്യ, ജയറാം, സുനില്‍, ശ്രീകാന്ത്, സമുദ്രക്കനി, നാസര്‍ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറില്‍ അഭിനയിക്കുന്നുണ്ട്. മദന്‍ എന്ന ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് രാം ചരണ്‍ ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രമാണ് ‘ഗെയിം ചെയ്ഞ്ചര്‍’. ഇന്ത്യന്‍ 2 എന്ന ചിത്രത്തിന് ശേഷം ഷങ്കര്‍ ഒരുക്കുന്ന ചിത്രമാണിത്. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.